Bigg Boss Malayalam 2 Episode 5 Highlights: പതിവ് ആഘോഷവാരവങ്ങളോടെ തുടങ്ങിയ ബിഗ് ബോസ് രണ്ടാം സീസണിലെ നാലാം ദിനത്തിൽ മത്സരാർഥികളെല്ലാം ഉത്സാഹത്തിലാണ്. ഇന്നലത്തെ വിഷയം തന്നെയാണ് ഇന്നും ഹൗസിലെ പ്രധാന വിഷയം. രജിത് കുമാർ കാര്യം മനസിൽ വച്ച് സംസാരിക്കുകയാണെന്ന് വീണ പറഞ്ഞു. രജിത് കുമാർ മോഡേൺ ചാക്യാർകൂത്താണെന്ന് ആര്യ. എല്ലാത്തിനോടും പരിഹാസവും പുച്ഛവുമാണെന്ന് ആര്യ കൂട്ടിച്ചേർത്തു.


പിന്നീട് ആദ്യത്തെ വീക്കിലെ ടാസ്ക്കിൽ സ്വയം പരിചയപ്പെടുത്തുകയാണ് സോമദാസ്. സ്റ്റാർ സിങ്ങറിൽ വരുന്നതിന് മുമ്പ് താനൊരു ഓട്ടോ ഡ്രൈവറായിരുന്നുവെന്ന് സോമദാസ്. വീട്ടിൽ പ്രാരാപ്തങ്ങൾ കൂടി വന്നപ്പോൾ ഒരു സ്‌പോൺസറുടെ സഹായത്തോടെ അമേരിക്കയിലെത്തിയെന്നും എന്നാൽ പോയത് കൊണ്ട് വലിയ നോട്ടമോ വളർച്ചയോ ഉണ്ടായില്ലെന്ന് സോമു പറയുന്നു. അഞ്ച് വർഷം പെട്ടന്ന് പോയെങ്കിലും അതിനിടയിൽ വീട്ടിൽ പല പ്രശ്നങ്ങളും തുടങ്ങി. ഇതോടെ നാട്ടിലേക്ക് മടങ്ങി വരേണ്ടി വന്നു.

Read more: Bigg Boss Malayalam: പ്രായമല്ല പക്വതയുടെ അളവുകോൽ; ഉദാഹരണം ഫുക്രു

തിരിച്ചെത്തിയപ്പോൾ ഭാര്യ വീട്ടിൽ പോയി. തിരിച്ചുവരാൻ കൂട്ടാക്കിയില്ല. ഇളയ മകളെയുമായാണ് പോയത്. ഇത് വലിയ വേദനയായിരുന്നു. ദിവസങ്ങളോളം ഒരു ഭ്രാന്തനെ പോലെ കരഞ്ഞു. പിന്നെ കേസായി കോടതി കയറി. അവസാനം ഒത്തുതീർപ്പിന് ശ്രമിച്ചപ്പോൾ പത്ത് ലക്ഷം രൂപയാണ് ഭാര്യ ആവശ്യപ്പെട്ടത്. അത്രയും പണം നൽകാനില്ലാത്തതിനാൽ വിലപേശലായി. ഒടുവിൽ അഞ്ചര ലക്ഷം രൂപ നൽകിയാണ് കുട്ടികളെ സ്വന്തമാക്കിയത്. ഇതിന് ശേഷമാണ് രണ്ടാമത് ഒരു വിവാഹം കഴിച്ചതെന്നും സോമദാസ്.

Read Also: 18 വയസ് തികയുന്ന ദിവസമാണ് ലാലേട്ടനൊപ്പം ആ സീനിൽ അഭിനയിച്ചത്: മഞ്ജു വാരിയര്‍

ഒരു കൂട്ടില്ലാത്തതാണ് രജിത് കുമാറിന്റെ പ്രശ്നം. തന്നെ സ്നേഹിക്കാനോ കാത്തിരിക്കാനോ ആരുമില്ലെന്ന് രജിത്. തിരിച്ചുപോയി ഒരു ഇൻസ്റ്റാഗ്രാം തുടങ്ങിയാൽ മതിയെന്ന് സോജു പ്രതിവിധി.

നിന്നെ അറിയാൻ എന്ന വീക്കിലി ടാസ്ക്കിൽ അടുത്തതായി ജീവിത കഥ പറയുന്ന സാജു നവോദയയാണ്. പത്ത് മക്കളുള്ള വീട്ടിൽ ദാരിദ്ര്യമായിരുന്നെങ്കിലും സന്തോഷകരമായിരുന്നു ജീവിതമെന്ന് സാജു. ഹാസ്യതാരമാകുന്നതിന് മുമ്പ് ബ്രേക്ക് ഡാൻസറായിരുന്നുവെന്നും ക്ലാസിക്കൽ ഡാൻസറായ ഭാര്യയെ കല്ല്യാണം കഴിച്ച കഥ വളരെ ഹാസ്യത്മകമായി അവതരിപ്പിക്കുകയാണ് സാജു.

വളരെ ബുദ്ധിമുട്ടുകൾക്കിടയിലും തന്റെ വളർച്ചയ്ക്ക് കാരണം ഭാര്യയാണ്. ഒരുപാട് ദ്രോഹിച്ചിട്ടും നിറയെ സ്നേഹവും പിന്തുണയും നൽകിയ ഭാര്യയ്ക്ക് അമ്പലം പണിത് കൊടുക്കണമെന്നും സാജു.

പരീക്കുട്ടിയുടെ വലിനിർത്താൻ തീപ്പെട്ടിയെടുത്ത് ഒളിപ്പിച്ച് വച്ച് രജിത് കുമാർ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. നന്മ ഉദ്ദേശിച്ചാണ് താൻ അത്തരത്തിൽ ചെയ്തതെന്നാണ് രജിത് കുമാറിന്റെ വാദം. എന്നാൽ മറ്റ് അംഗങ്ങളെല്ലാം രജിത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

Read more: igg Boss Malayalam 2: ‘ബിഗ് ബോസി’ലെ പെണ്ണുങ്ങൾ പുലികളാ; രജിതിനെ തേച്ചൊട്ടിച്ചതിന് കയ്യടിച്ച് പ്രേക്ഷകർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook