scorecardresearch

Bigg Boss Malayalam 2, January 24 Written Live Updates: ഇനി ദൈവം മാത്രം തുണ; വീട്ടിൽ ഏകനായി രജിത് കുമാർ

Bigg Boss Malayalam 2, Episode 20 Live Updates:

Bigg Boss Malayalam 2, Episode 20 Live Updates:

author-image
Entertainment Desk
New Update
Bigg Boss Malayalam: നിങ്ങളാണ് യഥാർത്ഥ വിജയി; പുറത്തായ രജിത്തിനെ പിന്തുണച്ച് സോഷ്യൽ മീഡിയ

Bigg Boss Malayalam 2, Episode 20 Live Updates: മറ്റൊരു സന്തോഷ ദിനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മത്സരാർഥികൾ. രാവിലെ തന്നെ മോണിങ് ടാസ്ക്കായി തെസ്നി ഖാന് എങ്ങനെ പ്രശസ്തയാകമെന്ന് ക്ലാസെടുക്കുകയാണ്. അവിടെ തന്നെ ഇന്നത്തെ പ്രശ്നങ്ങൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്.

Advertisment

എങ്ങനെ പ്രശസ്തയാകാമെന്ന ക്ലാസിൽ തെസ്നി രജിത് കുമാറിനെ ഉദ്ദാഹരണമാക്കിയതാണ് തർക്കത്തിന് തുടക്കം. ക്യാമറയ്ക്ക് മുന്നിൽ ഒറ്റയ്ക്ക് സംസാരിക്കുന്നത് പ്രശസ്തനാകാമെന്നതിന്റെ ഒരു തന്ത്രമാണെന്ന് തെസ്നി ഖാൻ പറഞ്ഞു. ഇതിനിടയിൽ രജിത് മറുപടി പറഞ്ഞതോടെ സുരേഷ് കുമാർ ഉൾപ്പടെയുള്ള മത്സരാർഥികളും വിഷയത്തിൽ ഇടപ്പെട്ടു. ചില വ്യക്തികളുടെ സ്വഭാവത്തിന് ചെവികല്ല് അടിച്ച് പൊട്ടിക്കുകയാണ് വേണ്ടതെന്ന് സുരേഷ് പറഞ്ഞു. ഇതിൽ പ്രകോപിതനായ രജിത് സുരേഷിനോടും സുജോയോടും അടിക്കാൻ പറയുകയാണ്.

Read Here: Bigg Boss Malayalam 2 Recap: 'ബിഗ്‌ ബോസ് 2'' മുപ്പതു ദിനം കടക്കുമ്പോള്‍

publive-image

എല്ലാവരും ഇതോടെ കൂവാൻ ആരംഭിച്ചു. ഇതും അദ്ദേഹത്തിന്റെ പ്ലാനാണെന്നും ആരും നിയന്ത്രണം വിട്ട് പോകരുതെന്നും സംയമനം പാലിക്കണമെന്നും സുരേഷ് മറ്റ് മത്സരാർഥികളെ ഉപദേശിക്കുകയാണ്.

Advertisment

തർക്കം അവസാനിക്കുന്നില്ല. രഘുവും സുജോയും ചേർന്ന് രജിത്തിനോട് സംസാരിക്കുകയാണ്. സുജോയോട് ഇച്ചിരി സ്നേഹം തോന്നാൻ കാരണം അവന് ബൈബിളിനെക്കുറിച്ച് അറിയാമെന്ന് പറഞ്ഞതുകൊണ്ടാണെന്ന് രജിത്. എന്നാൽ ബൈബിളിൽ പറയുന്നതിന് നേരെ വിപരീതമാണ് സുജോയുടെ പ്രവർത്തനമെന്നും രജിത്. അതുപോലെ തന്നെ ഗീതയും ഖുറാനും ബൈബിളും അറിയാവുന്ന രജിത്തിന്റെ സ്വഭാവവും മറ്റൊന്നാണെന്ന് രഘുവിന്റെ മറുപടി.

അതിനിടയിൽ പരീക്കുട്ടിയുടെ കണ്ണിന് ഇൻഫെക്ഷൻ ബാധിച്ചിരിക്കുകയാണ്. വിധഗ്ധ ചികിത്സയ്ക്കായി പരീക്കുട്ടിയെ വീട്ടിൽ നിന്നും മാറ്റിയിരിക്കുന്നു.

publive-image

അടുത്ത ആഴ്ചയിലെ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്ന ക്യാപ്റ്റൻസി ടാസ്ക്കാണ് അടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ മികച്ച പ്രകടനം പുറത്തെടുത്ത രജിത് കുമാർ, വീണ,ഫുക്രു എന്നീ താരങ്ങളാണ് ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കുന്നത്. സ്വന്തം തോളിൽ കിടക്കുന്ന ബാഗിൽ നിന്നും തെർമോകോൾ ബീഡ്സ് നഷ്ടപ്പെടാതെ മറ്റുള്ളവരുടേത് നഷ്ടപ്പെടുത്തുകയെന്നതാണ് ടാസ്ക്. രജിത് കുമാർ കായികമായി നേരിടാൻ ആരംഭിച്ചതോടെ ഫുക്രുവും വീണയും ചേർന്ന് തിരിച്ചും ആക്രമിക്കുകയാണ്. ഒടുവിൽ മത്സരത്തിൽ നിന്ന് പിന്മാറാനാണ് രജിത്തിന്റെ തീരുമാനം. അവസാനം ഫുക്രു വീണയെയും പരാജയപ്പെടുത്തി ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: