Bigg Boss Malayalam 2, Episode 19 Live Updates: ആട്ടവും പാട്ടുവുമായി തുടങ്ങിയ ഇന്നത്തെ എപ്പിസോഡിൽ മത്സരാർഥികളെല്ലാം നല്ല ഉത്സാഹത്തിലാണ്. മറ്റ് മത്സരാർഥികളെ മിമിക്രി ചെയ്യാൻ പഠിപ്പിക്കുകയാണ് സാജു നവോദയ. ജയനും ഉമ്മറുമെല്ലാം വീട്ടിലെത്തി.

ചിരിയും സന്തോഷവുമായി പോകുന്നതിനിടയിലാണ് വീട്ടിൽ ആദ്യ പ്രശ്നം തുടങ്ങിയിരിക്കുകയാണ്. രേഷ്മയുടെ കമ്പിളി രജിത് കുമാർ മടക്കിവച്ചതാണ് പ്രശ്നം. പരസ്പരം വാക്കുകൾ കൊണ്ട് ഏറ്റുമുട്ടി.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

വീണ രജിത് കുമാറുമായി സംസാരിക്കുന്നത് സ്ക്രീൻ സ്‌പെയിസിനുവേണ്ടിയാണെന്ന് ഒരു പറച്ചിൽ വീട്ടിലുണ്ടെന്ന് ആര്യ വീണയ്ക്ക് പറഞ്ഞു കൊടുക്കുന്നു. അത് ശരിക്കും ചെയ്യുന്നത് പരീക്കുട്ടിയും എലീനയുമാണെന്നും അങ്ങനെ പറയാൻ ഇനി അവസരം നൽകരുതെന്നും ആര്യ വീണയെ ഉപദേശിക്കുന്നു.

ബിഗ് ബോസ് വീട്ടിൽ ഇന്ന് അവാർഡ് ദിനമാണ്. വിവധ റോളുകളിൽ വീട്ടിൽ തിളങ്ങുന്നവർക്കാണ് പുരസ്കാരം നൽകുന്നത്. വീട്ടിലെ മത്സരാർഥികൾ തന്നെയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. രഹസ്യ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ്.

വീട്ടിലെ ഡ്രാമ ക്വീനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് വീണ നായരാണ്. അത്യന്തം സാധാരണമായ വിഷയങ്ങളെപോലും സങ്കീർണവും നാടകീയവുമാക്കുന്ന വ്യക്തിയെന്ന കാറ്റഗറിയിലാണ് പുരസ്കാരം. ഡ്രാമ കിങ്ങായി പരീക്കുട്ടിയും തിരഞ്ഞെടുക്കപ്പെട്ടു.

സപ്പോർട്ടിങ് ആക്ടർ വനിത, സ്വന്തമായി ഒരു അഭിപ്രായവുമില്ലാതെ തല കുലുക്കുന്ന വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് തെസ്നി ഖാനാണ്.

ഇത്രയും ദിവസം പോലും ഇവിടെ നിക്കുമെന്ന് കരുതിയതല്ലെന്ന് ഫുക്രു. തനിക്ക് അതുപോലെ ഹേറ്റേഴ്സ് പുറത്തുണ്ടെന്നും ഫുക്രു. സുജോയും അലക്സാൻഡ്രയും തമ്മിൽ പ്രണയമാണോയെന്ന് അന്വേഷിക്കുകയാണ് രജിത് കുമാർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook