Bigg Boss Malayalam 2, Episode 35 Live Updates: ഫുക്രു വലിയ ആളായെന്ന് മോഹൻലാൽ. ഇതുവരെയുള്ള പ്രകടനമല്ലായിരുന്നു കഴിഞ്ഞ ആഴ്‌ച ഫുക്രു നടത്തിയതെന്ന് മോഹൻലാൽ പറഞ്ഞു. ആവശ്യമുള്ള കാര്യത്തിനും ആവശ്യമില്ലാത്ത കാര്യത്തിനും ഫുക്രു ദേഷ്യപ്പെടുന്നുണ്ടോ എന്നും ലാലേട്ടൻ ചോദിച്ചു.

Bigg Boss Mohanlal Veena

ബിഗ് ബോസിൽ തനിക്കു തുടരാൻ പറ്റുന്നില്ലെന്ന് വീണ. പെട്ടന്ന് സങ്കടം വരുന്ന ആളാണ്. വല്ലാതെ വിഷമം വരുന്നു. തുടരാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്നൊക്കെ പറഞ്ഞ് വീണ മോഹൻലാലിനു മുന്നിൽ പൊട്ടിക്കരഞ്ഞു. ഇതിനെയൊരു ഗെയിം ആയി കാണാൻ സാധിക്കുന്നില്ലേ എന്ന് മോഹൻലാൽ വീണയോട് ചോദിച്ചു.

Read Also: രണ്ട് വിവാഹ ബന്ധങ്ങളും ഓർക്കാൻ ഇഷ്‌ടപ്പെടുന്നില്ല, സമൂഹത്തിനു മുന്നിൽ സ്ത്രീ മാത്രമാണ് കുറ്റക്കാർ: മീര വാസുദേവ്

ഫുക്രുവിനെ വീണയും മഞ്ജുവും ചെറിയ കുട്ടിയെ പോലെ കാണുന്നതിനെ മോഹൻലാൽ കുറ്റപ്പെടുത്തി. ഫുക്രു ബിഗ് ബോസിലെ ഒരു മത്സരാർഥിയാണെന്നും മകനെ പോലെ എന്നു പറഞ്ഞു കൊഞ്ചിച്ചു നടക്കുന്നത് ശരിയല്ലെന്നും മോഹൻലാൽ പറഞ്ഞു. എന്തു പറഞ്ഞാലും കരയുന്ന വീണയുടെ ശീലം ശരിയല്ലെന്നും മോഹൻലാൽ പറഞ്ഞു. ബിഗ് ബോസ് ഒരു കണ്ണീർ സീരിയലല്ലെന്നും മോഹൻലാൽ പറഞ്ഞു. ഇതു പറഞ്ഞും വീണ കരയാൻ തുടങ്ങി!

മഞ്ജുവും രജിത്തും ഏറ്റുമുട്ടി. മഞ്ജുവിന് തന്നോട് ശത്രുതയുണ്ടെന്ന് രജിത് പറഞ്ഞു. ഇരുവരും പരസ്‌പരം കുറ്റപ്പെടുത്താനും വിമർശിക്കാനും തുടങ്ങി. മനസിന് കുഷ്‌ഠം പിടിച്ച ആളാണ് രജിത്ത് എന്നു മഞ്ജു പറഞ്ഞതിനെ മോഹൻലാൽ അതിരൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്‌തു. ഒരു രോഗത്തെ കുറിച്ച് ഇങ്ങനെ മോശമായി സംസാരിക്കരുതെന്ന് മോഹൻലാൽ പറഞ്ഞു. തനിക്കത് ഓർമയില്ലെന്ന് മഞ്ജു പറഞ്ഞപ്പോൾ മോഹൻലാൽ ദേഷ്യപ്പെട്ടു, ‘ഓർമയില്ലെങ്കിൽ മറ്റുള്ളവരോട് ചോദിക്കൂ’ എന്ന് ക്ഷുഭിതനായി മോഹൻലാൽ പറഞ്ഞു. മോഹൻലാലിന്റെ മുഖം ചുവന്നു തുടുത്തു, വാക്കുകൾക്ക് കനംവച്ചു. അത്രയും ദേഷ്യത്തിലാണ് മഞ്ജുവിനോട് മോഹൻലാൽ സംസാരിച്ചത്. വാ വിട്ട വാക്ക് തിരിച്ചെടുക്കാൻ പറ്റില്ലെന്ന് മോഹൻലാൽ പറഞ്ഞു.

Read Also: പ്രദീപും ദയയും ഏറ്റുമുട്ടുമ്പോൾ; ബിഗ് ബോസിലെ പുതിയ വെളിപ്പെടുത്തലുകൾ ആർക്ക് വിനയാകും

‘ദ കിങ്’ സിനിമയിൽ മമ്മൂട്ടി പറഞ്ഞ ഡയലോഗ് മോഹൻലാൽ മഞ്ജുവിനോട് ആവർത്തിച്ചു, “സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം” ഇതാരാണ് പറഞ്ഞതെന്ന് ഓർമയുണ്ടോ എന്നു ചോദിച്ചു. എല്ലാവരും മമ്മൂട്ടി എന്നു പറഞ്ഞു. “ഞാനല്ല, അദ്ദേഹം പറഞ്ഞതാണ്. കേട്ടല്ലോ, പറയുന്ന വാക്കുകൾ സൂക്ഷിച്ചുവേണം.” മോഹൻലാൽ എല്ലാവർക്കും താക്കീത് നൽകി. താൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നതായി മഞ്ജുവും തിരിച്ചു പറഞ്ഞു.

ഇതുവരെയുള്ള മോഹൻലാലിനെയല്ല ഇന്നു ബിഗ് ബോസിൽ കണ്ടത്. എല്ലാവരോടും മോഹൻലാൽ ദേഷ്യപ്പെട്ടു. ഗെയിമിനിടയിൽ സീരിയസ് ആറ്റി‌റ്റ‌്യൂഡ് കാണിക്കാത്തവരെയെല്ലാം മോഹൻലാൽ ചോദ്യം ചെയ്‌തു.

വീട്ടുകാരെ പറഞ്ഞ് വീണ സത്യം ചെയ്യുന്ന രീതിയെ ചോദ്യം ചെയ്‌ത് പ്രദീപ്. സത്യം പറയാൻ ഞാൻ പറയുന്നത് സത്യം മാത്രമാണെന്ന് ഒറ്റവാക്ക് പറഞ്ഞാൽ മതി. അല്ലാതെ അച്ഛൻ സത്യം, അമ്മ സത്യം, കൊച്ചച്ചൻ സത്യം എന്നൊന്നും പറയേണ്ട ആവശ്യമില്ലെന്ന് പ്രദീപ് പറഞ്ഞു. വീണ സൂപ്പർസ്റ്റീഷ്യസ് ക്യാരക്ടറാണെന്ന് ആര്യയും പറഞ്ഞു. ഇതൊക്കെ കേട്ടതും വീണ എല്ലാവരോടും പിണങ്ങി പോയി.

ആര്യ തനിക്കെതിരെ പറഞ്ഞത് ഇഷ്‌ടപ്പെട്ടില്ലെന്ന് വീണ പാഷാണം ഷാജിയോട് പറഞ്ഞു. തന്നെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ മുഖത്ത് നോക്കി പറയണമെന്ന് ആര്യ വീണയോട്. ഇരുവരും തമ്മിൽ വഴക്കായി. ആര്യ ചുമ്മാ പുണ്യാളത്തി ആകാൻ നോക്കുകയാണെന്ന് വീണ പറഞ്ഞു. സുഹൃത്ത് എന്നു പറയുമ്പോൾ ഒരു പ്രശ്നം വന്നാൽ കൂടെനിൽക്കണമെന്ന് വീണ ആര്യയോട് പറഞ്ഞു. ഇതുവരെ തനിക്കൊരു പ്രശ്നം വന്നപ്പോൾ ആര്യ കൂടെ നിന്നിട്ടില്ലെന്ന് വീണ പറഞ്ഞു. വീണക്ക് നാക്കിനു ലെെസൻസ് ഇല്ലെന്ന് ആര്യ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook