ദയക്ക് രജിത് സാറിനെ ശരിക്കും ഇഷ്ടമാണ്, വിവാഹം കഴിക്കണം

ബിഗ് ബോസ് വീട്ടിലെ മത്സരാർഥികളുടെ 24 ദിവസത്തിന് തുടക്കമാകുകയാണ്. ദയ അച്ചുവിന് രജിത് കുമാറിനെ ഇഷ്ടമാണെന്ന കാര്യം ജെസ്‌ലയും രഘുവും രജിത്തിനോട് അവതരിപ്പിക്കുകയാണ്. എന്നാൽ ഇതിൽ പ്രകോപിതനായ രജിത് ഇതുപോലെ ഇനി പറയരുതെന്നും നമ്മൾ തമ്മിൽ തെറ്റുമെന്നും ജെസ്‌ലയോട് പറഞ്ഞു. എന്നാൽ ഒരു സോഷ്യൽ സ്‌പെയിസിൽ പറയാനുള്ളത് പറയാനുള്ള അവകാശം തനിക്കുണ്ടെന്നും അത് പറയുമെന്നും ജെസ്‌ല മറുപടി നൽകി. Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2‘‘ മുപ്പതു ദിനം കടക്കുമ്പോള്‍ രസകരമായ […]

ബിഗ് ബോസ് വീട്ടിലെ മത്സരാർഥികളുടെ 24 ദിവസത്തിന് തുടക്കമാകുകയാണ്. ദയ അച്ചുവിന് രജിത് കുമാറിനെ ഇഷ്ടമാണെന്ന കാര്യം ജെസ്‌ലയും രഘുവും രജിത്തിനോട് അവതരിപ്പിക്കുകയാണ്. എന്നാൽ ഇതിൽ പ്രകോപിതനായ രജിത് ഇതുപോലെ ഇനി പറയരുതെന്നും നമ്മൾ തമ്മിൽ തെറ്റുമെന്നും ജെസ്‌ലയോട് പറഞ്ഞു. എന്നാൽ ഒരു സോഷ്യൽ സ്‌പെയിസിൽ പറയാനുള്ളത് പറയാനുള്ള അവകാശം തനിക്കുണ്ടെന്നും അത് പറയുമെന്നും ജെസ്‌ല മറുപടി നൽകി.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

രസകരമായ ഒരു മോണിങ് ടാസ്ക്കിന് തുടക്കമാകുകയാണ്. സെൽഫ് ഡെഫൻസിങ്ങിന്റെ രസകരമായ മുറകളാണ് രഘു മറ്റ് മത്സരാർഥികളെ പഠിപ്പിക്കുന്നത്. ചിരിയും കളിയുമായി ആ ടാസ്ക്കും അവസാനിക്കുന്നതോടെ വീണ്ടും പഴയ വിഷയത്തിലേക്ക് മടങ്ങി വരുകയാണ് മത്സരാർഥികൾ. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ രജിത് കുമാർ ഇടപ്പെടുന്നത് പോലെ അഭിപ്രായം പറയുന്നത് പോലെ തങ്ങൾക്കും പറയാമെന്നും ജെസ്‌ല വാദിക്കുന്നു.

അതേസമയം സുജോയെ പെണ്ണാളെയെന്ന് വിളിച്ച രജിത് കുമാറിനെതിരെ സുജോ ശക്തമായി പ്രതികരിച്ചിരിക്കുകയാണ്. ഇനി ഒരിക്കൽ കൂടി താൻ അങ്ങനെ പറഞ്ഞാൽ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിക്കുമെന്ന് സുജോ.

ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക്കിന്റെ തുടർച്ചയാണ് ഇനി. അവരവരുടെ കഥാപാത്രങ്ങളിലേക്ക് മാറിയിരിക്കുകയാണ്.ജോലിയിൽ മികവ് പുലർത്താതതിനാൽ ഫുക്രുവിനെയും ദയയെയും ഹോട്ടലിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. പകരം ഹൗസ് കീപ്പിങ്ങിലേക്ക് രഘുവിനെയും സർവീസിലേക്ക് രേഷ്മയെയും പരിഗണിച്ചിരിക്കുന്നു.

രസകരമായ ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക് അവസാനിക്കുകയാണ്. ടിപ്പായി ആകെ 3000 രൂപയാണ് മത്സരാർഥികൾക്ക് ലഭിച്ചിരിക്കുന്നത്. ഇത് മോഷ്ടിക്കപ്പെടാതെ സൂക്ഷിക്കണമെന്നാണ് ബിഗ് ബോസിന്റെ നിർദേശം. ഈ സമയം തന്നെ ദയയുടെ പണം മോഷ്ടിച്ച വീണ ക്യാപ്റ്റൻസി ടാസ്ക്കെന്നു കരുതി ഗെയിം ആരംഭിച്ചിരുന്നു. എന്നാൽ പിന്നീടാണ് താൻ ചെയ്തത് തെറ്റായി പോയെന്ന് വീണ മനസിലാക്കുന്നത്. ഇതോടെ കുറ്റബോധമായി, പ്രായശ്ചിത്തമായി, പരിഹാരമായി.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 2 today january 29 episode 25 live updates mohanlal

Next Story
പീഡനം കൂടുന്നതിന് കാരണം നോൺ വെജ് ഭക്ഷണവും; ബിഗ് ബോസിലെ വിവാദ പ്രസ്‌താവനBigg Boss Malayalam Mohanlal
The moderation of comments is automated and not cleared manually by malayalam.indianexpress.com