Bigg Boss Malayalam 2, Episode 42: ബിഗ് ബോസ് മലയാളം സീസൺ 2 ആറാം ആഴ്‌ച പിന്നിടുമ്പോൾ വീടിനുള്ളിലെ തർക്കങ്ങളും പ്രശ്‌നങ്ങളും അവസാനിക്കുന്നില്ല. കഴിഞ്ഞ ആഴ്‌ച ഏറ്റവും വലിയ വിവാദത്തിനു കാരണമായ വിഷയമാണ് ജെസ്‌ല ഭക്ഷണത്തോടു കാണിച്ച അനാദരവ്. രജിത്തിന്റെ പാത്രത്തിലേക്ക് ചപ്പാത്തി വലിച്ചെറിഞ്ഞതിനെ അന്നു തന്നെ നിരവധി പേർ വിമർശിച്ചിരുന്നു. അതിനുപിന്നാലെ ഇതാ, ലാലേട്ടനും അതിനെ ചോദ്യം ചെയ്‌തു.

മോഹൻലാൽ ഇന്നു ബിഗ് ബോസ് വീട്ടിലെത്തിയിരുന്നു. ഭക്ഷണം വലിച്ചെറിഞ്ഞതു ശരിയായോ എന്നു മോഹൻലാൽ ജെസ്‌ലയോട് ചോദിച്ചു. താൻ വലിച്ചെറിഞ്ഞതല്ല, ആ പ്രഷറിന്റെ പുറത്തുവന്നുപോയതാണെന്ന് ജെസ്‌ല പറഞ്ഞു. എന്നാൽ, ജെസ്‌ലക്കെതിരെ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ടെന്ന് മോഹൻലാൽ ഓർമിപ്പിച്ചു. ഭക്ഷണത്തോട് അനാദരവ് കാണിച്ചതു ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ജെസ്‌ല ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ ഇതൊക്കെ എല്ലാവരും കാണുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.

Read Also: ഫെെറ്റ് ചെയ്‌തിട്ട് എണീക്കാൻ പറ്റാത്ത അവസ്ഥയായി; ബിജു മേനോനെ ട്രോളി പൃഥ്വി, ഒടുവിൽ കയ്യടി

രജിത്തും ഫുക്രുവും തമ്മിലുള്ള വഴക്കിനെ കുറിച്ചും മോഹൻലാൽ ചോദിച്ചറിഞ്ഞു. എന്താണ് ഒരു കുടുംബം എന്നാല്‍ കരുതുന്നതെന്ന് ഫുക്രുവിനോട് ചോദിച്ചപ്പോള്‍. നല്ല ശാന്തിയും സമാധാനവും സന്തോഷവുമുള്ള കുടുംബം എന്നായിരുന്നു മറുപടി. അങ്ങനെയാണോ ബിഗ് ബോസ് വീട്ടിൽ സംഭവിക്കുന്നതെന്ന് മോഹൻലാൽ തിരിച്ചു ചോദിച്ചു. ബിഗ് ബോസ് വീട്ടിൽ ഒറ്റപ്പെടൽ ഉണ്ടെന്നും രജിത്തേട്ടൻ അങ്ങനെ നിൽക്കുന്നുണ്ടെന്നും ഫുക്രു പറഞ്ഞു. ഗ്രൂപ്പിൽ നിന്നു ഒഴിഞ്ഞുമാറി ഒറ്റയ്‌ക്കിരിക്കുന്നത് സ്ട്രാറ്റജിയുടെ ഭാഗമാണോ എന്നു രജിത് കുമാറിനോട് മോഹൻലാൽ ചോദിച്ചു.

എല്ലാവരും താൻ പറഞ്ഞതു കേൾക്കണമെന്നും ഞാൻ പറയുന്നതു മാത്രമാണ് ശരിയെന്നും ഉണ്ടോ എന്ന് രജിത്തിനോട് മോഹൻലാൽ ചോദിച്ചു. എന്താണ് രജിത്ത് കുമാർ ഇങ്ങനെ ഒറ്റയ്‌ക്കിരിക്കുന്നതെന്നും മോഹൻലാൽ ചോദിച്ചു. സ്ട്രാറ്റജിയായാണോ ഇതൊക്കെ ചെയ്യുന്നതെന്ന് മോഹൻലാൽ ചോദിച്ചു. ഒരു അധ്യാപകനായതുകൊണ്ട് ഞാൻ പറയുന്നതാണ് ശരി, കുട്ടികൾ അനുസരിക്കുന്നതുപോലെ ഇവരും അനുസരിക്കണം എന്നാണോ? മോഹൻലാൽ ചോദിച്ചു. ഇവിടെ എല്ലാവരും ഒരുപോലെയാണെന്നും പ്രായ വ്യത്യാസമില്ലെന്നും മോഹൻലാൽ ഓർമിപ്പിച്ചു.

രജിത്തിനോട് കയ്യിലെ മുറിവിനെ പറ്റി മോഹൻലാൽ ചോദിച്ചു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ തുടങ്ങിയ രജിത്തിനോട് രണ്ട് മിനുട്ട് അവിടെ വെയിറ്റ് ചെയ്താല്‍ മതിയായിരുന്നല്ലോ എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. ശരിയാണെന്നും അപ്പോള്‍ ഞാനും കുട്ടിയായിപ്പോയി എന്ന് രജിത് ഏറ്റുപറഞ്ഞു. ഇതിനിടയിൽ ഫുക്രുവിനോടും മോഹൻലാൽ ഇതേ കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഫുക്രു തലയാട്ടാൻ തുടങ്ങി. അപ്പോഴേക്കും ലാലേട്ടൻ ചൂടായി. തലയാട്ടിക്കൊണ്ടിരുന്ന ഫുക്രുവിനോട് ശബ്ദം കടുപ്പിച്ച് നീ തലയാട്ടേണ്ട നിന്നോടാണ് പറയുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദേഹോപദ്രവം നടത്തുന്നവർക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്ന താക്കീതും മോഹൻലാൽ നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook