scorecardresearch

Bigg Boss Malayalam 2, January 10 Written Live Updates: വിവാഹമോചനത്തിലേക്ക് നയിച്ച 85 ശതമാനം തെറ്റും എന്റേതാണ്: ആര്യ

Bigg Boss Malayalam 2, Episode 4 Live Updates:

Bigg Boss Malayalam 2, Episode 4 Live Updates:

author-image
Entertainment Desk
New Update
Bigg Boss Malayalam 2, January 10 Written Live Updates: വിവാഹമോചനത്തിലേക്ക് നയിച്ച 85 ശതമാനം തെറ്റും എന്റേതാണ്: ആര്യ

Bigg Boss Malayalam 2 Episode 6 Live Updates: ആട്ടവും പാട്ടുമായി തന്നെയാണ് ബിഗ് ബോസ് വീട്ടിലെ തങ്ങളുടെ അഞ്ചാം ദിനവും ആരംഭിച്ചത്. സോമദാസും സുനിച്ചനും തമ്മിൽ ഇത്രയും സാമ്യം എങ്ങനെ വന്നുവെന്നതാണ് മഞ്ജുവിന്റെ സംശയം. ഇരുവരും ഇരട്ടകളെ പോലെയാണെന്ന് മഞ്ജു.

Advertisment

സ്വന്തം ടാസ്ക് അവതരിപ്പിച്ചിരിക്കുകയാണ് മത്സരാർഥികൾ. ഇഞ്ചി മിഠായി വിൽപ്പനയായിരുന്നു ആര്യയുടെ ടാസ്ക്. വീണ ആർജെയുടെ റോൾ ചെയ്തപ്പോൾ എട്ടിന്റെ പണി കിട്ടിയത് സുജോയ്ക്കാണ്. എന്നാൽ അവസരം മുതലെടുത്തിരിക്കുകയാണ് സുജോ. ഹൗസിലെ മൂന്ന് പേരോടാണ് സുജോ പ്രണയം തുറന്ന് പറയുകയാണ്. ആര്യയോടും മഞ്ജുവിനോടുമാണ് ആദ്യം സുജോ പ്രണയം പറഞ്ഞത്. മൂന്നമത്തെയാൾ സാന്ദ്രയായിരുന്നു. എയർഹോസ്റ്റസായ സാന്ദ്രയ്ക്കുവേണ്ടി വിമാനം സമ്മാനിക്കുമെന്നാണ് സുജോയുടെ വാഗ്ദാനം. സാന്ദ്രയ്ക്ക് വേണ്ടി പൈലറ്റ് ആകുമെന്നും പ്രണയം ക്രാഷ് ലാൻഡ് ചെയ്യരുതെന്നും സുജോ.

നിന്നെ അറിയാൻ എന്ന വീക്കിലി ടാസ്ക്കിൽ ഇന്ന് ജീവിതാനുഭവം പങ്കുവയ്ക്കുന്നത് ആര്യയാണ്. അച്ഛന്റെ രോഗമാണ് പ്രധാന പ്രശ്നം. ഒമ്പതാം ക്ലാസിലാണ് പ്രണയം ആരംഭിക്കുന്നത്. വീട്ടുകരറിഞ്ഞുള്ള പ്രണയം വിവാഹത്തിലെത്തുന്നത് 18-ാം വയസിലാണെന്നും ആര്യ. എന്നാൽ പതിയെ വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചു. അതാണ് വിവാഹമോചനത്തിലേക്ക് എത്തിയത്. അതിൽ 85 ശതമാനം തെറ്റും തന്രേതായിരുന്നെന്നും ആര്യ.

ഇതിനിടയിലാണ് അച്ഛന്റെ രോഗം മൂർച്ഛിക്കുന്നതും ഓർമ്മ ഉൾപ്പടെ നഷ്ടപ്പെടുന്നതും. വർഷങ്ങൾ ഞങ്ങൾ ആശുപത്രിയിൽ തന്നെ ചെലവഴിച്ചുവെന്നും ആര്യ. ഒരു വർഷം മുമ്പ് അച്ഛനെ നഷ്ടമായി. ആശുപത്രിക്കാർ തങ്ങളോടും തങ്ങളുടെ പ്രിയപ്പെട്ടവരോടും ചെയ്ത ക്രൂരതകളാണ് ചില മത്സരാർഥികൾ പങ്കുവയ്ക്കുന്നത്.

Advertisment

ദാസേട്ടന് ആദരം. 80-ാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ ഗാനഗന്ധർവന് പിറന്നാളാശംസകൾ നേരുകയാണ് മത്സരാർഥികൾ. നേരിട്ടാറിയാവുന്നവർ ദാസേട്ടനുമായുള്ള അനുഭവങ്ങൾ പങ്കുവച്ചു.

Mohanlal Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: