Bigg Boss Malayalam 2 Episode 3 : രണ്ടാം ദിനം ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത് രജിത് കുമാറാണ്. വീണയുടെ മുടിയിൽ വരുത്തിയ മാറ്റത്തെയാണ് രജിത് കുമാർ ചോദ്യം ചെയ്യുന്നത്. തനത് മുടിയെ വിദേശ മുടിയാക്കി മാറ്റിയെന്ന രജിത്തിന്റെ കമന്റ് ഹൗസിലെ മറ്റ് മത്സരാർഥികൾ ഏറ്റെടുത്തു. വിശദമായ ഒരു ചർച്ചായാണ് വിഷയത്തിൽ നടന്നത്.
നിന്നെ അറിയാം എന്നതാണ് ബിഗ് ബോസ് രണ്ടാം സീസണിലെ ആദ്യ വീക്കിലി ടാസ്ക്. മത്സരാർഥികളുടെ ജീവിതത്തിലെ മധുരമേറിയതും കയിപ്പേറിയതുമായ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള അവസരമാണിത്. ജീവിത യാത്രയിലെ മൊത്തം കഥ പറയണമെന്നാണ് ബിഗ് ബോസിന്റെ നിർദേശം.
വീണ തന്നെയാണ് ആദ്യം തന്റെ ജീവിതാനുഭവം പങ്കുവയ്ക്കുന്നത്. ഡിഗ്രി പഠനകാലം മുതൽ വീട്ടിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത വ്യക്തിയാണ് താനെന്ന് വീണ. അച്ഛന്റെയും അമ്മയുടെയും രോഗമാണ് ഏറെ ബുദ്ധിമുട്ടിച്ചത്.
Also Read: യാഷിന്റെ 34-ാം ജന്മദിനത്തിലാണ് ‘കെജിഎഫ്’ ടീമിന്റെ സ്നേഹസമ്മാനം
ദിവസവും 75000ഉം ഒരു ലക്ഷം രൂപയുമൊക്കെയാണ് ദിവസം തോറും വന്നുകൊണ്ടിരുന്നത്. ഏറെ ബുദ്ധിമുട്ടിയ സമയമാണതെന്ന് വീണ പറയുന്നു. ഈ സാഹചര്യത്തിൽ സുരാജ് വെഞ്ഞാറംമൂട് ഉൾപ്പടെയുള്ളവർ സഹായിച്ചെങ്കിലും അതൊന്നും തികയാത്ത സാഹചര്യമാണ്. അങ്ങനെയാണ് വൃക്ക വിൽക്കാൻ തീരുമാനിച്ചത്. എന്നാൽ ഒരുപാട് ഫോർമാലിറ്റികൾ ഉള്ളതിനാൽ പെട്ടന്ന് അത് നടക്കില്ലായിരുന്നു. അപ്പോഴാണ് ആരുടെയെങ്കിലും കൂടെ പോയാലോ എന്ന് ചിന്തിച്ചത്. മുമ്പ് കൂടെ വരുമോയെന്ന് ചോദിച്ച ഒരാളെ വിളിച്ചെങ്കിലും എന്തോ കാരണത്താൽ അന്ന് ആരും ലഭ്യമല്ലയെന്നായിരുന്നു മറുപടി അത് എന്റെ പിന്നീടുള്ള ജീവിതത്തിൽ നല്ലതിനായിരുന്നെങ്കിലും അന്ന് അങ്ങനെ ചിന്തിക്കേണ്ടി വന്നു.
കലാഭവൻ മണിയുൾപ്പടെയുള്ളവർ എന്നെ സഹായിക്കാനെത്തി. എന്നാൽ 15 ദിവസം മാത്രമേ അമ്മ ജീവിച്ചിരുന്നുള്ളു. അച്ഛനും ആറു മാസത്തിനുള്ളിൽ മരിച്ചു. അച്ഛന്റെ ബോഡി കിട്ടാൻപോലും പൈസ അടയ്ക്കാനുള്ള പണം പോലും ഇല്ലാതെ ബുദ്ധിമുട്ടി. അടുത്ത ബന്ധുക്കൾ പോലും കൂടെയുണ്ടെങ്കിലും സഹായത്തിനില്ലായിരുന്നു. കല്ല്യാണത്തിന് 44 ദിവസം മുമ്പായിരുന്നു ഇത്.
അന്ന് പലരുടെയും സഹായത്തിലാണ്, പലയിടത്ത് നിന്ന് കടം വാങ്ങിയ പണവുംകൊണ്ടാണ് കർമ്മങ്ങൾ പൂർത്തിയാക്കിയത്. അന്ന് വാങ്ങിയ കടങ്ങൾ ഇപ്പോഴും വീട്ടികൊണ്ടിരിക്കുകയാണ്. ബിഗ് ബോസിൽ വന്നതിനുള്ള പ്രധാന കാരണവും ഇതാണെന്നും, പരിപാടി കഴിയുന്നതോടെ താൻ ഡബിൾ ഹാപ്പിയാകുമെന്നും വീണ. ഒരുപാട് പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞ വീണയുടെ ജീവിതകഥ മറ്റ് മത്സരാർഥികളുടെയും കണ്ണ് നിറയിച്ചു.
സങ്കടകലിൽ നിന്ന് വീണ്ടും സന്തോഷത്തീരത്തേക്ക് എത്തിയിരിക്കുകയാണ് ബിഗ് ബോസ് ഹൗസ്. അടുക്കളയിൽ പാട്ടും ആട്ടവുമായി മത്സരാർഥികൾ ഒത്തുചേർന്നു. അതിനിടയിൽ രാവിലെ തനിക്ക് മാത്രം കട്ടൻചായ നിശേധിച്ച ക്യാപ്റ്റന്റെ നിലപാടിൽ അമർഷം രേഖപ്പെടുത്തുകയാണ് രജിത് കുമാർ.
അതേസമയം, അലസാൻഡ്രയെയും സുജോയെയും ഒന്നിപ്പിക്കാനുള്ള രജിത് കുമാറിന്റെ ശ്രമം. കുത്തിതിരിപ്പ് തന്നെയാണ് പ്രധാന ആയുധം. അലസാൻഡ്രയ്ക്ക് സുജോയോട് താൽപര്യമുണ്ടെന്നാണ് രജിത് കുമാർ പറയുന്നത്.
പാഷാണം ഷാജി പണി തുടങ്ങി. എലീന പടിക്കലിനെയാണ് സാജു നവോദയ കഥയുണ്ടാക്കി പറ്റിച്ചത്. സുരേഷേട്ടനെ എന്താണ് പറഞ്ഞതെന്ന് ചോദിച്ച് എലീനയെ മറ്റ് മത്സരാർഥികൾ വളഞ്ഞു. എന്താണ് സംഭവമെന്ന് പോലും അറിയാതെ കരഞ്ഞുപോയ എലീനയെ പറ്റിച്ചതാണെന്ന് പിന്നീട് അവർ തന്നെ പറഞ്ഞു.