Bigg Boss Malayalam Season 2: ബിഗ് ബോസ് സീസൺ 2വിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. പരിപാടിയെ അനുകൂലിച്ചും പ്രതികൂലിച്ചും മത്സരാർത്ഥികളെ പിന്തുണച്ചും വിമർശിച്ചുമൊക്കെ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ് ബിഗ് ബോസ് പ്രേക്ഷകർ. ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയും ആക്റ്റിവിസ്റ്റുമായ ദിയ സനയുടെ ഫേസ്ബുക്ക് ലൈവാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ബിഗ് ബോസ് വീടിനകത്ത് ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന മത്സരാർത്ഥികളെ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന ഫാൻ ഫൈറ്റുകളെ കുറിച്ചു സംസാരിക്കുകയാണ് ദിയ സന ലൈവിൽ. രജിത് കുമാർ ആർമി എന്ന പേരിൽ ഫേക്ക് അക്കൗണ്ടിൽ നിന്നും നടക്കുന്ന സൈബർ ആക്രമണങ്ങളെയും ദിയ വീഡിയോയിൽ വിമർശിക്കുന്നു. “ബിഗ് ബോസിനോട് എനിക്ക് പറയാനുള്ളത്, ഇതിനി തുടർന്ന് നല്ല രീതിയിൽ പോവണമെന്നില്ല. രജിത് കുമാറിനെ വിന്നർ ആയി വാഴിച്ചിട്ട് ഈ പരിപാടി നിർത്താൻ കഴിയുമോ എന്നാണ് ഞാനിപ്പോൾ ചോദിക്കുന്നത്. അത്രയും വിഷമം ഉള്ളതുകൊണ്ടാണ് പറയുന്നത്. വിമർശനങ്ങളും വ്യക്തിഹത്യകളും കേട്ട് മുന്നോട്ട് കൊണ്ടുപോവേണ്ട കാര്യമില്ല,” ദിയ പറയുന്നു.
Read more: Bigg Boss Malayalam 2: ബിഗ് ബോസ് വീട്ടിൽ ഇനി പ്രദീപ് ഇല്ല, മത്സരത്തിൽ നിന്ന് പുറത്ത്
ബിഗ് ബോസ് സീസൺ 2 ഇപ്പോൾ ഏഴാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. വളരെ അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് ഇത്തവണത്തെ സീസൺ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത്. എവിക്ഷനെക്കാളും വില്ലനായി ഇത്തവണ ബിഗ് ബോസ് ഹൗസിലെത്തിയത് കണ്ണ് രോഗമാണ്. അഞ്ചോളം മത്സരാർത്ഥികളാണ് ഇതുവരെ കണ്ണ് രോഗം ബാധിച്ച് ബിഗ് ബോസ് ഹൗസിന് അകത്തുനിന്ന് പുറത്തുപോയത്. എലീന, ദയ എന്നീ മത്സരാർത്ഥികൾ ഇപ്പോഴും പ്രത്യേക ചികിത്സയിലാണ്.