Bigg Boss Malayalam 2, Episode 14 Live Updates: വാരന്ത്യമായതിനാൽ തന്നെ മോഹൻലാൽ ഇന്ന് ബിഗ് ബോസ് മത്സരാർഥികളെ കാണാൻ എത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ പ്രധാന സംഭവങ്ങളിൽ നിന്നാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. പിന്നാലെ ഇന്നലെ വീട്ടിൽ നടന്ന സംഭവങ്ങളിലേക്കാണ് എപ്പിസോഡ് പോയത്.
ചർമ്മത്തിലെ ടാൻ നിറം മാറ്റാനുള്ള വഴികൾ ഫുക്രുവിന് പറഞ്ഞുകൊടുക്കുകയാണ് സുജോ. എന്നാൽ കെമിക്കാൽ ഉപയോഗിക്കാൻ പാടില്ലയെന്ന അഭിപ്രായം പറഞ്ഞ് ഫുക്രുവിനെ വിളിച്ചോണ്ട് പോകാനൊരുങ്ങിയത് സുജോയെ പ്രകോപിപ്പിച്ചു. ഇത് വലിയ ചർച്ചയ്ക്കാണ് വഴിവച്ചതും.
Read Here: Bigg Boss Malayalam 2 Recap: ‘ബിഗ് ബോസ് 2‘‘ മുപ്പതു ദിനം കടക്കുമ്പോള്‍
നിന്നെ അറിയാൻ എന്ന വീക്കിലി ടാസ്ക്കിൽ തന്റെ ജീവിതം പറയുകയാണ് മഞ്ജു പത്രോസ്. കിഴക്കമ്പലം എന്ന കുഗ്രാമത്തിൽ നിന്നാണ് താൻ വരുന്നതെന്നും പ്രീഡിഗ്രി കാലത്താണ് വീട്ടിൽ ആദ്യമായി വൈദ്യുതി പോലും വരുന്നതെന്നും. സമാധാനപരമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് 2005ൽ വിവാഹത്തിലെത്തുന്നത്.
കല്ല്യാണം കഴിഞ്ഞാണ് സുനിച്ചൻ വീട്ടിൽ കുറച്ച് കടമുണ്ടെന്ന് പറയുന്നത്. കല്ല്യാണസമയത്ത് ലഭിച്ച സ്വർണം വച്ച് കടം വീട്ടാൻ ശ്രമിച്ചെങ്കിലും കൂടുതൽ പ്രശ്നത്തിലായി. അതിനിടയിലാണ് മകൻ ജനിക്കുന്നത്. ഇപ്പോഴും ഒരു വീടില്ലെന്നും ബിഗ് ബോസിൽ വന്നത് ഒരു ചെറിയ വീടെന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാനാണെന്ന് മഞ്ജു.
അറിഞ്ഞോ അറിയാതയോ ചെയ്ത തെറ്റുകൾക്ക് വീട്ടിലെ എല്ലാരോടും വ്യക്തിപരമായി പോയി ക്ഷ ചോദിക്കുകയാണ് രജിത് കുമാർ. എലിമിനേഷൻ മുന്നിൽ കണ്ടുകൊണ്ടാണ് രജിത്തിന്റെ ക്ഷമ പരമ്പര. രജിത് പോകില്ലെന്ന് എല്ലാരും പറയുന്നുണ്ടെങ്കിലും രജിത് ക്ഷ ചോദിക്കുന്നത് തുടരുകയാണ്.
പിന്നീട് മോഹൻലാൽ മത്സരാർഥികളെ കാണാൻ എത്തിയിരിക്കുകയാണ്. അലക്സാൻഡ്രായുടെ കരച്ചിൽ നിന്നാണ് മോഹൻലാൽ തുടങ്ങിയത്. മഞ്ജുവാണ് കരയിച്ചതെന്ന് അലക്സാൻഡ്രാ. സങ്കാടകരമായ അവസ്ഥ മാറ്റാൻ രജിത് കുമാറിന്റെ ഡാൻസാണ് മോഹൻലാൽ നിർദേശിച്ചത്.
പരീക്കുട്ടിയും രാജിനി ചാണ്ടിയുടെയും പ്രശ്നം വീണ്ടും ചർച്ചയാക്കുകയാണ് മോഹൻലാൽ. എന്നാൽ പ്രശ്നം പരിഹരിച്ചെന്നും കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്തെന്നും പരീക്കുട്ടി. വീട്ടിലെ ഓരോ പ്രശ്നങ്ങളും എണ്ണി എണ്ണി പരിഹരിക്കുകയാണ് മോഹൻലാൽ.