Bigg Boss Malayalam 2, Episode 44 Live Updates: രജിത്ത് കുമാറിന്റെ ക്യാരക്‌ടർ വിശദീകരിച്ച് ആര്യ. ജയിലിൽ കിടക്കുമ്പോഴാണ് ആര്യ ജെസ്‌ലയോട് രജിത്ത് കുമാറിനെ കുറിച്ച് പറഞ്ഞത്. ബിഗ് ബോസ് വീട്ടിൽ ഒരു മഹാൻവേഷം കെട്ടാൻ നോക്കുകയാണ് രജിത്ത് കുമാറെന്ന് ആര്യ ജെസ്‌ലയോട് പറഞ്ഞു.

“രജിത്ത് കുമാർ എന്തു പറഞ്ഞാലും തലയാട്ടി കൊടുക്കുക. നമ്മളെ ഓരോന്ന് പറഞ്ഞ് പ്രൊവോക്ക് ചെയ്യാൻ ശ്രമിക്കുകയാണ് അയാൾ. നിന്നെ ഉപദേശിക്കാൻ (ജെസ്‌ലയെ) ശ്രമിക്കുകയാണ് രജിത്ത് കുമാർ. ജയിലിലേക്ക് രജിത്ത് കുമാറിനെ വിടാത്തത് നന്നായി. ജയിലിൽ വന്നിരുന്നെങ്കിൽ ആ ക്യാമറ സ്‌പേസ് കൂടി സ്വന്തമാക്കാൻ അങ്ങേര് ശ്രമിച്ചേനെ. ജയിലിലെത്തിയാലും സ്‌കോർ ചെയ്‌തേനെ. രജിത്ത് കുമാർ എന്തുപറഞ്ഞാലും ചിരിക്കാ, ഒന്നും മിണ്ടണ്ട. രജിത്ത് കുമാറിനെ മഹാനാക്കിയത് നമ്മൾ തന്നെയാണ്. പുള്ളിയുടെ നാക്കാണ് പ്രശ്‌നം. അതു മണിച്ചിത്രത്താഴിട്ട് പൂട്ടണം.” ആര്യ പറഞ്ഞു.

Read Also: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് ഫെബ്രുവരി 22-ന് അവധി

രജിത്ത് കുമാർ പറയുന്ന പാല കാര്യങ്ങളും തനിക്ക് ഉൾക്കൊള്ളാനേ സാധിക്കുന്നില്ലെന്ന് ജെസ്‌ല പറഞ്ഞു. എപ്പിസോഡ് ആരംഭിച്ചപ്പോൾ തന്നെ രജിത്ത് കുമാറും മഞ്ജു പത്രോസും തമ്മിൽ ചെറിയ കശപിശയുണ്ടായി. രജിത്ത് കുമാർ എന്തുപറഞ്ഞാലും “ആ..അങ്ങനെയാണോ..അതുശരി” എന്ന മട്ടിൽ സമ്മതിച്ചുകൊടുക്കുകയാണ് നല്ലതെന്ന് ഷാജിയും സൂരജും മഞ്ജുവിനോടും വീണയോടും പറഞ്ഞു. മഞ്ജു പത്രോസിന് തന്നെ കണ്ണെടുത്താൽ കണ്ടുകൂട എന്ന് രജിത്ത് ഒറ്റയ്‌ക്കിരുന്ന് സംസാരിക്കുന്നതിനിടെ പറഞ്ഞു.

Read Also: ഫുക്രുവിന് തലക്കനവും അഹങ്കാരവും; നോമിനേറ്റ് ചെയ്‌ത് രജിത് കുമാർ

നോമിനേഷൻ ആരംഭിച്ചു. രജിത്ത് കുമാറിനെ നോമിനേറ്റ് ചെയ്‌ത് സൂരജ്. ഒന്നും കേൾക്കാൻ തയ്യാറല്ലാത്ത മത്സരാർഥിയാണ് രജിത്ത് കുമാറെന്ന് സൂരജ് പറഞ്ഞു. ഒരു അധ്യാപകനോ മുതിർന്നോ വ്യക്തിയോ പറയുന്ന കാര്യങ്ങളല്ല രജിത്ത് കുമാർ പറയുന്നതെന്നും സൂരജ് പറഞ്ഞു. ജെസ്‌ലയുടെ പേരും സൂരജ് നോമിനേഷനിൽ പറഞ്ഞു. വീണയും ആദ്യം പറഞ്ഞത് രജിത്ത് കുമാറിന്റെ പേരു തന്നെ. ഒരു കാര്യവും സമ്മതിച്ചുതരാത്ത വ്യക്തിയാണ് രജിത്തെന്ന് വീണ പറഞ്ഞു. ആര്യയുടെ പേരും വീണ നോമിനേറ്റ് ചെയ്‌തു.

