Bigg Boss Malayalam 2, Episode 38 Live Updates: കണ്ണിന് ബാധിച്ച അസുഃഖം പൂർണമായും ഭേദമാകാത്തതിനാൽ നാല് മത്സരാർഥികൾ വിധഗ്ധ ചികിത്സയ്ക്കായി വീട്ടിലേക്ക് വിട്ടു. സുജോ, രഘു, രേഷ്മ, അലക്സാൻട്ര എന്നിവരെയാണ് വീടുകളിലേക്ക് അയച്ചിരിക്കുന്നത്. അസുഃഖം ഭേദമായ പവൻ ബിഗ് ബോസ് വീട്ടിലേക്കും മടങ്ങിയെത്തിയിട്ടുണ്ട്.
ഇവർ മടങ്ങിയെത്തുമോയെന്ന് ബിഗ് ബോസ് വ്യക്തമാക്കാത്തതിനാൽ മറ്റ് മത്സരാർഥികൾ അസ്വസ്ഥരാണ്.
ഒരു മനസുഃഖം; ദയയ്ക്ക് മുട്ടൻ പണികൊടുത്ത് പാഷാണം ഷാജി
ബിഗ് ബോസ് വീട്ടിലും പണി തുടങ്ങി പാഷാണം ഷാജി. നേരത്തെ രജിത്തിനെ പറ്റിച്ച ഷാജിയുടെ ഇത്തവണത്തെ ഇര ദയയാണ്. മാർക്കറ്റിൽ പോണമെന്ന് പറഞ്ഞ് ദയയെ ഒരുക്കുകയാണ് പാഷാണം ഷാജിയും മറ്റ് മത്സരാർഥികളും. സാധാനങ്ങളുടെ ലിസ്റ്റ് സഹിതം മറ്റ് മത്സാർഥികൾ തയ്യാറാക്കി കൊടുക്കുന്നു. ദയക്ക് തുടക്കത്തിൽ സംശയം തോന്നിയെങ്കിലും എല്ലാരും പറഞ്ഞതോടെ വിശ്വസിച്ച് പോവുകയാണ്.
ആദ്യ പണി ഏറ്റതോടെ ഇനി എന്നെ പറ്റിക്കാനാകില്ലെന്ന് ദയ. എന്നാൽ രണ്ടാമതും ദയയെ പറ്റിക്കുകയാണ് മത്സരാർഥികൾ. ചിക്കൻ കറി വയ്ക്കുന്ന ദിവസം കാർന്നവന്മാർക്ക് വെക്കണമെന്നാണ് കഥ. അത് അങ്ങനെയുണ്ടെന്ന് ദയയും സമ്മതിച്ചതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. ദയ കുളിക്കാൻ പോയ സമയം ഷാജി ആഹാരം കഴിച്ചു. ഇത് തെറ്റായി പോയെന്ന് മഞ്ജുവും ആര്യയും കുറ്റപ്പെടുത്തിയതോടെ ദയ കടന്നുവരുകയും ആഹാരത്തിന് മുന്നിൽ ഇങ്ങനെ അടിയുണ്ടാക്കുകയും ചെയ്യരുതെന്ന് പറഞ്ഞു. ഇതോടെ ഫുക്രു ദയയെ കുറ്റപ്പെടുത്തി. പെട്ടന്ന് കരഞ്ഞ ദയയെ വിളിച്ച് ആര്യയും ഫുക്രുവും വീണ്ടും പറ്റിക്കുകയായിരുന്നെന്ന് പറഞ്ഞു.
എലീനയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയുമായി അധോലോക നായിക വീണയും അസിസ്റ്റന്റ് ഫുക്രുവും. പ്രതിഫലമായി പത്ത് ലക്ഷം രൂപയാണ് അവർ ആവശ്യപ്പെടുന്നത്.
ഈ ആഴ്ചത്തെ ലക്ഷ്വറി ബജറ്റ് ടാസ്ക്കിന് തുടക്കമാവുകയാണ്. നാണയ രൂപത്തിൽ വീടിന് പുറത്ത് നിന്ന് എറിഞ്ഞു തരുന്നത് സ്വന്തമാക്കുകയെന്നതാണ് ടാസ്ക്. മത്സരം ആരംഭിച്ചപ്പോൾ തന്നെ മത്സരാർഥികൾ ഏറ്റുമുട്ടാനും ആരംഭിച്ചു. ദയയുടെ കയ്യിൽ നിന്ന് പവൻ നാണയം തട്ടിപറിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ആ ഒരു പോയിന്റുകൊണ്ട് ദയക്ക് കാര്യമില്ലെന്നാണ് പവൻ പറയുന്ന ന്യായം. എന്നാൽ എന്തുകാരണം കൊണ്ടും തന്നെ ഇങ്ങനെ അവഹേളിക്കാൻ പവന് അധികാരമില്ലെന്ന് ദയയും തിരിച്ചടിച്ചു.
ആദ്യ ഘട്ടം അവസാനിക്കുമ്പോഴും ദയയുമായി തട്ടികയറുകയാണ് പവൻ. ഇരുവരും പരസ്പരം വാക്കുകളിലൂടെ ഏറ്റുമുട്ടി. മത്സരത്തിൽ 800 പോയിന്റുകൾ നേടിയ പവൻ ഒന്നാം സ്ഥാനത്തെത്തി. ഷാജി 730 പോയിന്റുകൾ നേടി രണ്ടാം സ്ഥാനവും സ്വന്തമാക്കി.
ഭക്ഷണത്തിന്റെ പേരിൽ വീണ്ടും അടി
ബിഗ് ബോസ് വീട്ടിൽ പലപ്പോഴും ഭക്ഷണത്തിന്റെ പേരിലാണ് അടി നടക്കാറുള്ളത്. ഇന്നും സമാനമായ ഒരു വിഷയമുണ്ടായി. ജെസ്‌ല ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ഞാൻ എടുത്തു തരാമെന്ന് പറഞ്ഞ് രജിത് കുമാർ ഇടയിൽ കയറുകയായിരുന്നു. ഇതോടെ ദേഷ്യപ്പെട്ട് ജെസ്‌ല ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് പോയി.