scorecardresearch
Latest News

Bigg Boss Malayalam 2, January 16 Written Live Updates: എന്റെ മാപ്പിള ഇതൊക്കെ കാണുമ്പോൾ എന്ത് വിചാരിക്കും: രാജിനി ചാണ്ടി

Bigg Boss Malayalam 2, Episode 12 Live Updates:

Bigg Boss Malayalam 2, January 16 Written Live Updates: എന്റെ മാപ്പിള ഇതൊക്കെ കാണുമ്പോൾ എന്ത് വിചാരിക്കും: രാജിനി ചാണ്ടി

Bigg Boss Malayalam 2, Episode 12 Live Updates: പതിനൊന്നാം ദിവസവും സോമദാസ് തന്നെയാണ് വീടിനെ ഉണർത്തുന്നത്. എട്ട് മണിക്ക് തന്നെ സോമദാസിന്റെ നാടൻപാട്ട് മറ്റ് മത്സരാർഥികളെ ഉണർത്തി.

രജിത്കുമാർ നനഞ്ഞ തീപെട്ടി പോലെയായി പോയെന്ന് മഞ്ജു. ഇനി ആക്ടീവ് ആകുന്നത് ശനിയാഴ്ച റിസൾട്ട് അറിഞ്ഞ ശേഷമായിരിക്കുമെന്ന് രജിത്. എന്നാൽ മറ്റുള്ളവരുടെ പുക കണ്ടിട്ടെ രജിത് പോകത്തുള്ളെന്ന് മഞ്ജു.

അതിനിടയിൽ എലീന സുജോയെ അലവലാതി എന്ന് വിളിച്ചത് പുതിയ കമന്റ് വീട്ടിൽ പുതിയ സംഘർഷത്തിന് തുടക്കമിട്ടിരിക്കുകയാണ്. എന്നാൽ താനങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് എലീന ആവർത്തിക്കുന്നത്. വിട്ടുകൊടുക്കാൻ സുജോയും തയാറാകതെ വന്നതോടെ വലിയ തർക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. സുജോയുടെ വാക്കുകളും നിലവിട്ട് പോയതോടെ തർക്കം മൂർച്ഛീച്ചു. പിന്നീട് എലീന ചെന്ന് ക്ഷമ പറഞ്ഞെങ്കിലും പ്രശ്നം അവസാനിക്കുന്നില്ല.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

വീക്കിലി ടാസ്ക്കിൽ മികച്ച പ്രകടനം പുറത്തെടുത്ത ആര്യയെയും സുരേഷേട്ടനെയും തിരഞ്ഞെടുത്തു. ആഴ്ചയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത പ്രദീപിനെയും ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് മത്സരിക്കുന്നതിലേക്ക് തിരഞ്ഞെടുത്തു. അതേസമയം വീക്കിലി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവച്ച രാജിനി ചാണ്ടിയെയും രജിത് കുമാറിനെയും ജയിലിലിടണമെന്ന് ബിഗ് ബോസ്.

എന്നാൽ രജിത് കുമാറുമായി ജയിലിൽ കിടക്കുന്നത് രാജിനി ചാണ്ടിയെ അസ്വസ്ഥയാക്കിയിരിക്കുകയാണ്. എന്റെ മാപ്പിള ഇതൊക്കെ കാണില്ലെയെന്ന് രാജിനി മറ്റ് മത്സരാർഥികളോട് ചോദിക്കുന്നു. ആ ചിന്തകളിൽ കരയുകയുമാണ് രാജിനി.

മറ്റുള്ളവർ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഭക്ഷണവും മരുന്നുംപോലും കഴിക്കാൻ കൂട്ടാക്കാണ്ട് കരച്ചിൽ തുടരുകയാണ് അവർ. ഇത് മറ്റ് മത്സരാർഥികളെയും സങ്കടപ്പെടുത്തി. ക്യാപ്റ്റനായ സാജു ബിഗ് ബോസിനോട് കാര്യം അവതരിപ്പിച്ചു. പിന്നീടാണ് ബിഗ്ബോസ് ഇരുവരുടെയും കാരഗൃഹവാസം അവസാനിച്ചതായി പ്രഖ്യാപിച്ചത്. ഇത് ചിരിയും സന്തോഷവും വീട്ടിൽ തിരികെയെത്തിച്ചു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam 2 today january 16 episode 12 live updates mohanlal