/indian-express-malayalam/media/media_files/uploads/2020/03/Rajith-kumar-bigg-boss.jpg)
Bigg Boss Malayalam: ബിഗ് ബോസ് മലയാളം സീസൺ രണ്ടിനിടെ അരങ്ങേറിയ ചില സംഭവങ്ങളാണ് ഇപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയ 'സ്കൂൾ ടാസ്കി'നിടെ മത്സരാർത്ഥികളിൽ ഒരാളായ രേഷ്മയുടെ കണ്ണിൽ മറ്റൊരു മത്സരാർത്ഥിയായ രജിത്ത് കുമാർ പച്ചമുളക് തേച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. കണ്ണിന് ഇൻഫെക്ഷനായി ട്രീറ്റ്‌മെന്റ് കഴിഞ്ഞ് വന്ന് അധികനാൾ ആവുന്നതിനു മുൻപാണ് രേഷ്മയ്ക്ക് ബിഗ് ബോസ് ഹൗസിൽ നിന്നും ഇത്തരമൊരു ദുര്യോഗം നേരിട്ടത്. 66-ാം എപ്പിസോഡിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്.
കളി കാര്യമായതോടെ രജിത്തിനെ താൽക്കാലികമായി ബിഗ് ബോസിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. ബിഗ് ബോസിന്റെ ഇത്തവണത്തെ സീസണിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചുകൊണ്ടിരുന്ന മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു ഡോക്ടർ രജിത്ത് കുമാർ. രജിത്ത് ആർമി എന്ന പേരിൽ വലിയൊരു ആരാധകവൃന്ദവും ഈ മത്സരാർത്ഥിയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ സംഭവവികാസങ്ങൾ ഇപ്പോൾ രജിത്തിനെ ബിഗ് ബോസിൽ നിന്നും പുറത്താക്കാൻ കാരണമായിരിക്കുകയാണ്.
പ്രകോപനപരമായ അവസ്ഥകൾ ഒന്നുമില്ലാഞ്ഞിട്ടും രേഷ്മയോട് രജിത്ത് കാണിച്ച അനീതി മത്സരാർത്ഥികൾക്ക് ഇടയിൽ തന്നെ ഏറെ മുറുമുറുപ്പ് ഉണ്ടാക്കുന്നുണ്ട്. എന്തായാലും ബിഗ് ബോസ് ഹൗസിലെ ഈ 'അതിരുവിട്ട' കളി ദേശീയ തലത്തിൽ വരെ ചർച്ചയായി കൊണ്ടിരിക്കുകയാണ്. നിസാരമായി തള്ളികളയേണ്ട ചെയ്തിയല്ല രജിത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം. 324, 323, 325 എന്നീ സെക്ഷനുകൾ പ്രകാരം അറസ്റ്റ് ചെയ്യാവുന്ന കുറ്റകൃത്യമാണ് രജിത്ത് ചെയ്തിരിക്കുന്നത്. ശാരീരികമായ ഉപദ്രവങ്ങൾ പാടില്ല എന്ന ബിഗ് ബോസ് ഗെയിമിന്റെ നിയമങ്ങൾ കൂടിയാണ് ഇതിലൂടെ രജിത്ത് തെറ്റിച്ചിരിക്കുന്നത്.
Read more: Bigg Boss Malayalam 2: ‘ഇതെന്ത് സെെക്കോ’; രജിത് കുമാർ ബിഗ് ബോസിൽ നിന്നു പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.