ആടിയും പാടിയും മറ്റൊരു ദിവസത്തിന് തുടക്കമിട്ടിരിക്കുകയാണ് ബിഗ് ബോസ് വീട്ടിലെ മത്സരാർഥികൾ. പ്രഭാത ഭക്ഷണത്തിനിടയിലാണ് രജിത് കുമാറിന് വേണുവേട്ടൻ എന്നൊരു പേരുകൂടിയുണ്ടെന്ന് മത്സരാർഥികൾ അറിയുന്നത്. ദയ അച്ചുവാണ് വെളിപ്പെടുത്തൽ നടത്തിയത്. ദയയെ രജിത് കുമാർ മനപൂർവ്വം അവഗണിക്കുകയാണെന്ന് ദയ.

പ്രഭാത ഭക്ഷണത്തിന് ശേഷം ജെസ്‌ലയുടെയും രജിത് കുമാറിന്റെയും നൃത്തമാണ്. ഇതിനിടയിൽ ജെസ്‌ലയുടെ കമ്മൽ തെറിച്ചുപോവുകയും അത് ശ്രദ്ധപൂർവ്വം അണിയിച്ചുകൊടുക്കുകയും ചെയ്യുന്നു രജിത് കുമാർ. ഡാൻസ് കഴിഞ്ഞു. ഇനി ഗുസ്തി. രജിത് കുമാറിനെ ബോക്സിങ്ങിന് വെല്ലുവിളിക്കുകയാണ് ജെസ്‌ല.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

രജിത് കുമാറിന്റെ മനസിലുള്ളത് പുറത്ത് കൊണ്ടുവരാനുള്ള ശ്രമമാണ് തെസ്‌നിയുടേത്. ഹിപ്നോട്ടിസത്തിലൂടെ മറ്റ് മത്സരാർഥികളെക്കുറിച്ച് തന്റെ മനസിലുള്ള കാര്യങ്ങൾ തുറന്ന് പറയുകയാണ് രജിത് കുമാർ. മുൻകൂട്ടിയുള്ള ധാരണയിലാണ് പരിപാടി. ജെസ്‌ല തന്റെ മകളാണെന്ന് രജിത്.

ഈ ആഴ്ചയിലെ ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക്കിലേക്ക് കടക്കുകയാണ്. ആഡംബര ഹോട്ടലായി മാറുകയാണ് ബിഗ് ബോസ് വീട്. രജിത് കുമാറും ജെസ്‌ലയും ഇവിടുത്തെ അതിഥികളായി എത്തുമ്പോൾ മറ്റുള്ളവർ ഹോട്ടൽ ജീവനക്കാരാകും.

അതിഥികളായി ബിഗ് ബോസ് വീട്ടിലെത്തിയ രജിത് കുമാറിനും ജെസ്‌ലയ്ക്കും ഹോട്ടലിലെ തൊഴിലാളികളെ പരിചയപ്പെടുത്തുകയാണ് മാനേജർ ആര്യ. തുടക്കത്തിൽ തന്നെ റൂം സർവീസിലുണ്ടായിരുന്ന ദയയോട് മെനു കാർഡ് വായിച്ച് തരാൻ ആവശ്യപ്പെട്ട ജെസ്‌ല ദേഷ്യപ്പെടുകയാണ്.

തങ്ങൾക്ക് കിട്ടിയ കഥാപത്രങ്ങളെ ഗംഭീരമായി തന്നെ അവതരിപ്പിച്ചിരിക്കുകയാണ് ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക്കിൽ ഓരോ മത്സരാർഥികളും. ചെറിയ ചെറിയ പിഴവുകൾ വരെ അതിഥികൾ ചൂണ്ടികാട്ടുമ്പോൾ അതെല്ലാം വിനയപൂർവ്വം അംഗീകരിക്കുകയും തിരുത്താമെന്ന് അറിയിക്കുകയുമാണ് തൊഴിലാളികൾ. രസകരമായ സംഭാഷണങ്ങളിലൂടെ തൊഴിരഹിതരും ഗെയിം മുന്നോട്ട് കൊണ്ടുപോവുകയാണ്.

ഇന്നത്തെ ദിവസത്തെ ടാസ്ക്ക് അവസാനിച്ചതോടെ എല്ലാവരും പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. പരസ്പരം അഭിനന്ദിച്ചും പ്രശംസിച്ചും ടാസ്ക്കിന്റെ ആദ്യ ഘട്ടം അവസാനിപ്പിച്ചിരിക്കുകയാണ് മത്സരാർഥികൾ.

രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ് മറ്റൊരു കാര്യം ചർച്ചയാകുന്നത്. രജിത്കുമാറിന് ഇഷ്ടമാണെങ്കിൽ അദ്ദേഹത്തെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് ദയ. താൻ സീരിയസാണെന്നും ദയ പറഞ്ഞതോടെ ക്യാമറയ്ക്ക് മുന്നിലെത്തി തനിക്ക് ഇതൊന്നും കേൾക്കാൻ പറ്റില്ലെന്നും തന്റെ നിയന്ത്രണംവിട്ട് പ്രതികരിച്ചാൽ താൻ ഉത്തരവാദിയല്ലെന്നും രജിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook