Bigg Boss Malayalam 2, Episode 41 Live Updates:ബിഗ് ബോസ് വീട്ടിൽ അസാധാരണമായ കാര്യങ്ങളാണ് നടക്കുന്നത്. മഞ്ജുവും സാജുവും കെട്ടിവെച്ചിട്ട് പോയ നാരങ്ങ അച്ചാർ തിരിച്ചുവരുമ്പോൾ അഴിഞ്ഞ് കിടക്കുന്നു. ജെസ്‌ല ഒരു മൂലക്കിരുന്നു ഉറഞ്ഞുതുള്ളുന്നു. സമാധാനിപ്പിക്കാൻ വന്നവരെ അക്രമിക്കുന്നു. ഇതെല്ലാം കണ്ട് ഞെട്ടിയിരിക്കുകയാണ് മഞ്ജു.

യഥാർത്ഥത്തിൽ ഇത് മഞ്ജുവിനുള്ള പാഷാണം ഷാജിയുടെ പണിയായിരുന്നു. എന്നാൽ ഇത് മനസിലാക്കാതെ പ്രാർഥനയും കരച്ചിലുമായി സാജുവിന് മുന്നിൽ കീഴടങ്ങിയിരിക്കുകയാണ് മഞ്ജു. മറ്റ് മത്സരാർഥികളും സ്വാഭാവികമായ അഭിനയം കാഴ്ചവെച്ചതോടെ മഞ്ജു പൂർണമായും കാര്യങ്ങൾ വിശ്വസിച്ചു. നാടകീയ രംഗങ്ങൾ മന്ത്രജപത്തിൽ അവസാനിപ്പിച്ച് കഥയ്ക്കും തിരശീലയിട്ടതോടെ വീട്ടിൽ വീണ്ടും സന്തോഷത്തിന്റെ നിമിഷങ്ങൾ.

പവനും പുറത്തേക്ക്

രോഗം ബിഗ് ബോസ് വീട്ടിൽ നിന്ന് ഒരു അംഗത്തെ കൂടി പുറത്താക്കിയിരിക്കുകയാണ്. കഠിനമായ നടുവ് വേദനയെ തുടർന്ന് പരിശോധനയ്ക്ക് വിധേയനായ പവന് കൂടുതൽ പരിചരണവും വിദഗ്ധ ചികിത്സയും ആവശ്യമായതിനാൽ സ്വന്തം ഇഷ്ടപ്രകാരം പുറത്ത് പോകുകയാണ്.

വേദനയിൽ പുളഞ്ഞ് പവൻ; മുഖം മുഴുവൻ നീരുമായി രജിത്

ടാസ്ക്കിനിടയിൽ പറ്റിയ പരുക്ക് പവന്റെ നടുവിനെ സാരമായി തന്നെ ബാധിച്ചു. അസഹ്യമായ നടുവ് വേദനയെ തുടർന്ന് പുലർച്ചെ തന്നെ വൈദ്യ സഹായം തേടിയിരിക്കുകയാണ് പവൻ. രാവിലെ എഴുന്നേറ്റത്തോടെ രജിത്തിനും അസുഃഖം ബാധിച്ചതായി കാണുന്നു. കഴിഞ്ഞ ദിവസം കഴിച്ച ഗുളികയുടെ അലർജിയിൽ രജിത്തിന്റെ മുഖം മുഴുവൻ നീര് വച്ചിരിക്കുകയാണ്. വേദനയാൽ പുളയുന്ന പവനെ ഒന്നിലധികം തവണ ചികിത്സ നൽകിയെങ്കിലും വേദനയ്ക്ക് ശമനം ഉണ്ടാകുന്നില്ല. പവനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണ്.

ജെസ്‌ലയ്ക്ക് രജിത്തിന്റെ സ്നേഹ ചുംബനം

വാലന്റൈൻസ് ദിനത്തിൽ വീട്ടിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാൻ ബിഗ് ബോസ് മത്സരാർഥികൾക്ക് അവസരം ഒരുക്കുകയാണ്. രജിത് ജെസ്‌ലക്കാണ് പ്രണയദിനാശംസകൾ അറിയിക്കുന്നത്. ജെസ്‌ല തിരിച്ചും രജിത്തിനാണ് ആശംസ അറിയിക്കുന്നത്. പ്രണയദിനത്തിൽ ചുംബനവും നൽകുന്നു രജിത്. മറ്റുള്ളവരും അങ്ങനെ പ്രണയദിന ആശംസകൾ അറിയിക്കുന്നു.

വാലന്റൈൻസ് ദിനത്തിൽ മത്സരാർഥികൾക്കായി കാൻഡിൽ നൈറ്റ് ഡിന്നറും ബിഗ് ബോസ് ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതിനായി ഒരു ടാസ്ക് ഒരുക്കിയിട്ടുണ്ട്. മത്സരാർഥികളിൽ ഒരാൽ മലരമ്പനാകുക. ശേഷം വീട്ടിലെ സ്ത്രീകൾ തിരഞ്ഞെടുക്കുന്ന അവരുടെ പങ്കാളിയെ സ്നേഹ അമ്പുകളാൽ വീഴ്ത്തി അവരെ ഒന്നിപ്പിക്കുക എന്നതാണ് ടാസ്ക്. രജിത് മലരമ്പനാകുന്നു. വീണ ഫുക്രുവിനെയും ആര്യ സാജുവിനെയും മഞ്ജു പ്രദീപിനെയും ജെസ്ല സൂരജിനെയുമാണ് തിരഞ്ഞെടുത്തത്. ബാക്കിയുള്ളവർ ആദ്യ ശ്രമത്തിൽ തന്നെ ലക്ഷ്യം കണ്ടപ്പോൾ മഞ്ജുവിന് മാത്രം മൂന്നാം തവണയാണ് സാധിച്ചത്.

എനിക്കും ഒരു പ്രണയമുണ്ടെന്ന് തുറന്ന് പരഞ്ഞ് രജിത് കുമാർ. പ്രപഞ്ച സൃഷ്ടാവായ സർവേശ്വരനോടാണ് തനിക്ക് പ്രണയമെന്ന് രജിത് പറഞ്ഞപ്പോൾ തന്റെ നഷ്ടപ്രണയത്തെ കുറിച്ച് മനസ് തുറക്കുകയാണ് പ്രദീപ്. തനിക്ക് ഒരു കുട്ടിയുമായി പ്രണയമുണ്ടായിരുന്നെന്നും എന്നാൽ ഇടയ്ക്ക് വെച്ച് പിരിഞ്ഞെന്നും ഇപ്പോൾ അവർ കുടുംബവും കുട്ടിയുമായി സന്തോഷത്തോടെ ജീവിക്കുന്നുവെന്നും പ്രദീപ്. ഇക്കാരണത്താലാണ് വിവാഹം കഴിക്കാതിരുന്നതെന്നും ആ കുട്ടിയുടെ പേര് ഐശ്വര്യ റായ് എന്നാണെന്നും പ്രദീപ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook