Bigg Boss Malayalam 2, Episode 15 Live Updates: വാരാന്ത്യമായതിനാൽ തന്നെ എലിമിനേഷൻ തന്നെയാണ് ഇന്നത്തെ എപ്പിസോഡിലെ പ്രധാന സംഭവം. അഞ്ച് മത്സരാർഥികളാണ് ഈ ആഴ്ച എലിമിനേഷൻ പ്രൊസസിന്റെ ഭാഗമായിട്ടുള്ളത്. ആരാണ് പുറത്ത് പോകാൻ സാധ്യതയുണ്ടെന്ന് വിശദീകരിക്കുകയാണ് മറ്റ് മത്സരാർഥികൾ.
പ്രേക്ഷക വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ സുജോ, അലക്സാൻഡ്രാ, എലീന എന്നിവർ വീട്ടിൽ തുടരും. അവസാന പട്ടികയിലുള്ളത് സോമദാസും രജിതും രാജിനി ചാണ്ടിയുമാണ്. കണക്കുകൂട്ടലുകൾ പിഴച്ചു. ഏവരെയും ഞെട്ടിച്ച്കൊണ്ട് സോമദാസ് മത്സരത്തിൽ തുടരും. വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ സോമദാസ് ബിഗ് ബോസ് വീട്ടിൽ തുടരാനാണ് പ്രേക്ഷകർ തീരുമാനിച്ചത്.
Read Here: Bigg Boss Malayalam 2 Recap: ‘ബിഗ് ബോസ് 2‘‘ മുപ്പതു ദിനം കടക്കുമ്പോള്‍
രാജിനി ചാണ്ടിയാണ് ആദ്യത്തെ ആഴ്ച വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നത്. ആദ്യമായി ബിഗ് ബോസ് വീട്ടിലേക്ക് വന്ന രാജിനി ചാണ്ടി തന്നെ ആദ്യമായി വീട്ടിൽ നിന്നും പടിയിറങ്ങുകയാണ്. രജിത് കുമാറിനേക്കാൾ കുറവ് വോട്ട് ലഭിച്ചതിനാലാണ് രാജിനി ചാണ്ടി പുറത്തേക്ക് പോകുന്നത്.
രാജിനി ആന്റിയുടെ ബിഗ് ബോസ് വീട്ടിലെ മനോഹരമായ കാഴ്ചകൾ ഒന്നുകൂടി കാണിച്ചുകൊടുക്കുകയാണ് ബിഗ് ബോസ്.
രാജിനി പോയപ്പോൾ തങ്ങളെ രണ്ടുപേരെയും കെട്ടിപിടിക്കാത്തതിന്റെ വിഷമം പരസ്പരം പങ്കുവയ്ക്കുകയാണ് പരീക്കുട്ടിയും എലീന ചാണ്ടിയും. അതേസമയം വീണയെ വീണ്ടും ഉപദേശിക്കുകയാണ് ആര്യ. സത്യസന്ധതയ്ക്കൊന്നും ഒരു വിലയുമില്ലെന്ന് ആര്യ പറയുന്നു. രജിത് കുമാറിന് പല കാര്യങ്ങളും ഇട്ടുകൊടുക്കുന്നത് ഇവിടെയുള്ളവർ തന്നെയാണെന്നും ആര്യ.