Bigg Boss Malayalam 2, Episode 23 Live Updates: ബിഗ് ബോസ് വീട്ടിലെത്തിയിട്ട് ഒരു ദിവസം മാത്രമേ ആയിട്ടുള്ളൂ. പക്ഷേ, വാർത്തകളിൽ ഇടംപിടിക്കുകയാണ് ജെസ്‌ല മാടശേരി. സോഷ്യൽ മീഡിയയിൽ എങ്ങനെ ഇത്ര പോപ്പുലറായി എന്നതിനെ കുറിച്ച് ജെസ്‌ല എല്ലാ അംഗങ്ങളോടും പങ്കു വച്ചു.
Read Here: Bigg Boss Malayalam 2 Recap: ‘ബിഗ് ബോസ് 2‘‘ മുപ്പതു ദിനം കടക്കുമ്പോള്‍
താൻ മുന്നോട്ടുവന്ന് പല കാര്യങ്ങളും പറഞ്ഞതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ജെസ്‌ല പറഞ്ഞു. പലരും സോഷ്യൽ മീഡിയ ഉപയോഗിച്ച് വ്യക്തിഹത്യ മാത്രം ചെയ്യുകയാണെന്ന് ജെസ്‌ല പറഞ്ഞു. മറ്റുള്ളവരെ ഹരാസ് ചെയ്‌തു സംസാരിച്ച് ശ്രദ്ധ നേടുന്നതിൽ അശ്വതിയാണ് നല്ലതെന്ന് ജെസ്‌ല പറഞ്ഞു.
ജെസ്‌ല സംസാരം തുടരുന്നതിനിടെ അശ്വതി ഇടപെടാൻ ശ്രമിച്ചു. എന്നാൽ, ജെസ്‌ല അശ്വതിയോട് തട്ടികയറി. ഇപ്പോൾ എന്റെ സമയമാണെന്നും അതിനുള്ളിൽ കയറി ഇടപെടുന്നത് ഇഷ്ടമല്ലെന്നും ജെസ്‌ല പറഞ്ഞു. ജെസ്‌ല ഇംഗ്ലീഷിൽ സംസാരിക്കുന്നതിനെ അശ്വതി പരിഹസിച്ചു. മലയാളം മാത്രം സംസാരിക്കുമെന്ന് പറഞ്ഞല്ല ബിഗ് ബോസിലേക്ക് വന്നതെന്ന് ജെസ്‌ല തുറന്നടിച്ചു. ഇതോടെ അശ്വതി സംസാരിക്കുന്നത് നിർത്തി. അതേസമയം, ഭക്ഷണം കഴിക്കുന്ന സമയത്ത് ‘ശരീരത്തിൽ തൊട്ടുകളിച്ചാൽ’ എന്ന താക്കീതുമായി അശ്വതി എത്തി.
Read Also: രാജ്യത്തെ വഞ്ചിക്കുന്നവരെ വെടിവച്ചു കൊല്ലണം; കേന്ദ്രമന്ത്രിയുടെ കൊലവിളി പ്രസംഗം
രജിത് കുമാറാണ് ജസ്‌ലയുടെ എതിരാളിയെന്ന് ഓർമിപ്പിച്ച് ഫുക്രു. ‘ചേട്ടനും തയ്‌ച്ച് വച്ചോ ഒരെണ്ണമെന്ന്’ ഫുക്രു രജിത് കുമാറിന് താക്കീത് നൽകി. എല്ലാവരും കൂടെനിൽക്കണമെന്ന് രജിത് കുമാർ ഫുക്രുവിനോട് പറഞ്ഞു. അറിയുന്ന കാര്യങ്ങളിലെല്ലാം ജെസ്‌ലയെ എതിർക്കാൻ കൂടെ നിൽക്കാമെന്ന് ഫുക്രുവും പറഞ്ഞു.
