Bigg Boss Malayalam 2: ബിഗ് ബോസിന്റെ സർപ്രൈസിൽ കരച്ചിലടക്കാനാകാതെ മത്സരാർഥികൾ

Bigg Boss Malayalam 2: പ്രിയപ്പെട്ടവരുടെ ഫോൺ കോളുകളിൽ വിങ്ങിപ്പൊട്ടുകയാണ് മത്സരാർഥികൾ

Bigg Boss Malayalam 2, Episode 36 Live Updates: ബിഗ് ബോസ് വീട്ടിൽ 35-ാം ദിവസത്തിലേക്ക് കടന്ന മത്സരാർഥികൾക്ക് ബിഗ് ബോസിന്റെ സർപ്രൈസ്. പ്രിയപ്പെട്ടവരുടെ ഫോൺ കോളുകളിൽ വിങ്ങിപ്പൊട്ടുകയാണ് മത്സരാർഥികൾ. എലീനയെ അമ്മയാണ് വിളിച്ചത്. പിന്നാലെ ഫുക്രുവിനും സാജുവിനും പ്രദീപിനും വീട്ടുകാരുടെ ശബ്ദം കേൾക്കാനായി. മക്കളുടെ ശബ്ദം കേട്ടതും കരച്ചിലടക്കാനാകുന്നില്ല മഞ്ജുവിനും വീണയ്ക്കും.

മോഹൻലാൽ കഴിഞ്ഞ ദിവസം വന്ന് പോയതിന് ശേഷമുള്ള മത്സരാർഥികളുടെ ചർച്ചയിലൂടെയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിക്കുന്നത്. മഞ്ജുവിന്റെ ചുരിദാർ ദയ ഇടുകയാണെങ്കിൽ മഞ്ജുവിനോട് ബാധ്യതയാകുമെന്നും രജിത് കുമാർ. പ്രേക്ഷകരുടെ കൂടുതൽ വോട്ടുകിട്ടിയ ദയയെ ഇനി രജിത് തള്ളിപറയില്ലെന്നും സപ്പോർട്ട് ചെയ്യുമെന്നും ഫുക്രു.

രസകരമായ ഒരു ഗെയിമുമായാണ് മോഹൻലാൽ രണ്ടാം ദിവസം എത്തിയിരിക്കുന്നത്. മത്സരാർഥികൾക്കെല്ലാം ഓരോ പഴം നൽകി ശക്തരായ പ്രതിയോഗികൾക്ക് പഴവും തൊലി ഒരു വിലയും നൽകാത്ത ആൾക്കും നൽകാനാണ് നിർദേശം. മത്സരാർഥികളിൽ ഏറ്റവും കൂടുതൽ പഴം ലഭിച്ചത് ഫുക്രുവിനും തൊലി കിട്ടിയത് ദയക്കുമാണ്.

പഴത്തിന് ശേഷം പഴഞ്ചൊല്ലുമായാണ് മോഹൻലാലെത്തിയിരിക്കുന്നത്. താൻ പറയുന്ന പഴഞ്ചൊല്ലിന് സാമ്യമുള്ള വ്യക്തി അതിന് അർഹനായ വ്യക്തി ആരാണെന്ന് പറയുകയെന്നതാണ് ടാസ്ക്. കുരയ്ക്കുന്ന പട്ടി കടിക്കില്ല- അത് ജെസ്‌ലയാണെന്ന് സാജു. പലപ്പോഴും കടിക്കും കടിക്കും എന്ന് തോന്നും എന്നാൽ കുരയ്ക്കത്ത് മാത്രേ ഉള്ളുവെന്ന് സാജു.

അതേസമയം വീട്ടിലെ കയ്യൂക്കുള്ള കാര്യക്കാരൻ സാജുവാണെന്ന് ഫുക്രു. അത്തഴം മുടക്കുന്ന നീർക്കോലിയാണ് ഫുക്രുവെന്ന് എലീന പറഞ്ഞപ്പോൾ ആട്ടിൻതോലിട്ട ചെന്നായയാണ് എലീനയെന്ന് രജിത്.

ഈ ആഴ്ച ബിഗ് ബോസ് വീട്ടിൽ നിന്ന് എലിമിനേഷനില്ല. പല മത്സരാർഥികളും കണ്ണിന് അസുഃഖമായതിനാൽ വീട്ടിൽ നിന്ന് മാറി നിൽക്കുന്നതിനാലാണ് എലിമിനേഷൻ ഒഴിവാക്കിയത്. നിലവിൽ അഞ്ച് മത്സരാർഥികളാണ് വീടിന് പുറത്തുള്ളത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 2 mohanlal jesla veena rajith kumar aarya today episode live updates

Next Story
എന്തു പറഞ്ഞാലും ഫുക്രു..ഫുക്രു; വീണയുടെ കരച്ചിലിനു ലാലേട്ടന്റെ മാസ്റ്റർ സ്‌ട്രോക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com