Bigg Boss Malayalam 2, Episode 40 Live Updates: വലന്റൈൻസ് ദിനമടുത്തതോടെ ബിഗ് ബോസ് വീടും പ്രണയവർണങ്ങളാൽ കഥ പറയുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട പ്രണയിതാവിന് ആശംസകൾ അറിയിക്കുന്നതോടൊപ്പം അവരുടെ അസാനിധ്യം പകരുന്ന വേദന കാവ്യങ്ങളായി ജനിക്കുന്നു. വീണയും ആര്യയുമാണ് ആദ്യം പ്രണയദിനാശംസകൾ അറിയിക്കുന്നത്.

വീണ കണ്ണെട്ടന് ചുവന്ന വരികളിൽ തന്റെ പ്രണയകാവ്യം എഴുതി കാണിക്കുന്നു. ആര്യയും തന്റെ പ്രിയപ്പെട്ട ജാനിന് പ്രണയസന്ദേശം കൈമാറുകയാണ്. ‘ജാൻ ഐ ലവ് യൂ’ ഇതിൽ കൂടുതൽ പറഞ്ഞാൽ താൻ കരയുമെന്നും ആര്യ. പവനും തന്റെ ഭാര്യക്ക് പ്രണയ ദിനത്തിന്റെ ആശംസകൾ അറിയിക്കുന്നു.

രാവിലത്തെ ടാസ്ക് കിട്ടിയത് ആര്യക്കാണ്. മറ്റു മത്സരാർഥികളെ ഒരു ഉൽപ്പന്നമായി ടെലിമാർക്കറ്റിൽ വിൽക്കുകയെന്നതാണ് ടാസ്ക്. നിറയെ ആദർശങ്ങളുള്ള 1000 പേജിന്റെ ഒരു പുസ്തകമാണ് ആദ്യം അവതരിപ്പിക്കുന്നത്. എന്നാൽ ഈ പുസ്തകത്തിന് പ്രത്യേകിച്ച ഗുണമൊന്നുമില്ലെന്നും കൂടെ ഒരു ബുക്ക്മാർക്ക് ഫ്രീ ആണെന്നും ആര്യ. രജിത്തിനെയും പവനെയും കളിയാക്കിയാണ് ആര്യയുടെയും കമന്റ്. മറ്റ് മത്സരാർഥികളെയും വിവിധ ഉൽപ്പന്നങ്ങളായി ടെലി മാർക്കറ്റിൽ അവതരിപ്പിച്ചിരിക്കുകയാണ് ആര്യ.

ഇതിന് ശേഷം തിരിച്ച് വീട്ടിലേക്ക് കയറുന്നതിന് മുമ്പ് പരസ്പരം കയ്യാങ്കളിയിലേക്ക് നീങ്ങിയിരിക്കുകയാണ് ഫുക്രുവും രജിതും. രജിത്തിനെ വാതിൽക്കൽ തടഞ്ഞതാണ് കാരണം. ഫുക്രു രജിത്തിനെ പിടിച്ച് തള്ളുകയും രജിത് തിരിച്ച് പ്രതികരിക്കുകയും ചെയ്തു. ഇരുവർക്കും സാരമായ പരുക്കും സംഭവിച്ചു.

എന്നാൽ ഇരുവരെയും വിളിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബിഗ് ബോസ്. പരസ്പരം ക്ഷമ പറയിപ്പിച്ച് ഇനി മേലിൽ ആവർത്തിക്കരുതെന്ന് ബിഗ് ബോസ് മുന്നറിയിപ്പ് നൽകുന്നു.

ലക്ഷ്വറി ബജറ്റ് ടാസ്ക്കിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. വീടിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന കൂടുതൽ പോയിന്റുകൾ സ്വന്തമാക്കുകയെന്നതാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തിൽ മത്സരാർഥികൾ തിരഞ്ഞെടുത്ത ക്വൂ കാർഡിലെ നിർദേശം അനുസരിച്ച് ഓരോരുത്തർക്കും പോയിന്റ് നഷ്ടപ്പെടുകയും നേടുകയും ചെയ്തു. ഏറ്റവും ഒടുവിൽ മൂവായിരത്തിലധികം പോയിന്റുകളുമായി ഷാജി മുന്നിലെത്തി. അപ്രതീക്ഷിത കുതിപ്പ് നടത്തി മഞ്ജു രണ്ടാം സ്ഥാനത്തും പ്രദീപ് മൂന്നാം സ്ഥാനത്തുമുണ്ട്. സ്വിച്ച് പോയിന്റ് ആര്യയുടെ കൈകളിലുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook