Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

Bigg Boss Malayalam 3: ഭാര്യയുടെ മുന്നിൽ വെച്ച് ആദ്യ പ്രണയകഥ പങ്കിട്ട് ഫിറോസ്; കണ്ണു നിറഞ്ഞ് സജ്ന 

Bigg Boss Malayalam 3: ‘എ’ പടത്തിൽ നായകനായി എന്ന കാരണത്താൽ നഷ്ടപ്പെട്ട പ്രണയത്തെ കുറിച്ചായിരുന്നു ഫിറോസിന് സംസാരിക്കാനുണ്ടായിരുന്നത്

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 01 episode, Bigg Boss Sajna Firoz Khan love story, Bigg Boss malayalam day 16, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Bigg Boss Malayalam 3: ജീവിതത്തിലെ ആദ്യത്തെ പ്രണയത്തെ കുറിച്ച് സംസാരിക്കുക എന്നതായിരുന്നു പതിനാറാം ദിവസം ബിഗ് ബോസ്, മത്സരാർത്ഥികൾക്ക് നൽകിയ ടാസ്ക്. ആദ്യം തന്റെ പ്രണയ കഥ പറഞ്ഞു തുടങ്ങിയത് ഫിറോസ് ഖാനാണ്. “സജ്നാ… സോറി,” എന്നു പറഞ്ഞുകൊണ്ടാണ് ഫിറോസ് തന്റെ പ്രണയകഥ ആരംഭിച്ചത്.

Read more: Bigg Boss Malayalam 3: ഫിറോസ് ഖാൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തുടരുന്നു; താക്കീത് നൽകി ബിഗ് ബോസ്

“എന്നും  അഭിനയമായിരുന്നു എന്റെ മോഹം.  അങ്ങനെ ആദ്യമായി നായകനായി അഭിനയിക്കാൻ ഒരു അവസരം കിട്ടി. അക്കാലത്ത് ഹൃദയത്തോട് ഏറെ അടുത്ത, ഒരുപാട് തീവ്രമായി സ്നേഹിച്ച ഒരു പ്രണയവും എനിക്കുണ്ടായിരുന്നു. ഇരുവീട്ടുകാർക്കും ഞങ്ങളുടെ ബന്ധത്തിനും വിവാഹത്തിനും സമ്മതമായിരുന്നു.”

“അങ്ങനെയിരിക്കെ എന്റെ ആദ്യ സിനിമ റിലീസിന് ഒരുങ്ങി. നാട്ടിൽ എല്ലാം ചിത്രത്തിന്റെ പോസ്റ്ററുകൾ എത്തി. പോസ്റ്ററിനു താഴെ ഒരു ചെറിയ കുനിപ്പുണ്ടായിരുന്നു, എ സർട്ടിഫിക്കറ്റ്. അതോടെ ആ പ്രണയം തീർന്നു, എന്നേക്കുമായി അവളെ എനിക്ക് നഷ്ടപ്പെടുകയും ചെയ്തു. പിന്നീടൊരിക്കലും​ അത്രയും തീവ്രമായി മറ്റാരോടും പ്രണയം തോന്നിയിട്ടില്ല,” എന്നാണ് ശബ്ദമിടറി കൊണ്ട് ഫിറോസ് പറഞ്ഞത്. ഫിറോസിന്റെ കഥ കേട്ടിരുന്ന സജ്നയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. കരയുന്ന ഫിറോസിനെ ചേർത്തുപിടിച്ച് സജ്ന ആശ്വസിപ്പിച്ചു.

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 01 episode, Bigg Boss Sajna Firoz Khan love story, Bigg Boss malayalam day 16, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

Read more: Bigg Boss Malayalam 3: ഭക്ഷണത്തിന്റെ പേരിലുള്ള വഴക്കുകൾ അവസാനിക്കുന്നില്ല; തമ്മിൽ കൊമ്പുകോർത്ത് മണിക്കുട്ടനും സായിയും

പ്രണയം വിവാഹത്തിലെത്തിയ കഥയായിരുന്നു സജ്നയ്ക്ക് പറയാനുണ്ടായിരുന്നത്.  എന്നാൽ വിവാഹം കഴിഞ്ഞതോടെ പങ്കാളിയുടെ സ്വഭാവം മാറുകയും പലപ്പോഴും ശാരീരികവും മാനസികവുമായ പീഢനങ്ങൾക്ക് ഇരയാവുകയും ചെയ്തുവെന്ന് സജ്ന പറയുന്നു. തന്റെ കുഞ്ഞിനെ കൂടി ഉപദ്രവിക്കുന്ന രീതിയിൽ കാര്യങ്ങൾ എത്തിയതോടെയാണ് ആ വിവാഹത്തിൽ നിന്നും താൻ മോചനം നേടിയതെന്നും സജ്ന കൂട്ടിച്ചേർത്തു. ആഗ്രഹിച്ചതിലുമപ്പുറം നൽകി ചേർത്തുനിർത്തുന്ന ഫിറോസ് ജീവിതത്തിലേക്ക് വന്നതോടെയാണ് താൻ ശരിക്കും പ്രണയം ആസ്വദിച്ച് തുടങ്ങിയതെന്നും സജ്ന കൂട്ടിച്ചേർത്തു.

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, Big boss malayalam 3, bigg boss malayalam season 3 february 18 episode, bigg boss malayalam season 3 today episode, bigg boss malayalam season 3 yesterday episode, firoz khan and sajna, firoz khan sajna photos

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ താരദമ്പതികളാണ് ഫിറോസും സജ്നയും. രണ്ട് പേരുണ്ടെങ്കിലും ഒറ്റ മത്സരാര്‍ഥിയായിട്ടാണ് ഇവർ ഷോയിൽ മത്സരിക്കുന്നത്. മലയാള ടെലിവിഷൻ ഇൻഡസ്ട്രിയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ഫിറോസ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ‘ഡേഞ്ചറസ് ബോയ്സ്’ എന്ന പരിപാടിയുടെ അവതാരകനായി. ‘തില്ലാന തില്ലാന’ എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ ഫിറോസ്, ആ ഷോയുടെ ടൈറ്റിൽ വിന്നറായിരുന്നു. ‘താരോത്സവം’ എന്ന ഷോയിലും ഫിറോസ് പങ്കെടുത്തിരുന്നു. സിനിമയിലും അരങ്ങേറ്റം കുറിച്ച നടനാണ് ഫിറോസ്. മമ്മൂട്ടി ചിത്രം ‘ഫേസ് റ്റു ഫേസ്’, ഒരു കന്നട ചിത്രം എന്നിവയിലും ഫിറോസ് അഭിനയിച്ചിട്ടുണ്ട്.

സീരിയലുകൾ പ്രേക്ഷകർക്ക് സുപരിചിതയായ സജ്ന ‘അന്ന കരീന’, ‘സുമംഗലീ ഭവ’, ‘ചാക്കോയും മേരിയും’ തുടങ്ങിയ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഫിറോസിനൊപ്പം സജ്നയും മുൻപ് റിയാലിറ്റി ഷോകളുടെ ഭാഗമായിട്ടുണ്ട്. ‘ജോഡി നമ്പർ വൺ’, ‘സൂര്യ ജോഡി’ തുടങ്ങിയ കപ്പിൾ ഷോകളിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു.

Read more: Bigg Boss Malayalam 3: തന്റെ മടിയിൽ കിടന്നു മരിച്ച ജൂലിയറ്റിന്റെ ഓർമ്മയിൽ കണ്ണീരണിഞ്ഞ് ഡിമ്പൽ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 3 firoz khan and sajna shares love story march 01 episode

Next Story
Bigg Boss Malayalam 3: ഭക്ഷണത്തിന്റെ പേരിലുള്ള വഴക്കുകൾ അവസാനിക്കുന്നില്ല; തമ്മിൽ കൊമ്പുകോർത്ത് മണിക്കുട്ടനും സായിയുംBig boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 01 episode, Bigg Boss malayalam day 16, bigg boss malayalam season 3 today episode, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3
The moderation of comments is automated and not cleared manually by malayalam.indianexpress.com