Bigg Boss Malayalam 2, Episode 39 Live Updates: ബിഗ് ബോസ് സീസൺ ടൂ ആരംഭിച്ചതുമുതൽ മത്സരാർഥികളെയും പ്രേക്ഷകരെയും ഏറെ അസ്വസ്ഥരാക്കുന്നത് പകർച്ചവ്യധിപോൽ പടരുന്ന കണ്ണിനസുഃകമാണ്. നിലവിൽ നാല് മത്സരാർഥികൾ വിദഗ്ധ ചികിത്സയ്ക്കായി മടങ്ങിയിരിക്കുകയാണ്. അതിന് പിന്നാലെ ഒടുവിൽ ദയക്കും എലീനയ്ക്കും രോഗം ബാധിച്ചതോടെ വീട്ടിലെ മറ്റ് മത്സരാർഥികളെയും പരിശോധനയ്ക്ക് പുറത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയാണ്.

ഇതിനിടയിൽ ലക്ഷ്വറി ബജറ്റ് ടാസ്ക്കിൽ ലഭിച്ച രജിത് സാറിന്റെ കോയിനുകൾ മഞ്ജുവും പവന്റെ കോയിനുകൾ വീണയും മോഷ്ടിച്ചു. ടാസ്ക് നിർത്തിവയ്ക്കാൻ ബിഗ് ബോസ് പറഞ്ഞതാണെന്നും താൻ വേറെ രീതിയിൽ കളിച്ചോളമെന്നും രജിത് പറഞ്ഞപ്പോൾ തന്റെ കോയിൻ തിരിച്ച് കിട്ടിയില്ലെങ്കിൽ പ്രശ്നമാകുമെന്ന് പവൻ മുന്നറിയിപ്പ് നൽകുന്നു.

പരിശോധനകൾക്ക് ശേഷം മടങ്ങിയെത്തിയതോടെ അടിയും ആരംഭിച്ചു. ജെസ്‌ലയാണ് കോയിൻ മോഷ്ടിച്ചതെന്ന് പവൻ ആരോപിക്കുന്നു. ഇതോടെ ഇരുവരും തമ്മിൽ വലിയ വാക്കേറ്റമാണുണ്ടായത്. ഇത് മറ്റു മത്സരാർഥികളും ഏറ്റെടുത്തതോടെ തർക്കം മുറുകി. പിന്നാലെ ക്യാപ്റ്റൻ സാജു ബിഗ് ബോസിന്റെ റിവ്യൂവിന് വിഷയം വിട്ടു. മത്സരാർഥികളെ ലീവിങ് റൂമിൽ വിളിച്ച ബിഗ് ബോസ് അവരവരുടെ കൈകളിൽ എത്ര പോയിന്റാണുള്ളതെന്ന് ചോദിച്ചു. ഫുക്രുവിന്റെയും ഷാജുവിന്റെയും സൂരജിന്റെയും പോയിന്റുകൾ വർധിച്ചു.

ഇതോടെ വീട് സമാധനത്തിലേക്ക് മടങ്ങിയെന്ന് കരുതിയെങ്കിലും സൂരജിന്റെ കയ്യിൽ നിന്ന് പവൻ കോയിൻ തട്ടി പറിക്കാൻ ശ്രമിച്ചതോടെ കാര്യം കൂടുതൽ വഷളായി. രജിതും പവനും ഒരു സംഘമായി നിന്ന് വാദിച്ചപ്പോൾ മറ്റുള്ളവർ ശക്തമായി ഇരുവരെയും എതിർത്തു. പരസ്പരം മത്സരാർഥികൾ ഏറ്റെമുട്ടുകയായിരുന്നു ശരിക്കും പിന്നീട് വീട്ടിൽ.

രജിത്തിനോട് പുച്ഛം തോന്നുന്നുവെന്ന് പല മത്സരാർഥികളും പറഞ്ഞു. രജിത് കുമാർ കേരള ജനതയെ പറ്റിച്ച കള്ളനാണെന്ന് ഫുക്രു. നീ നല്ല മോള മോളെ എന്ന് രജിത്. സാജു ഇരുവരെയും വിളിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook