ഇനി എന്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത്?; സൈബർ ആക്രമണത്തിനെതിരെ സൂര്യ

തനിക്കെതിരെ നടക്കുന്ന സൈബർ അറ്റാക്കിനോട് വൈകാരികമായി പ്രതികരിച്ച് സൂര്യ

Bigg Boss, Soorya Menon, Soorya Menon cyber attack, Firoz khan, DFK army, firoz khan, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: ബിഗ് ബോസ് ഷോയിൽ നിന്നും ഔട്ടായ മത്സരാർത്ഥി സൂര്യ മേനോന് എതിരെ കുറച്ചുദിവസങ്ങളായി സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, തനിക്കെതിരെ നടക്കുന്ന സൈബർ അറ്റാക്കിനോട് വൈകാരികമായി പ്രതികരിച്ചുകൊണ്ടുള്ള സൂര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്.

“ഇപ്പോഴും ഞാനുമെന്റെ കുടുംബവും സൈബർ ആക്രമണങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇനിയെന്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത് ആർമിക്കാരേ?,” എന്നാണ് സൂര്യ ചോദിക്കുന്നത്.

ബിഗ് ബോസ് ഹൗസിലെ അവസാന എലിമിനേഷനിലാണ് ഷോയിൽ നിന്നും സൂര്യ ഔട്ടായത്. ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന പൊളി ഫിറോസ് ഖാന്റെ പേരിലുള്ള ഡിഎഫ്‌കെ ആർമി എന്ന ഫാൻസ് ഗ്രൂപ്പ് സൂര്യയെ അപകീർത്തിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. അടുത്തിടെ ബിഗ് ബോസ് മത്സരാർത്ഥി രമ്യ പണിക്കർക്ക് എതിരെയും ഫിറോസ് ഖാൻ ആർമി സമാനമായ രീതിയിലുള്ള സൈബർ ആക്രമണം നടത്തിയിരുന്നു.

Read more:സൂര്യയ്ക്ക് എതിരെ സൈബർ ആക്രമണവുമായി പൊളി ഫിറോസ് ആർമി

അച്ചടക്ക നടപടികളുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കിയ മത്സരാർത്ഥിയായിരുന്നു ഫിറോസ് ഖാൻ. ബിഗ് ബോസ് വീട്ടിലെ മറ്റു മത്സരാർത്ഥികളെ പലതവണ മാനസികമായി ആക്രമിച്ച ഫിറോസിന് ബിഗ് ബോസ് പലകുറി താക്കീത് നൽകിയിട്ടും അതേ സ്ട്രാറ്റജിയുമായി മുന്നോട്ട പോയപ്പോഴാണ് ഷോയിൽ നിന്നും പുറത്താക്കിയത്. ഫിറോസിന്റെ അധിക്ഷേപങ്ങൾക്ക് ഇരയായ രമ്യ, സൂര്യ എന്നീ മത്സരാർത്ഥികൾ പരാതി ഉന്നയിച്ചതും ഫിറോസിന്റെ പുറത്താവലിന് കാരണമായിരുന്നു. മികച്ച ഗെയിമർ ആയിട്ടും ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ തെറ്റിച്ചു എന്ന കാരണത്താലാണ് ഫിറോസിന് ഷോ വിട്ട് ഇറങ്ങേണ്ടി വന്നത്.

ഫിറോസ് ഷോ വിട്ട് ഇറങ്ങാൻ കാരണക്കാരി ആയ മത്സരാർത്ഥി എന്ന രീതിയിലാണ് സൂര്യയെ ഫിറോസ് ആർമി കാണുന്നത്. സൂര്യ ജെ മേനോൻ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജിലാണ് ഡിഎഫ്കെ ആർമിയുടെ ആക്രോശം. സൂര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ നെഗറ്റീവ് കമന്റിട്ടും ഫാൻസ് പവർ കാണിച്ചുമൊക്കെയാണ് ആർമി സൈബർ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.

കമന്റ് ബോക്സ് ഓഫ് ചെയ്യുന്നതുവരെ അധിക്ഷേപം തുടരുമെന്നും കമന്റുകളിൽ കാണാം. സമാനമായ രീതിയിൽ തന്നെയായിരുന്നു രമ്യയ്ക്ക് എതിരെയുള്ള ആക്രമണവും. അന്ന് സഹികെട്ട് രമ്യ കമന്റ് ബോക്സ് ഓഫ് ചെയ്യുകയായിരുന്നു.

ഒരു റിയാലിറ്റി ഷോയെ വളരെ വ്യക്തിപരമായി എടുക്കുകയും മത്സരാർത്ഥികളെ മാനസികമായി തളർത്തുന്ന രീതിയിൽ സൈബർ ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്ന ആർമികളുടെ ചെയ്തികൾക്ക് എതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 3 soorya menon about cyber attack

Next Story
വേറിട്ട ഗെറ്റപ്പിൽ ലക്ഷ്മി നക്ഷത്ര, സ്റ്റൈലിഷായെന്ന് ആരാധകർLakshmi Nakshathra, anchor, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com