scorecardresearch
Latest News

Bigg Boss Malayalam 2, January 11 Written Live Updates: ആദ്യ ദിനം തന്നെ നിയമം തെറ്റിച്ചു; ധർമ്മജൻ ബിഗ് ബോസിൽ നിന്നും പുറത്ത്

Bigg Boss Malayalam 2, Episode 7 Live Updates:ഇതോടെ ഷോ കൂടുതൽ എന്റർടെയിനിങ്ങാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്

Bigg Boss Malayalam 2, January 11 Written Live Updates: ആദ്യ ദിനം തന്നെ നിയമം തെറ്റിച്ചു; ധർമ്മജൻ ബിഗ് ബോസിൽ നിന്നും പുറത്ത്

Bigg Boss Malayalam 2 Episode 7 Live Updates: ഏറെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ മലയാളം ടെലിവിഷൻ ഷോ ബിഗ് ബോസിൽ മത്സരാർഥിയായി സിനിമാതാരം ധർമ്മജൻ ബോൾഗാട്ടിയും. കഴിഞ്ഞ ദിവസമാണ് മത്സരത്തിലേക്ക് ധർമ്മജനും എത്തിയത്. ഇതോടെ ഷോ കൂടുതൽ എന്റർടെയിനിങ്ങാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ബിഗ് ബോസ് 2 തുടങ്ങിയതിന് ശേഷം ആദ്യമായി മോഹൻലാൽ മത്സരാർഥികളെ കാണാൻ വരുന്ന ദിവസമാണ് ഇന്ന്. മോഹൻലാലിനെ കാണാന്നുതടോപ്പം ഒരാഴ്ച പുറംലോകത്ത് എന്തൊക്കെ സംഭവിച്ചുവെന്നറിയാനുള്ള ആകാംക്ഷയിലുമാണ് മത്സരാർഥികൾ.

കഴിഞ്ഞ ഒരാഴ്ച നടന്ന പ്രധാന സംഭവങ്ങളുടെ കൂട്ടിയോജിപ്പിച്ചുള്ള വീഡിയോയാണ് ആദ്യം മോഹൻലാൽ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചത്. ഒളിപ്പിച്ച് വെച്ച ഫോണിൽ നിന്ന് വീട്ടുകാരെ വിളിക്കുകയാണ് എലീന പടിക്കലും സംഘവും.

ഇതിനിടയിലാണ് മുഖംമൂടി ധാരികളായ അഞ്ച് പേർ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. അഞ്ച് പേർ വന്ന സംഘത്തിൽ ഒരാൾ മാത്രം തിരികെ പോയില്ല. അയാൾ ബാത്ത്റൂമിൽ ഒളിച്ചിരിക്കുകയാണ്. പിന്നാലെ പുറത്തെത്തിയ ആളാരാണെന്ന് ആകാംക്ഷയോടെ നോക്കുകയാണ് മറ്റ് മത്സരാർഥികൾ. എന്നാൽ അത് ധർമ്മജനാണെന്ന് കണ്ടെത്തിയിരിക്കുകയാണ എലിന പടിക്കൽ.

വന്നതെ പണി തുടങ്ങിയിരിക്കുകയാണ് ധർമ്മജൻ. ഹൗസിലുള്ള മറ്റ് മത്സരാർഥികളെ അനുകരിച്ച് കാണിക്കുകയാണ് ധർമ്മജൻ.

രജനി ചാണ്ടി മറ്റ് മത്സരാർഥികളെ വേണ്ടവിതം പരിഗണിക്കുന്നില്ലെന്ന് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്, തെസ്നി ഖാൻ, അലക്സാണ്ട്ര, രേഷ്മ എന്നിവർ. മുതിർന്ന ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്നതല്ല ഇതെന്ന് അവർ പറയുന്നു.

അതേസമയം മത്സരത്തിൽ നിയമം തെറ്റിച്ചുവെന്ന് ചൂണ്ടികാട്ടി ധർമ്മജനെ മത്സരത്തിൽ നിന്ന് പുറത്താക്കുകയാണെന്ന് മോഹൻലാൽ. പുറത്ത് നടക്കുന്ന കാര്യങ്ങൾ അകത്ത് പറഞ്ഞു എന്നതാണ് ബിഗ് ബോസ് ഹൗസിൽ ധർമ്മജൻ ചെയ്ത തെറ്റ്. ഹൗസിലെ നിയമപ്രകാരം അത് പാടില്ല. ഇക്കാരണത്തലാണ് ധർമ്മജനെ പുറത്താക്കുന്നതെന്ന് മോഹൻലാൽ. എന്നാൽ പുറത്ത് വന്ന ശേഷമാണ് ധർമ്മജനെ ഒരു ദിവസത്തേക്ക് മാത്രമാണ് അകത്ത് വിട്ടതെന്ന് മോഹൻലാൽ വെളിപ്പെടുത്തി.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam 2 today january 11 episode 6 live updates mohanlal