Read Also: അതിരാവിലെ സെക്‌സോ? ഗുണങ്ങൾ ചില്ലറയല്ല
രജിത് കുമാറും ജെസ്‌ലയും തമ്മിൽ ബിഗ് ബോസ് വീട്ടിൽ ഏറ്റുമുട്ടൽ. ജെൻഡർ വിഷയത്തിലാണ് രജിത് കുമാറും ജെസ്‌ലയും ഏറ്റുമുട്ടിയത്. രജിത് കുമാർ പറയുന്നത് വെറും ഫ്യൂഡോ സയൻസാണെന്ന് ജെസ്‌ല പറഞ്ഞു. കെെലി ധരിച്ചാൽ പെണ്ണുങ്ങൾ ആണിനെ പോലെയാകും എന്ന് രജിത് കുമാർ പറഞ്ഞിരുന്നു. അതെങ്ങനെ ശരിയാകുമെന്ന് ജെസ്‌ല തിരിച്ചു ചോദിച്ചു.
ഇങ്ങനെയാണ് തർക്കം ആരംഭിച്ചത്. ജെസ്‌ലയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ പറ്റില്ലെന്നും കുടം കമഴ്‌ത്തിവച്ച് വെള്ളം ഒഴിക്കുന്നതിനു തുല്യമാണ് ജെസ്‌ലയോട് സംസാരിക്കുന്നതെന്ന് രജിത് കുമാർ പറഞ്ഞു. താൻ എന്ത് പറഞ്ഞാലും, എന്ത് സ്ത്രീവിരുദ്ധത പറഞ്ഞാലും അതൊക്കെ ഞങ്ങള് കേൾക്കണം, ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ അതൊന്നും തനിക്ക് കേൾക്കാൻ വയ്യ…അല്ലേ എന്ന് ജെസ്‌ല രജിത് കുമാറിനോട് ചോദിച്ചു.
Read Also: എതിർപ്പ് എതിർപ്പ് തന്നെ; ഗവർണർക്ക് മറുപടി നൽകി സർക്കാർ, പിന്നോട്ടില്ല
ജെസ്‌ല-രജിത് കുമാർ ഏറ്റുമുട്ടൽ പിന്നെയും തുടർന്നു. ആണുങ്ങളോടാണെങ്കിൽ ഞാൻ തർക്കിക്കും എന്ന് രജിത് കുമാർ പറഞ്ഞു. അത് എന്തുകൊണ്ടാണ് അങ്ങനെയൊരു പ്രസ്‌താവനയെന്ന് ജെസ്‌ല ചോദിച്ചു. അതെന്താ പുരുഷനാണെങ്കിൽ? തർക്കിക്കാൻ സ്ത്രീകൾക്ക് പറ്റില്ലെന്നാണോ എന്ന് ജെസ്‌ല ചോദിച്ചു. ഞാൻ കുട്ടിയോട് മിണ്ടാനില്ലെന്ന് രജിത് കുമാർ ജെസ്‌ലയോട് പറഞ്ഞു. എന്നാ മിണ്ടാതിരിക്ക്, ക്ഷീണം മാറുമ്പോ എന്നെ വിളിച്ചാൽ മതിയെന്ന് ജെസ്‌ല മറുപടി നൽകി. രജിത് കുമാർ സ്ത്രീ വിരുദ്ധവും സദാചാരവും പറയുകയാണെന്ന് ജെസ്‌ല പറഞ്ഞു. തന്നെ വേട്ടയാടി പിടിക്കുകയാണ് ജെസ്‌ല ചെയ്യുന്നതെന്ന് രജിത് കുമാർ പറയുന്നു.
അതിനിടയിലാണ് ഫുക്രുവും രജിത് കുമാറും തമ്മിൽ നല്ലൊരു തമാശ രംഗം. പ്രണയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. ഫുക്രുവിന്റെ ചോദ്യങ്ങൾ ഇഷ്ടമാകാതിരുന്ന രജിത് കുമാർ ഞാനിതുവരെ നിന്നെ തെറി വിളിച്ചിട്ടില്ലല്ലോ? ഇനി ചിലപ്പോ വിളിക്കേണ്ടി വരും എന്ന് പറഞ്ഞു. അപ്പോ തന്നെ ഉരുളയ്‌ക്കുപ്പേരി എന്നവിധം ഫുക്രുവിന്റെ മറുപടിയെത്തി. എന്നെ തെറി വിളിച്ചാൽ ഞാൻ ചേട്ടനെയും തിരിച്ച് തെറി വിളിക്കും..അത്ര തന്നെ!