ബിഗ് ബോസ് മലയാളം സീസൺ 2 ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എപ്പിസോഡുകളാണ് ശനി, ഞായർ ദിവസങ്ങളിലേത്. അവതാരകനായ സൂപ്പർ സ്റ്റാർ മോഹൻലാൽ ബിഗ് ബോസ് മത്സരാർഥികളെ കാണാൻ എത്തുന്ന ദിവസമാണ് ശനിയും ഞായറും.

ഒരാഴ്‌ചക്കാലത്തെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും മത്സരാർഥികളോട് സംസാരിച്ചും ലാലേട്ടൻ കളംനിറയുന്ന ദിവസങ്ങളാണ് ശനിയും ഞായറും. ബിഗ് ബോസ് വീട്ടിൽ മോഹൻലാൽ വളരെ സൗമ്യനായാണ്‌ കാര്യങ്ങൾ സംസാരിക്കുക.

Read Also: മഞ്ജുവിനോട് ക്ഷോഭിച്ച് മോഹൻലാൽ, മമ്മൂട്ടിയുടെ ഡയലോഗ് ആവർത്തിച്ചു. ആദ്യമായാണ് മോഹൻലാൽ ബിഗ് ബോസിൽ ഇങ്ങനെ ദേഷ്യപ്പെടുന്നത്. വന്നവർക്കും പോയവർക്കും ലാലേട്ടന്റെ കയ്യിൽ നിന്ന് വയറുനിറച്ച് കേട്ടു

എന്നാൽ, ഇന്ന് പുറത്തിറക്കിയ പ്രൊമോ വീഡിയോയിൽ മോഹൻലാൽ നിയന്ത്രണം വിട്ടു സംസാരിക്കുന്നതു കാണാം. ബിഗ് ബോസ് പ്രേക്ഷകരെല്ലാം ഈ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ്. ബിഗ് ബോസ് വീട്ടിലെ മത്സരാർഥി നടി മഞ്ജുവിനോടാണ് ലാലേട്ടൻ ദേഷ്യപ്പെടുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്.

ഇന്നത്തെ എപ്പിസോഡ് കാണാൻ എല്ലാവരും കാത്തിരിക്കുന്നതും അതിനാലാണ്. ബിഗ് ബോസ് വീട്ടിൽ മഞ്ജു നടത്തിയ ഒരു പരാമർശത്തെ കുറിച്ചാണ് മോഹൻലാൽ സംസാരിക്കുന്നത്. അങ്ങനെ പറഞ്ഞത് ഓർമയില്ലെന്ന് മഞ്ജു പറയുമ്പോൾ ഓർമയില്ലെങ്കിൽ അടുത്തുള്ള ആളോട് ചോദിക്കൂ എന്ന് ദേഷ്യപ്പെട്ട് പറയുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. എന്തായാലും മോഹൻലാലിന്റെ ഇങ്ങനെയൊരു മുഖം ബിഗ് ബോസിൽ ആദ്യമായാണ് പ്രേക്ഷകർ കാണുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook