Bigg Boss Malayalam Season 3: ബിഗ് ബോസ് ജ്വരത്തിലാണ് സോഷ്യൽ മീഡിയ. ഓരോ എപ്പിസോഡുകളെയും അവലോകനം ചെയ്തും ഇഷ്ട മത്സരാർത്ഥികൾക്കു വേണ്ടി പ്രചരണം നടത്തിയുമൊക്കെ ഫാൻസ് ആർമികളും രംഗത്തുണ്ട്. ബിഗ് ബോസ് ഹൗസിൽ നടക്കുന്ന ചെറിയ ചെറിയ വാക്കേറ്റങ്ങൾ പോലും സോഷ്യൽ മീഡിയയ്ക്ക് ചൂടുള്ള ചർച്ചകളാണ്.
Read more: Bigg Boss Malayalam 3: ബിഗ് ബോസ് വീട്ടിലെ പുതിയ അതിഥികൾ
ബിഗ് ബോസിന്റെ വീക്കിലി എപ്പിസോഡിന്റെ പ്രോമോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ മോഹൻലാൽ രോഷാകുലനായാണ് സംസാരിക്കുന്നത്.
സജ്ന, ഫിറോസ്, മിഷേൽ എന്നിവരോട് എണീറ്റ് നിൽക്കാൻ ആവശ്യപ്പെട്ട മോഹൻലാൽ എന്തിനാണ് എണീപ്പിച്ചു നിർത്തിയതെന്ന് മനസ്സിലായോ എന്ന് ചോദിക്കുന്നു. ഡിംപലിന്റെ ഇഷ്യുവാണോ കാരണം എന്ന് ഫിറോസും മിഷേലും തിരിച്ച് ചോദിക്കുമ്പോൾ രോഷാകുലനായാണ് താരം സംസാരിക്കുന്നത്.
“ഇതിന് നിങ്ങൾ തീർച്ചയായും ശിക്ഷിക്കപ്പെടും. ചോദിച്ചതിന് എനിക്ക് മറുപടി തരൂ,” എന്നാണ് മോഹൻലാൽ മിഷേലിനോടു പറയുന്നത്. ചൂടേറിയ സംഭവങ്ങൾക്കാവും ഈ വാരാന്ത്യ എപ്പിസോഡ് സാക്ഷ്യം വഹിക്കുന്നത് എന്ന സൂചനയാണ് പ്രമോ തരുന്നത്.
കഴിഞ്ഞ ആഴ്ചയാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ സജ്നയും ഫിറോസ് ഖാനും മിഷേലും ബിഗ് ബോസ് ഹൗസിലെത്തിയത്. വന്നതിന്റെ തൊട്ടു പിന്നാലെ തന്നെ ഡിംപലിനെ ഇമോഷണൽ ആയി തളർത്തുന്ന സ്ട്രാറ്റജിയാണ് മിഷേൽ സ്വീകരിച്ചത്. ഡിംപൽ ബിഗ് ബോസിൽ പറഞ്ഞ ആത്മസുഹൃത്ത് ജൂലിയറ്റിനെ കുറിച്ചുള്ള സ്റ്റോറി ഫാബ്രിക്കേറ്റഡ് ആണെന്നും പ്രേക്ഷകരുടെ സിംപതി കിട്ടാനായി ഡിംപൽ മരിച്ചുപോയ ഒരാളെ കരുവാക്കുകയാണ് എന്നുമായിരുന്നു മിഷേലിന്റെ വിമർശനം. ഇതിനെ ചൊല്ലി മിഷേലും ഫിറോസും ഡിംപലിനെ ചോദ്യം ചെയ്യുകയും ഡിംപൽ ഇരുവരോടും പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.
പുറത്തുനിന്നും എപ്പിസോഡുകൾ കണ്ട് വന്ന് പുറത്തു നടക്കുന്ന കാര്യങ്ങൾ ഹൗസിനകത്ത് അവതരിപ്പിച്ച് മിഷേലും ഫിറോസും കളിക്കുന്ന ഗെയിം ശെരിയല്ലെന്ന് മത്സരാർത്ഥികളും പ്രേക്ഷകരുമെല്ലാം അഭിപ്രായപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ പ്രോമോ വീഡിയോ എത്തിയിരിക്കുന്നത്.
Read more: Bigg Boss Malayalam 3: ബിഗ് ബോസ് ഹൗസിൽ സായി ഫോൺ ഉപയോഗിച്ചോ? കൺഫ്യൂഷൻ അടിച്ച് സോഷ്യൽ മീഡിയ