scorecardresearch

Latest News

സംസാരത്തിലല്ല, പ്രവൃത്തിയിലാണ് കാര്യമെന്ന് തെളിയിച്ച് റോൺസൺ; ബിഗ് ബോസ് വീട്ടിലെ മികച്ച ഗെയിമർ എന്ന് ആരാധകർ

Bigg Boss Malayalam 4: ബിഗ് ബോസ് വീടിനകത്തും പുറത്തും ആരോടും വഴക്കുകൂടാതെ സേഫ് ഗെയിം കളിക്കുന്നു എന്നതിന്റെ പേരിൽ ഏറെ വിമർശനം കേൾക്കുന്ന മത്സരാർത്ഥിയാണ് റോൺസൻ. എന്നാൽ ടാസ്കുകളുടെ കാര്യം വരുമ്പോൾ റോൺസൻ വേറെ ലെവലാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ

Ronson Vincent, Ronson Vincent bigg boss

Bigg Boss Malayalam Season 4: ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസൺ 50-ാം ദിവസത്തോട് അടുക്കുകയാണ്. മത്സരങ്ങൾ മുറുകുന്നതിനൊപ്പം തന്നെ രണ്ടു വൈൽഡ് കാർഡ് എൻട്രികളും കഴിഞ്ഞാഴ്ച വീട്ടിലേക്ക് എത്തിയിരുന്നു. വൈൽഡ് കാർഡ് എൻട്രികളായ റിയാസ്, വിനയ് എന്നിവരുടെ കടന്നു വരവോടെ വീട് ഒന്നുണർന്നിട്ടുണ്ട്.

അതിനിടയിൽ, കയ്യടി നേടുന്നത് സ്പോൺസേർഡ് ടാസ്കിൽ മികച്ച പ്രകടനം കാഴ്ച വച്ച റോൺസന്റെ പെർഫോമൻസാണ്. റോൺസൺ പൊതുവെ സേഫ് ഗെയിം ആണ് കളിക്കുന്നതെന്ന് വീടിനകത്തും പുറത്തും വിമർശനമുണ്ട്. മോഹൻലാൽ അതിഥിയായി എത്തിയ വാരാന്ത്യ എപ്പിസോഡിലും സേഫ് ഗെയിമിന്റേ പേരില്‍ സഹമത്സരാർത്ഥികൾ റോണ്‍സനെ വിമർശിക്കുന്നത് പ്രേക്ഷകർ കണ്ടതാണ്. ‘ലെസ്സ് ടോക്ക്, മോർ വർക്ക് (കുറച്ച് സംസാരം, കൂടുതൽ പ്രവൃത്തി) അതാണ് തന്റെ രീതിയെന്ന് മോഹൻലാലിനോട് റോൺസൺ വ്യക്തമാക്കുകയും ചെയ്തിരുന്നു.

വീടിനകത്തെ പ്രശ്നങ്ങളിലൊന്നും സജീവമായി ഇടപെടുന്നില്ല, ഉറച്ച അഭിപ്രായപ്രകടനങ്ങൾ നടത്തുന്നില്ല എന്നൊക്കെയാണ് സഹമത്സരാർത്ഥികൾക്ക് റോൺസനെ കുറിച്ചുള്ള പ്രധാന പരാതി. അതേസമയം, ടാസ്കുകളിലും വീട്ടിലെ മറ്റു ജോലികളിലുമൊക്കെ തന്റെ നൂറുശതമാനവും നൽകികൊണ്ടാണ് റോൺസൺ മുന്നോട്ട് പോവുന്നത് എന്നതിൽ ആർക്കും എതിരഭിപ്രായവുമില്ല.

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ നടന്ന സ്പോൺസേർഡ് ബലൂൺ ടാസ്കിലും ഗംഭീര പ്രകടനമാണ് റോൺസൺ കാഴ്ച വച്ചത്. ഇടതുകൈകൊണ്ട് ലക്ഷ്യം തെറ്റാതെ വെടിവച്ച് ബലൂൺ പൊട്ടിച്ച് തന്റെ ടീമിനെ വിജയിപ്പിച്ചത് റോൺസനാണ്. വിമർശകർ എന്തൊക്കെ പറഞ്ഞാലും, ബിഗ് ബോസ് വീട്ടിലെ നിലവിലുള്ളതിൽ ടാസ്കുകളിൽ 100 ശതമാനം അർപ്പണബുദ്ധിയോടെ കളിക്കുകയും വിജയം നേടുകയും ചെയ്യുന്ന മികച്ച ഗെയിമറാണ് റോൺസൺ എന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. പ്രേക്ഷകരെ നല്ല രീതിയിൽ എന്റർടെയിൻ ചെയ്യിക്കാനും റോൺസന് കഴിയുന്നുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam 4 ronson vincent best gamer of the season

Best of Express