Bigg Boss Malayalam 2: ഞായറാഴ്ച മുതല്‍ ‘ബിഗ്‌ ബോസ്’ വീണ്ടും

Bigg Boss Malayalam 2: ഗ്രാന്‍ഡ്‌ പ്രീമിയര്‍ ജനുവരി അഞ്ചു ഞായറാഴ്ച വൈകിട്ട് ആറു മണി മുതല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യും.

Big boss, ബിഗ് ബോസ്, Big Boss Malayalam Season 2, ബിഗ് ബോസ് മലയാളം സീസണ്‍ 2, Big boss 2, ബിഗ് ബോസ് 2, Mohanalal Big Boss, Big Boss Malayalam Contestants, Bigg Boss, Bigg Boss Season 2, Bigg Boss Malayalam, BBM, Mohanlal, Asianet, Lalettan, BBM2, Bigg Boss Malayalam Season 2

Bigg Boss Malayalam 2: ഏഷ്യാനെറ്റിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ‘ബിഗ്‌ ബോസ്’ മലയാളത്തിന്റെ രണ്ടാം പതിപ്പ് ഈ ഞായറാഴ്ച മുതല്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങും.  ആദ്യ പതിപ്പിന്റെ അവതാരകനായിരുന്ന മോഹന്‍ലാല്‍ തന്നെയാണ് രണ്ടാം പതിപ്പിന്റെയും അവതാരകന്‍.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

Big boss, ബിഗ് ബോസ്,Big Boss Malayalam Season 2, ബിഗ് ബോസ് മലയാളം സീസണ്‍ 2,Big boss 2,ബിഗ് ബോസ് 2, Mohanalal Big Boss, Big Boss Malayalam Contestants, ie malayalam, ​Indian express malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
Big Boss Malayalam 2: മോഹന്‍ലാല്‍ തന്നെയാണ് രണ്ടാം പതിപ്പിന്റെയും അവതാരകന്‍.

Bigg Boss Malayalam 2: When and Where to Watch?: ‘ബിഗ്‌ ബോസ് മലയാളം 2’, എങ്ങനെ കാണാം?

Bigg Boss Malayalam 2 ഗ്രാന്‍ഡ്‌ പ്രീമിയര്‍ ജനുവരി അഞ്ചു ഞായറാഴ്ച വൈകിട്ട് ആറു മണി മുതല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യും. ഈ എപ്പിസോഡില്‍ മത്സരാര്‍ഥികളേയും ബിഗ്‌ ബോസ് വീടിനേയും ബിഗ്‌ ബോസ് നിയമാവലിയും പരിചയപ്പെടുത്തും.  തുടര്‍ന്ന് തിങ്കള്‍ മുതല്‍ വെള്ളി രാത്രി 9.30 മുതല്‍ 10.30 വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മുതല്‍ 10 മണി വരെയുമാണ് ‘ബിഗ്‌ ബോസ്’ പ്രക്ഷേപണം ചെയ്യുക.  പ്രക്ഷേപണത്തെ തുടര്‍ന്ന് സ്റ്റാര്‍ ടിവിയുടെ ആപ്പായ ഹോട്ട്സ്റ്റാറിലും ‘ബിഗ്‌ ബോസ്’ കാണാന്‍ സാധിക്കും.  നൂറു ദിവസങ്ങളാണ് ഒരു പതിപ്പിന്റെ ദൈര്‍ഖ്യം.

Bigg Boss: ബിഗ് ബോസ് രണ്ടാം പതിപ്പിന്റെ വീട്

ബിഗ് ബോസ് രണ്ടാം പതിപ്പിന്റെ വീട് (Bigg Boss House) ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലാണ് എന്നാണ് അറിയാന്‍ കഴിയുന്നത്‌. കമൽ ഹാസൻ ആതിഥേയത്വം വഹിക്കുന്ന ബിഗ് ബോസ് തമിഴ് പതിപ്പ് കഴിഞ്ഞമൂന്നു വർഷങ്ങളായി ചിത്രീകരണം നടത്തുന്ന അതേ സ്ഥലം തന്നെയാണ് എന്നും അറിയാന്‍ കഴിയുന്നു. മുൻ സീസണിലെന്ന പോലെ, ഒരു പ്രത്യേക തീം അടിസ്ഥാനമാക്കിയാണ് ബിഗ്‌ ബോസ് വീട് രൂപകൽപ്പന ചെയ്യുന്നത്. താമസക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും വീട്ടിൽ ഉണ്ടാകും.

‘ബിഗ്‌ ബോസ്’ തമിഴ് സീസണ്‍ മൂന്നിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബിഗ്‌ ബോസ് വീട്ടില്‍ ഒരു മത്സരാര്‍ഥിയായി ഒരു ദിവസം ചിലവിടാന്‍ സാധിച്ച പത്രപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ലേഖിക ശുഭകീര്‍ത്തനയും ഉണ്ടായിരുന്നു.  ശുഭകീര്‍ത്തന തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ വായിക്കാം.

Read Here: A day inside the Bigg Boss Tamil 3 house

Big boss, ബിഗ് ബോസ്, Big Boss Malayalam Season 2, ബിഗ് ബോസ് മലയാളം സീസണ്‍ 2, Big boss 2, ബിഗ് ബോസ് 2, Mohanalal Big Boss, Big Boss Malayalam Contestants, Bigg Boss, Bigg Boss Season 2, Bigg Boss Malayalam, BBM, Mohanlal, Asianet, Lalettan, BBM2, Bigg Boss Malayalam Season 2
Bigg Boss Tamil 3 is hosted by Kamal Haasan
Big boss, ബിഗ് ബോസ്, Big Boss Malayalam Season 2, ബിഗ് ബോസ് മലയാളം സീസണ്‍ 2, Big boss 2, ബിഗ് ബോസ് 2, Mohanalal Big Boss, Big Boss Malayalam Contestants, Bigg Boss, Bigg Boss Season 2, Bigg Boss Malayalam, BBM, Mohanlal, Asianet, Lalettan, BBM2, Bigg Boss Malayalam Season 2
Bigg Boss Tamil 3 bedroom

Big boss, ബിഗ് ബോസ്, Big Boss Malayalam Season 2, ബിഗ് ബോസ് മലയാളം സീസണ്‍ 2, Big boss 2, ബിഗ് ബോസ് 2, Mohanalal Big Boss, Big Boss Malayalam Contestants, Bigg Boss, Bigg Boss Season 2, Bigg Boss Malayalam, BBM, Mohanlal, Asianet, Lalettan, BBM2, Bigg Boss Malayalam Season 2

Bigg Boss Malayalam 2 Contestants:വൈവിധ്യങ്ങളുടെ ഈ വീട്ടിൽ ഇത്തവണ ആരൊക്കെയാവും അതിഥികൾ ?

കഴിഞ്ഞ തവണത്തെപ്പോലെ തന്നെ പതിനാറു മത്സരാർത്ഥികളാവും ഈ സീസണിലും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. അടുത്ത സീസണിൽ ആരൊക്കെയാവും മത്സരാർത്ഥികൾ എന്നറിയാനുള്ള ആകാംക്ഷയിലാണ് ‘ബിഗ്ഗ് ബോസ്’ ആരാധകർ. സിനിമാ- ടെലിവിഷന്‍  താരങ്ങള്‍, മറ്റു മേഖകളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍, സോഷ്യല്‍ മീഡിയ/ടിക്ക് ടോക് താരങ്ങള്‍ എന്നിവര്‍ അടങ്ങുന്നതാണ് ബിഗ്‌ ബോസ് കോണ്‍റെസ്ട്ടന്റ് ലിസ്റ്റ്.   ഇതിന്റെ ഫൈനല്‍ പ്രഖ്യാപനം ഗ്രാന്‍ഡ്‌ ഫിനാലെയിലാണ് ഉണ്ടാവുക.

 

ഏഷ്യാനെറ്റിന്റെ 25-ാം വാര്‍ഷികം പ്രമാണിച്ചാണ് ‘ബിഗ് ബോസ് മലയാളം’ ആരംഭിച്ചത്. ഹിന്ദിയില്‍ ആരംഭിച്ച ‘ബിഗ് ബോസ്’ അവതരിപ്പിച്ചിരുന്നത് സല്‍മാന്‍ ഖാനും തമിഴില്‍ കമല്‍ഹാസനുമായിരുന്നു. ബിഗ്ഗ് ബോസിന്റെ ആദ്യ സീസൺ മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയിരുന്നു. ടിവി അവതാരകനായ സാബുമോൻ ‘ബിഗ്ഗ് ബോസ്’ ടൈറ്റിൽ നേടിയപ്പോൾ പേളി മാണിയും മോഡലും നടനുമായ ഷിയാസ് കരീമുമാണ് റണ്ണർ അപ്പ് പുരസ്കാരങ്ങൾ നേടിയത്. ബിഗ് ബോസ് ഹൗസിലെ പേളി- ശ്രീനീഷ് അരവിന്ദ് പ്രണയവും തുടർന്നുള്ള ഇരുവരുടെയും വിവാഹവുമെല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു.

Read More: ഒരു കോടി രൂപ എന്ത് ചെയ്യും? പഴയ എപ്പിസോഡുകള്‍ കാണുമോ?: ‘ബിഗ്‌ ബോസ്’ വിജയി സാബുമോനുമായി അഭിമുഖം

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 2 show time hotstar contestant host house mohanlal

Next Story
Uppum Mulakum: ബാലുവിന്റെ മരുമകൻ ചില്ലറക്കാരനല്ല, കട്ടയ്ക്ക് തന്നെ നിൽക്കും; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum lechu wedding photos, uppum mulakum lechu wedding episode, Uppum mulakum christmas episode, Shane nigam, Shane nigam uppum mulakum, Shane nigam episode uppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com