Bigg Boss Malayalam 2, Episode 18 Live Updates: നീയെൻ കിനാവോ…പൂവോ നിലാവോ…മറ്റൊരു മനോഹാര ഗാനവുമായി മറ്റൊരു മനോഹര ദിനത്തിന് തുടക്കമിട്ടിരിക്കുകയാണ് ബിഗ് ബോസ് വീട്ടിലെ മത്സരാർഥികൾ. വീട്ടിലെ പെണ്ണുങ്ങളെല്ലാം മുണ്ടുടുത്താണ് ഇന്ന് എത്തിയിരിക്കുന്നത്.

രജിത് കുമാർ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് എലീനയോട് മനസ് തുറക്കുകയാണ്. അമ്മയുടെ രോഗമാണ് പ്രശ്നം. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ മൂന്നും നാലും വട്ടം ഓടി കയറിയിട്ടുണ്ട്. നല്ല താടിയൊക്കെയുള്ളതിനാൽ മറ്റുള്ളവർക്ക് ഞാനൊരു കാഴ്ചവസ്തുവായിരുന്നു. ഡയാലിസിസ് ചെയ്യണമെന്ന് പറഞ്ഞു. എന്നാൽ അതിനൊന്നും കാത്ത് നിൽക്കാതെ അമ്മ പോയി. ഒരു ഘട്ടത്തിൽ തിരിച്ച് തരുന്നില്ലെങ്കിൽ അങ്ങ് വിളിക്കണമെന്ന് പോലും പ്രാർഥിച്ചിട്ടുണ്ട്.

ഈ ആഴ്ചയിലെ ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക്കിന്റെ മൂന്നാം ഘട്ടം നടക്കുകയാണ്. രജിത് കുമാർ, രഘു, ആര്യ, വീണ എന്നിവരാണ് ടാസ്ക്കിൽ എത്തുന്നത്. വ്യക്തമായ പ്ലാനുണ്ടെങ്കിലും ആകെയുള്ള എട്ട് ക്ലോക്കുകളിൽ ഏഴ് അലാറം മാത്രമാണ് ഓഫാക്കാൻ നാൽവർ സംഘത്തിനായുള്ളു.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

അതിനിടയിൽ ഫുക്രുവും പരീക്കുട്ടിയും തമ്മിലുള്ള പ്രശ്നമെന്തെന്ന് ആരായുകയാണ് മഞ്ജു. രഘുവും സമാനമായ പ്രശ്നം ഉന്നയിക്കുകയാണ്. പരീക്കുട്ടിയോട് രേഷ്മയും അലക്സാൻഡ്രയും ചേർന്ന് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ബിഗ് ബോസിൽ എത്തുന്നതിന് മുമ്പ് തന്നെ ഞങ്ങളായിരിക്കും പരസ്പരം അടിയുണ്ടാക്കുന്നതെന്ന് പരീക്കുട്ടിയോട് ഫുക്രു പറഞ്ഞുവെന്നാണ് പരീക്കുട്ടിയുടെ വെളിപ്പെടുത്തൽ.

ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക്കിൽ 1500 പോയിന്റ് മാത്രമാണ് മത്സരാർഥികൾക്ക് ലഭിച്ചത്. ഇത് കുറവായതിനാൽ വീട്ടലുള്ളവർക്ക് ബോണസ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ബിഗ് ബോസ്. ഫുക്രുവും സാജുവും ചേർന്ന് ബോണസായി 200 പോയിന്റുംകൂടെ സ്വന്തമാക്കി.

ബിഗ് ബോസ് വീട്ടിലെ മികച്ച ചൊറിയൻ രജിത് കുമാറാണെന്ന് മഞ്ജു. അഞ്ച് കോടിയുടെ ആസ്ഥിയുള്ളയാളാണ് എലീനയെന്ന് രജിത് കുമാർ. എന്നാൽ അതുപോലെ തന്നെ ബാധിതകളുണ്ടെന്നും എലീന പറഞ്ഞപ്പോൾ ദൈവമെ ഈ ബിഗ് ബോസിലുള്ളവരെല്ലാം തെണ്ടി കുത്തുപാളയെടുത്തിരിക്കുന്നവരാണല്ലോയെന്ന് രജിത്തിന്റെ കമന്ര്. ഇത് എലീനയെയും ചൊടിപ്പിച്ചു.

ബിഗ് ബോസിലെ നമ്പർ വൺ പ്ലെയർ ആര്യയാണെന്ന് രഘു. സൈലന്റായിട്ട് നിന്ന് അടിക്കാൻ പറ്റുന്ന പ്ലെയർ ആര്യയാണെന്നും രഘു. അതൊടൊപ്പം ഓരോ മത്സരാർഥിയുടെയും ഗെയിം പ്ലാനും സ്വഭാവവും വിലയിരുത്തുകയാണ് രഘു. മഞ്ജുവും രേഷ്മയുമാണ് രഘുവിനെ കേൾക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook