റിപ്പബ്ലിക് ദിനത്തിൽ ബിഗ് ബോസ് 2ന്റെ മറ്റൊരു വാരാന്ത്യ എപ്പിസോഡ് ആരംഭിച്ചിരിക്കുകയാണ്. മോഹൻലാൽ ഇന്നും മത്സരാർഥികളെ കാണാൻ എത്തി. മത്സരാർഥികൾക്കും പ്രേക്ഷകർക്കും റിപ്പബ്ലിക് ദിന ആശംസകൾ അറിയിച്ച ശേഷം ഇന്നലെ നിർത്തിയടുത്ത് നിന്നും ആരംഭിക്കുകയാണ് മോഹൻലാൽ.
നോമിനേഷനിൽ വന്നവരുമായി സംസാരിക്കുകയാണ് മോഹൻലാൽ. ആദ്യമായി നാലുപേരാണ് ഇത്തവണ നോമിനേഷൻ പ്രക്രിയയുടെ ഭാഗമായിട്ടുള്ളത്. കണ്ണിന് രോഗം ബാധിച്ച പരീക്കുട്ടി വീഡിയോ കോൺഫ്രൻസിലൂടെയാണ് ഇന്ന് എപ്പിസോഡിലെത്തുന്നത്. രോഗബാധിതനായതിനാലും വോട്ട് കുറവായതിനാലും പരീക്കുട്ടിയാണ് ഇത്തവണ വീട്ടിൽ നിന്ന് പുറത്തായ ആദ്യ മത്സരാർത്ഥി.
Read Here: Bigg Boss Malayalam 2 Recap: ‘ബിഗ് ബോസ് 2‘‘ മുപ്പതു ദിനം കടക്കുമ്പോള്
അങ്ങനെ ഒരു പാട്ടുകാരനും കൂടെ വീട്ടിൽ നിന്ന് പുറത്തായെന്ന് മോഹൻലാൽ. ഇനിയും ഒരാൾകൂടെ ഇന്ന് പുറത്ത് പോകുമെന്നും മോഹൻലാൽ പറഞ്ഞു. പ്രേക്ഷക അഭിപ്രായ പ്രകാരം സുരേഷാണ് പുറത്തുപോകുന്ന രണ്ടാമത്തെ മത്സരാർഥി. അപ്രതീക്ഷിത പുറത്താകലിൽ ഞെട്ടിയിരിക്കുകയാണ് മറ്റു മത്സരാർഥികൾ.
രണ്ടുപേർ വീട്ടിൽ നിന്നും പുറത്തുപോയപ്പോൾ പകരം രണ്ടുപേർ എത്തിയിരിക്കുകയാണ് ബിഗ് ബോസ് വീട്ടിലേക്ക്. ദയ അശ്വതിയാണ് പുതിയ മത്സരാർഥി. ബ്യൂട്ടീഷനായി വിദേശത്ത് ജോലി ചെയ്യുന്ന ദയ അശ്വതി സോഷ്യൽ മീഡിയയിൽ അഭിപ്രായ പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ വനിതയാണ്.
മറ്റൊരാൾ ജെസ്ല മാടശ്ശേരിയാണ്. സമൂഹമാധ്യമങ്ങളിലൂടെ തന്നെയാണ് ജെസ്ലയും മലയാളികൾക്ക് ഇടയിൽ സുപരിചിതയായത്. മലപ്പുറം സ്വദേശിനിയാണ് ജെസ്ല മാടശ്ശേരി.
Read more: Bigg Boss Malayalam: രജിത്തിനെ കുറിച്ച് മുൻ ബിഗ് ബോസ് മത്സരാർത്ഥികൾ