ജെസ്‌ലയും ആദ്യം നോമിനേറ്റ് ചെയ്‌തത് രജിത്തിനെ തന്നെ. വളരെ മോശമായ വാക്കുകളാണ് രജിത്ത് ഉപയോഗിക്കുന്നത്. സ്ത്രീകളോടും അങ്ങനെ തന്നെ. വീട്ടിൽ എപ്പോഴും ഒറ്റപ്പെട്ടു നടക്കുന്നു. അതുകൊണ്ടാണ് രജിത്തിന്റെ പേര് നോമിനേറ്റ് ചെയ്യുന്നതെന്ന് ജെസ്‌ല പറഞ്ഞു. എന്നാൽ, രജിത്ത് നോമിനേറ്റ് ചെയ്‌തത് ഫുക്രുവിനെയും മഞ്ജു പത്രോസിനെയും ആണ്. ചെറിയ പ്രായത്തിൽ തന്നെ പ്രശസ്‌തിയുണ്ടാകുമ്പോൾ ഉള്ള തലക്കനവും ജാഡയും അഹങ്കാരവും ഫുക്രുവിനുണ്ടെന്ന് രജിത്ത് കുമാർ പറഞ്ഞു.

Read Also: ഏഴോ എട്ടോ തവണ കുമ്പളങ്ങി നെെറ്റ്‌സ് തിയറ്ററിൽ പോയി കണ്ടു: അന്ന ബെൻ

മഞ്ജു പത്രോസ് നോമിനേറ്റ് ചെയ്‌തത് രജിത്ത് കുമാറിനെയും വീണയേയും ആണ്. ആര്യ ആദ്യം നോമിനേറ്റ് ചെയ്‌തത് ജെസ്‌ലയെയാണ്. എന്നാൽ, രണ്ടാമതായി ആര്യ രജിത്ത് കുമാറിനെ നോമിനേറ്റ് ചെയ്തു. വളരെ ക്ലവർ ആയിട്ടുള്ള പ്ലയറാണ് രജിത്തെന്ന് ആര്യ പറഞ്ഞു. എന്നാൽ, രജിത്തെന്ന വ്യക്തിക്ക് തന്റെ മനസിൽ യാതൊരു ഇടവുമില്ലെന്ന് ആര്യ വ്യക്തമാക്കി. എല്ലാവരും മുൻകൂട്ടി കണ്ടതുപോലെ രജിത്ത് കുമാറിന്റെ പേര് ആദ്യം പറഞ്ഞ് ഫുക്രുവെത്തി. തന്നെ ഒറ്റപ്പെടുത്തുന്നു എന്ന പ്രതീതിയുണ്ടാക്കാൻ നോക്കുകയാണ് രജിത്ത് കുമാറെന്ന് ഫുക്രു പറഞ്ഞു. മറ്റുള്ളവരെ താഴ്‌ത്തികൊണ്ടാണ് രജിത്ത് ഗെയിം കളിക്കുന്നതെന്ന് ഫുക്രു പറഞ്ഞു. രണ്ടാമതായി ഫുക്രു നോമിനേറ്റ് ചെയ്തത് വീണയെയാണ്. സ്വന്തം വ്യക്തിത്വത്തിൽ നിന്നല്ല വീണ കളിക്കുന്നതെന്ന് ഫുക്രു പറഞ്ഞു. ഷാജിയും ആദ്യം നോമിനേറ്റ് ചെയ്‌തത് രജിത്ത് കുമാറിനെയാണ്. രണ്ടാമതായി വീണയെയും നോമിനേറ്റ് ചെയ്തു.

ബിഗ് ബോസ് വീട്ടിൽ നിന്ന് പ്രദീപ് പുറത്തായി

പ്രദീപ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ നിന്നു പുറത്തായി. നാല് പേരാണ് ഇത്തവണ നോമിനേഷനിൽ ഉണ്ടായിരുന്നത്. അതിൽ രണ്ട് പേരാണ് ഡെയ്‌ഞ്ചർ സോണിലെത്തിയത്. ആര്യയും സൂരജും സേഫ് സോണിലെത്തി. മഞ്ജുവും പ്രദീപും ഡെയ്ഞ്ചർ സോണിലായതോടെ ബിഗ് ബോസ് വീട്ടിൽ നിരാശയായി. ആരെങ്കിലും ഒരാൾ പുറത്തുപോകുമെന്ന് എല്ലാവർക്കും മനസ്സിലായി. ഒടുവിൽ മഞ്ജു ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തി. പ്രദീപ് ബിഗ് ബോസിൽ നിന്നു പുറത്തായി. നമ്മൾ വേണ്ട എന്നുള്ള സ്ഥലത്ത് പിന്നെ നിൽക്കേണ്ട ആവശ്യമില്ലെന്ന് പ്രദീപ് പറഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞ ശേഷം പ്രദീപ് ബിഗ് ബോസ് വീട്ടിൽ നിന്നു പടിയിറങ്ങി. ഇത്ര ദിവസം നിൽക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും പ്രദീപ് പറഞ്ഞു. മഞ്ജു പ്രദീപ് പോകുന്നതിൽ ഏറെ സങ്കടപ്പെട്ടു. പ്രദീപും മഞ്ജുവും ചേർന്ന് കാലാപാനി സിനിമയിലെ ‘ചെമ്പൂവേ..പൂവേ’ എന്ന ഗാനം ആലപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook