scorecardresearch
Latest News

Bigg Boss Malayalam 2, January 25 Written Live Updates: ഫുക്രുവിനോട് ദേഷ്യപ്പെട്ട് മോഹൻലാൽ

Bigg Boss Malayalam 2, Episode 21 Live Updates: മോഹൻലാലിന്റെ ചോദ്യം ഫുക്രു ലാഘവത്തോടെയെടുത്തു

Bigg Boss Malayalam 2, January 25 Written Live Updates: ഫുക്രുവിനോട് ദേഷ്യപ്പെട്ട് മോഹൻലാൽ

Bigg Boss Malayalam 2, Episode 21 Live Updates: ബിഗ് ബോസ് വീട്ടിലെ അംഗങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ ഫുക്രുവിനോട് ദേഷ്യപ്പെട്ട് മോഹൻലാൽ. ഫുക്രുവിനോട് മോഹൻലാൽ ഒരു ചോദ്യം ചോദിച്ചപ്പോൾ ഉത്തരം ലഭിച്ചില്ല. ഫുക്രു അതിനെ ലാഘവത്തോടെ എടുത്തു. ചോദ്യത്തിന് മറുപടി നൽകാൻ ഫുക്രു പ്രദീപിനോട് പറഞ്ഞപ്പോൾ മോഹൻലാലിന് അത് ഇഷ്ടപ്പെട്ടില്ല. ഉടൻ മോഹൻലാൽ ഇടപെട്ടു. ഞാൻ നിങ്ങളോട് ചോദിച്ചതെന്ന് ഫുക്രുവിനെ നോക്കി മോഹൻലാൽ പറഞ്ഞു. ഫുക്രുവിനോട് ചോദിച്ചാൽ ഫുക്രുവാണ് മറുപടി പറയേണ്ടതെന്നും മോഹൻലാൽ പറഞ്ഞു.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

ബിഗ് ബോസ് വീട്ടിലെ ജയിലിൽ ഭയങ്കര കൊതുകടിയാണെന്ന് മഞ്ജു പത്രോസ് മോഹൻലാലിനോട് പരാതിപ്പെട്ടു. കളി ജയിക്കാൻ ഫുക്രു വളഞ്ഞ വഴി സ്വീകരിക്കുന്നുണ്ടോ എന്ന് മോഹൻലാൽ ചോദിച്ചു.

ക്യാപ്‌റ്റൻ ടാസ്‌കിനെ കുറിച്ച് മോഹൻലാൽ ചോദിച്ചറിഞ്ഞു. രജിത് കുമാറിനെ ഫുക്രുവും വീണയും ടാർഗറ്റ് ചെയ്‌തിരുന്നോ എന്ന് മോഹൻലാൽ ചോദിച്ചു. താൻ അങ്ങനെ ടാർഗറ്റ് ചെയ്‌ത് കളിച്ചിട്ടില്ലെന്ന് ഫുക്രു പറഞ്ഞു. താൻ ക്യാപ്‌റ്റനായില്ലെങ്കിലും ഫുക്രു ക്യാപ്‌റ്റൻ ആകണമെന്ന് തനിക്കുണ്ടായിരുന്നു എന്ന് വീണ പറഞ്ഞു. ചർച്ചകൾക്കും ചോദ്യോത്തരങ്ങൾക്കും അവസാനം ഫുക്രുവും സമ്മതിച്ചു. രജിത് കുമാറിനെ ടാർഗറ്റ് ചെയ്‌തു എന്ന് ഫുക്രു തുറന്നുപറഞ്ഞു. രജിത് കുമാർ വീണതിൽ കുറ്റബോധമുണ്ടെന്ന് വീണ പറഞ്ഞു. കളിയുടെ സ്‌പിരിറ്റിലാണ് പലതും സംഭവിച്ചതെന്നും വീണ പറഞ്ഞു. എലിമിനേഷൻ ലിസ്റ്റിലുള്ള രജിത് കുമാറും അലസാണ്ട്രയും ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോകില്ല എന്ന് മോഹൻലാൽ പറഞ്ഞു. എലിമിനേഷൻ ലിസ്റ്റിലുള്ള ബാക്കിയുള്ളവരുടെ കാര്യം അടുത്ത എപ്പിസോഡിൽ തീരുമാനിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

 

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam 2 today january 25 episode 21 live updates mohanlal