ബിഗ് ബോസ് വീട്ടിൽ വീണ്ടും മറ്റൊരു പ്രണയത്തിനു വഴിയൊരുങ്ങുന്നു. രജിത്ത് കുമാറിനോട് ഇഷ്‌ടം തുറന്നുപറയാൻ ശ്രമിക്കുകയാണ് ദയ അശ്വതി. ഇന്നത്തെ എപ്പിസോഡിലാണ് പ്രേക്ഷകർ കാത്തിരിക്കുന്ന രംഗങ്ങൾ. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോ ഇതിനോടകം വെെറലായിട്ടുണ്ട്.

‘വേണുവേട്ടാ…’എന്നു വിളിച്ചുകൊണ്ട് രജിത്തിനു മുന്നിലേക്ക് ഒരു കത്ത് നീട്ടുന്ന ദയയെ ഇന്ന് പുറത്തിറക്കിയ പ്രൊമോയിൽ കാണാം. ‘എന്നേക്കാൾ 16 വയസ്സിനു ഇളയതാണ്, മാമാ..മാമാ..എന്നു വിളിക്കാൻ ഞാൻ പലവട്ടമായി പറയുന്നു’ എന്നായി രജിത്ത് കുമാർ. ദയയുടെ പ്രണയാഭ്യർഥനയാേടു മുഖംതിരിക്കുന്ന രജിത്തിനെയാണ് പ്രൊമോ വീഡിയോയിൽ കാണുന്നത്.

Read Also: Kerala Christmas New Year Bumper Lottery 2020: ക്രിസ്മസ് പുതുവത്സര ബംപർ; വിജയികളെ അറിയാം

“മോഹങ്ങൾ മുരടിച്ചു, മോതിരക്കെെ മരവിച്ചു” എന്ന പാട്ടായിരുന്നു ദയ പിന്നീട് രജിത്തിനു വേണ്ടി പാടിയത്. ഇതു കേട്ടതും ദയയെ രജിത്ത് ട്രോളി. ‘കൊച്ചേ, നേരത്തെ ചോറു തന്നെയല്ലേ കഴിച്ചത്’ എന്നായി രജിത്ത് കുമാർ. പ്രണയത്തിനു കണ്ണില്ല, മൂക്കില്ല, വയസ്സില്ല എന്നു ദയ തിരിച്ചു പറഞ്ഞു. അപ്പോൾ തന്നെ വീണയുടെ ചോദ്യമെത്തി ‘ അപ്പോ, ജ്യേഷ്‌ഠനെ കയറി പ്രണയിക്കാമെന്നാണോ? ‘

ബിഗ് ബോസിൽ ദയ എത്തിയ ദിവസം മുതൽ രജിത്തുമായി നല്ല കമ്പനിയാണ്. ഇടയ്‌ക്കിടെ പരസ്‌പരം ഏറ്റുമുട്ടുമ്പോഴും രജിത്തിനെ പിന്തുണയ്‌ക്കുന്ന സമീപനമാണ് ദയയ്‌ക്ക്. കഴിഞ്ഞ ദിവസം ബിഗ് ബോസി വീട്ടിലേക്ക് മോഹൻലാൽ എത്തിയിരുന്നു. രജിത്ത് കുമാറിന്റെ ക്യാപ്‌റ്റൻ‌സിയിൽ ആരൊക്കെ തൃപ്‌തരാണെന്ന് മോഹൻലാൽ എല്ലാവരോടുമായി ചോദിച്ചിരുന്നു. രജിത്ത് കുമാറിന്റെ ക്യാപ്‌റ്റൻസിയിൽ എല്ലാവരും കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയപ്പോൾ ദയ മാത്രമാണ് പിന്തുണച്ച് കെെ ഉയർത്തിയത്. മത്സരാർഥികൾ തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോൾ എല്ലാം രജിത്തിന്റെ ഭാഗത്താണ് ദയ നിൽക്കാറുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook