ബിഗ് ബോസ് മലയാളം 2 തുടങ്ങി 35 എപ്പിസോഡുകൾ പിന്നിട്ടപ്പോൾ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിട്ട മത്സരാർഥിയാണ് വീണ. ബിഗ് ബോസിൽ ഇടയ്ക്കിടെ വീണ കരയുന്നതാണ് ട്രോളുകൾക്ക് പ്രധാന കാരണം. കഴിഞ്ഞ ദിവസം ലാലേട്ടൻ ബിഗ് ബോസ് മത്സരാർഥികളെ കാണാൻ എത്തിയപ്പോൾ വീണയോട് കരച്ചിലിനെ കുറിച്ച് ചോദിച്ചു. ചെറിയ രീതിയിൽ വിമർശിച്ചും കളിയാക്കിയും വീണയ്ക്ക് നല്ല കലക്കൻ ഉപദേശമാണ് ലാലേട്ടൻ നൽകിയത്.
ഫുക്രുവിനെ ചെറിയ കുട്ടിയെ പോലെ കൊണ്ടുനടക്കുന്നത് എന്തിനാണെന്ന് വീണയോട് മോഹൻലാൽ ചോദിച്ചു. എന്തു പറഞ്ഞാലും ഫുക്രു അത് ചെയ്തു..ഇതു ചെയ്തു എന്നു പറഞ്ഞ് കരയുന്നത് എന്തിനാണെന്ന് വീണയോട് മോഹൻലാൽ ചോദിച്ചു. ഫുക്രു ബിഗ് ബോസിലെ ഒരു മത്സരാർഥിയാണെന്നും മകനെ പോലെ എന്നു പറഞ്ഞു കൊഞ്ചിച്ചു നടക്കുന്നത് ശരിയല്ലെന്നും മോഹൻലാൽ പറഞ്ഞു. എന്തു പറഞ്ഞാലും കരയുന്ന വീണയുടെ ശീലം ശരിയല്ലെന്നും മോഹൻലാൽ പറഞ്ഞു. ബിഗ് ബോസ് ഒരു കണ്ണീർ സീരിയലല്ലെന്നും മോഹൻലാൽ പറഞ്ഞു. ഇതു പറഞ്ഞും വീണ കരയാൻ തുടങ്ങി! ബിഗ് ബോസിൽ കരയാൻ ഇനി വീണയ്ക്ക് അവസരമുണ്ടാകാതിരിക്കട്ടെ എന്നും പറഞ്ഞാണ് ലാലേട്ടൻ തിരിച്ചുപോയത്. ബിഗ് ബോസിൽ വന്ന അന്നു മുതൽ ഫുക്രു അതു ചെയ്തു..ഫുക്രു ഇതു ചെയ്തു എന്നു പറഞ്ഞാണ് വീണ കരഞ്ഞിട്ടുള്ളതെന്നും മോഹൻലാൽ പറഞ്ഞു.
Read Also: മഞ്ജുവിനോട് ക്ഷോഭിച്ച് മോഹൻലാൽ, മമ്മൂട്ടിയുടെ ഡയലോഗ് ആവർത്തിച്ചു
ഇന്നലത്തെ എപ്പിസോഡിൽ ബിഗ് ബോസിൽ തനിക്കു തുടരാൻ പറ്റുന്നില്ലെന്ന് പറഞ്ഞു വീണ കരഞ്ഞു. പെട്ടന്ന് സങ്കടം വരുന്ന ആളാണ്. വല്ലാതെ വിഷമം വരുന്നു. തുടരാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്നൊക്കെ പറഞ്ഞ് വീണ മോഹൻലാലിനു മുന്നിൽ പൊട്ടിക്കരഞ്ഞു. ഇതിനെയൊരു ഗെയിം ആയി കാണാൻ സാധിക്കുന്നില്ലേ എന്ന് മോഹൻലാൽ വീണയോട് ചോദിച്ചു.
വീട്ടുകാരെ പറഞ്ഞ് വീണ സത്യം ചെയ്യുന്ന രീതിയെ ചോദ്യം ചെയ്ത് പ്രദീപ് രംഗത്തെത്തിയിരുന്നു. സത്യം പറയാൻ ഞാൻ പറയുന്നത് സത്യം മാത്രമാണെന്ന് ഒറ്റവാക്ക് പറഞ്ഞാൽ മതി. അല്ലാതെ അച്ഛൻ സത്യം, അമ്മ സത്യം, കൊച്ചച്ചൻ സത്യം എന്നൊന്നും പറയേണ്ട ആവശ്യമില്ലെന്ന് പ്രദീപ് പറഞ്ഞു. വീണ സൂപ്പർസ്റ്റീഷ്യസ് ക്യാരക്ടറാണെന്ന് ആര്യയും പറഞ്ഞു. ഇതൊക്കെ കേട്ടതും വീണ എല്ലാവരോടും പിണങ്ങി പോയി.
Read Also: പെറിയുടെ പന്തിൽ ഫോറടിച്ച് സച്ചിൻ; ക്രിക്കറ്റ് പ്രേമികൾക്ക് രോമാഞ്ചിഫിക്കേഷൻ, വീഡിയോ
ആര്യ തനിക്കെതിരെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെന്ന് വീണ പാഷാണം ഷാജിയോട് പറഞ്ഞു. തന്നെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കിൽ മുഖത്ത് നോക്കി പറയണമെന്ന് ആര്യ വീണയോട്. ഇരുവരും തമ്മിൽ വഴക്കായി. ആര്യ ചുമ്മാ പുണ്യാളത്തി ആകാൻ നോക്കുകയാണെന്ന് വീണ പറഞ്ഞു. സുഹൃത്ത് എന്നു പറയുമ്പോൾ ഒരു പ്രശ്നം വന്നാൽ കൂടെനിൽക്കണമെന്ന് വീണ ആര്യയോട് പറഞ്ഞു. ഇതുവരെ തനിക്കൊരു പ്രശ്നം വന്നപ്പോൾ ആര്യ കൂടെ നിന്നിട്ടില്ലെന്ന് വീണ പറഞ്ഞു. വീണക്ക് നാക്കിനു ലെെസൻസ് ഇല്ലെന്ന് ആര്യ പറഞ്ഞു.