കേരളത്തിൽ ഏറെ ആരാധകരുള്ള ടെലിവിഷൻ പരിപാടിയാണ് ബിഗ് ബോസ് മലയാളം. ഇപ്പോൾ ബിഗ് ബോസിന്റെ രണ്ടാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് ഷോയ്‌ക്കിടയിലെ പല സംഭവങ്ങളും വലിയ ചർച്ചയാകാറുണ്ട്. സമൂഹമാധ്യമങ്ങളിൽ ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങളെ കുറിച്ച് സംസാരിക്കുന്നവർ ധാരാളമാണ്. എന്നാൽ, ജനുവരി 27 ലെ എപ്പിസോഡിൽ ബിഗ് ബോസ് ഷോയിലെ മത്സരാർഥിയായ നടൻ സാജു നവോദയ (പാഷാണം ഷാജി) നടത്തിയ ഒരു പരാമർശം പലയിടത്തു നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്.

പീഡനത്തെ കുറിച്ച് സംസാരം നടക്കുന്നതിനിടെയാണ് സാജു നവോദയയുടെ വിവാദ പ്രസ്‌താവന. പീഡനമൊക്കെ കൂടാൻ കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണമാണെന്നാണ് സാജു വളരെ നിസാരമായി പറഞ്ഞത്. പീഡനത്തെ നിസാരവത്കരിക്കുന്ന തരത്തിലുള്ള പരാമർശമാണിതെന്ന് പലരും ആരോപിച്ചു.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

ബിഗ് ബോസ് ഷോയിൽ ജനുവരി 27 ന് നടന്നത് ഇങ്ങനെ: പീഡനങ്ങളെ കുറിച്ചും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ചുമായിരുന്നു സംസാരം നടന്നിരുന്നത്. അതിനിടെ സാജു നവോദയ ഇങ്ങനെ പറഞ്ഞു; “പണ്ട് മാറ് മറയ്‌ക്കാതെ നടക്കുന്ന കാലമായിരുന്നു. അന്ന് മാറു മറയ്‌ക്കാതെ നടന്നിട്ടും ഇത്ര പീഡനങ്ങളൊന്നും നടന്നിരുന്നില്ല. ഇപ്പോ ഇത്ര പ്രശ്നങ്ങളൊക്കെ നടക്കാൻ കാരണം നമ്മുടെ ആഹാരരീതിയാണ്. ഹോർമോൺ ഉള്ള ഭക്ഷണം കഴിക്കുന്നതാണ്. നമ്മൾ ഈ ചിക്കനും മട്ടനുമൊക്കെ കുത്തികയറ്റുന്നതാണ് ഇതിനൊക്കെ കാരണം.” പീഡനത്തെ നിസാരവത്‌കരിക്കുന്ന തരത്തിലായിരുന്നു സാജുവിന്റെ പ്രസ്‌താവന എന്നാണ് സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾ.

Read Also: വീട്ടമ്മയെ ചുംബിച്ച ഡെലിവറി ബോയ്‌ക്കെതിരായ കേസ്: വിചാരണ നടപടികൾ ആരംഭിച്ചു. സെെക്കിൾ ഡെലിവറി ചെയ്യാൻ എത്തിയപ്പോഴാണ് അതിക്രമം.

സാജുവിന്റെ പരാമർശത്തോട് അവിടെ കൂടിയിരുന്നവരുടെ പ്രതികരണവും ചർച്ചയായി. സാജു നവോദയ ഇതു പറഞ്ഞപ്പോൾ ആരും അതിനെ എതിർത്തില്ലെന്നും അവിടെയുണ്ടായിരുന്ന സ്ത്രീ മത്സരാർഥികളടക്കം എല്ലാവരും ആ കമന്റിനു കയ്യടിക്കുകയായിരുന്നെന്നും വിമർശകൾ ചൂണ്ടികാണിക്കുന്നു.

Read Also: അനശ്വര നടന് ‘എമ്പുരാൻ’ സമർപ്പിച്ച് പൃഥ്വിരാജ്

സ്ത്രീകൾ ധരിക്കുന്ന വസ്‌ത്രങ്ങളാണ് പീഡനങ്ങൾക്കുള്ള കാരണമെന്ന തരത്തിൽ മറ്റൊരു മത്സരാർഥിയായ ഫുക്രുവും ഇതേ എപ്പിസോഡിൽ പറഞ്ഞിരുന്നു. സാരിയോ ചുരിദാറോ ധരിച്ചാൽ പ്രശ്‌നങ്ങളില്ലെന്നും ഫുക്രു പരാമർശിച്ചിരുന്നു. എന്നാൽ, അലസാണ്ട്ര ഇതിനെ ശക്തമായി എതിർത്തു. സാരി ധരിച്ച് പുറത്തിറങ്ങുന്ന ആളാണ് തന്റെ അമ്മയെന്നും പക്ഷേ, പലപ്പോഴും നിരവധിപേർ അമ്മയെ കമന്റ് അടിക്കുന്നതും മോശമായി സംസാരിക്കുന്നതും താൻ നേരിൽ കണ്ടിട്ടുണ്ടെന്നുമായിരുന്നു അലസാണ്ട്രയുടെ മറുപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook