Bigg Boss Malayalam 2, Episode 11 Highlights: പതിവുപോലെ മറ്റ് മത്സരാർഥികളെ ഉണർത്തിയത് സോമദാസിന്റെ പാട്ടാണ്. സോമദാസ് വീട്ടിലുള്ളതിനാൽ രാവിലെ ഉണർത്ത് പാട്ടിടുന്ന പരിപാടി ബിഗ് ബോസ് മറന്നിരിക്കുന്നു. ഇന്നലെ ആരംഭിച്ച കൊലയാളി ടാസ്ക്കിന്റെ തുടർച്ചയാണ് ഇന്ന്. തെസ്നി ഖാനെ കൊലപ്പെടുത്തണമെന്നാണ് ഫുക്രുവിന് ബിഗ്ബോസ് നൽകിയിരിക്കുന്ന നിർദേശം.

തെസ്നി ഖാന്റെ കയ്യിലുള്ള മാല എലീനയുടെ കഴുത്തിൽ ഇടണമെന്നതായിരുന്നു ടാസ്ക്. വൃത്തിയായി ആ ജോലി ചെയ്തിരിക്കുകയാണ് ഫുക്രു. എലീനയോട് പ്രണയം നടിച്ചാണ് ഫുക്രും തെസ്നിയെ കൊലപ്പെടുത്തിയിരിക്കുന്നത് തെസ്നി ഡെഡ്. രണ്ടാമത്തെ മരണം നടന്നതോടെ അന്വേഷണത്തിന് ബിബിഐ ഇറങ്ങിയിരിക്കുന്നു വീട്ടിൽ. രഘുവാണ് ബിബിഐ ഇൻസ്‌പെക്ടർ. രജിത്കുമാർ കോൺസ്റ്റബിളും.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

അന്വേഷണം ശരിയായ ദിശയിലാണെന്ന് സൂചന നൽകി മുന്നേറുകയാണ് രഘുവും രജിതും. ആദ്യം തന്നെ കൊലപാതകിയായ ഫുക്രുവിനെ ചോദ്യം ചെയ്യാൻ വിളിച്ചിരിക്കുകയാണ് ഇരുവരും. വ്യക്തമായ ധാരണയോടെയാണ് ഇരുവരും മുന്നോട്ട് പോകുന്നത്.

അന്വേഷണം പുരോഗമിക്കുന്നതിനിടയിലും ബിഗ്ബോസ് വീട്ടിൽ കൊലപാതക പരമ്പര തുടരുകയാണ്. ഏറ്റവും ഒടുവിൽ സുജോയെയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഫുക്രു സുജോയുടെ പ്രോട്ടീൻ പൗഡർ ഒളിപ്പിച്ചുവച്ചതോടെയാണ് സുജോയുടെ കൊലപാതവും സ്ഥിരീകരിച്ചത്.

ടാസ്ക് താൽക്കാലികമായി അവസാനിച്ചെങ്കിലും കൊലപാതകി ആരെന്ന ചർച്ചയാണ് വീട്ടിൽ നടക്കുന്നത്. അതിനിടയിൽ ഫുക്രുവിനെ കൊണ്ട് സത്യം ചെയ്ത് കണ്ടെത്തിയിരിക്കുകയാണ് വീണ.

എന്നാൽ എലീനയുടെ പ്രവർത്തികൾ ആര്യയെ ചൊടിപ്പിക്കുന്നുണ്ട്. എലീനയെ തനിക്ക് നേരത്തെ തന്നെ അറിയാമെന്നും ആൾ ഇച്ചിരി ഓവറാണെന്ന് ആര്യ പറയുന്നു. എലീനയെ ബിഗ് ബോസിൽ എടുക്കാനുള്ള പ്രധാന കാരണം തന്നെ കരിയറിൽ നേരിട്ട ട്രോളുകളാണെന്നും ആര്യ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook