Bigg Boss Malayalam 2, Episode 17 Live Updates: പതിവ് പോലെ ആട്ടവും പാട്ടുമായി ആരംഭിച്ച ബിഗ് ബോസ് വീട്ടിൽ മറ്റൊരു പ്രണയമാണ് ഇന്നത്തെ പ്രധാന വിഷയം. പ്രദീപിന്റെ തലമുടി കറുപ്പിച്ചുകൊണ്ടിരുന്ന രേഷ്മയെ ചേർത്താണ് കഥ. വീണയും ഫുക്രുവും ചേർന്നാണ് കഥയുടെ പുരോഗമനത്തിൽ നിർണായക പങ്കുവഹിക്കുന്നത്.

കഥയ്ക്ക് എരുവ് കൂട്ടാൻ വീണയും ഫുകക്രുവും ഒപ്പിച്ച് വിട്ട കഥ വീണയ്ക്ക് തന്നെ പണിയായി. പ്രദീപിന്റെ ശരീരത്ത് കണ്ട ലിപ്സ്റ്റിക്കിലാണ് മറ്റ് മത്സരാർഥികൾ പിടിച്ച് തൂങ്ങുന്നത്. എന്നാൽ ഉമ്മവെച്ചത് രേഷ്മയല്ലെന്നും മറ്റൊരാളാണെന്നും പ്രദീപ് പറഞ്ഞതോടെ വീണ വീണു. പിന്നീട് പണി പാളുമെന്ന് തോന്നിയ വീണ പ്രദീപിനോട് ക്ഷമ ചോദിക്കുകയാണ്.

ഇതിനിടയിൽ വീണ രേഷ്മയെ വിളിച്ച് പ്രദീപിനെ ഇഷ്ടമാണോയെന്ന് ചോദിക്കുന്നു. എന്നാൽ അറിയില്ലെന്നാണ് രേഷ്മയുടെ മറുപടി.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

പിന്നീട് രജിത് കുമാറിലേക്ക് എത്തുകയാണ് സുജോ ഉപയോഗിക്കുന്ന ബ്രാൻഡഡ് വസ്തുക്കളുടെ വില പറഞ്ഞിട്ടുള്ള രജിത്തിന്റെ ഏകാന്ത സംഭാഷണം സാജുവും മഞ്ജുവും തെസ്നി ഖാനും കേട്ടു. താൻ പാവപ്പെട്ടവനാണ് മറ്റുള്ളവർ അങ്ങനെയല്ലയെന്ന് തെളിയിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്ന് മറ്റ് മത്സരാർഥികൾ ആരോപിക്കുന്നു.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ വീട്ടിലുള്ള മറ്റ് മത്സരാർഥികളെല്ലാം ചേർന്ന് രജിത് കുമാറിനെതിരെ തിരിഞ്ഞിരിക്കുകയാണ്. എന്തിനാണ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് രജിത് കുമാറിനോട് തട്ടികയറുകയാണ്.

ഈ ആഴ്ചയിലെ ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക്കിന് തുടക്കാമാവുകയാണ്. നൂറു കണക്കിന് ക്ലോക്കുകളിൽ നിന്ന് അലാറം അടിക്കുന്നത് കണ്ടെത്തി ഓഫാക്കുകയെന്നതാണ് ടാസ്ക്. ആദ്യം മഞ്ജുവും സാൻഡ്രയുമാണ് ആദ്യ ഘട്ടത്തിൽ ടാസ്ക് ചെയ്യാനെത്തിയത്. എന്നാൽ ഇരുവരും 250 പോയിന്റ് നഷ്ടപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook