Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
വിസ്മയയുടെ മരണം: പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി
ആവേശപ്പോരില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെ നേരിടും; മത്സരം എവിടെ, എങ്ങനെ കാണാം?
‘ജാനുവിന് 25 ലക്ഷം കൈമാറി, ഏർപ്പാടാക്കിയത് ആർഎസ്.എസ്’; പുതിയ ശബ്ദരേഖ
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍

Bigg Boss Malayalam 2: അത്ഭുതങ്ങൾ സംഭവിച്ചില്ല; ബിഗ് ബോസ് വീടിന്റെ പടിയിറങ്ങി വീണ

Bigg Boss Malayalam 2: വീഡിയോ ദൃശ്യങ്ങൾ കാണിച്ചതോടെ ആര്യ പറഞ്ഞത് കള്ളമെന്ന് തെളിഞ്ഞു

Bigg Boss Malayalam 2: ബിഗ് ബോസ് വീട്ടിൽ നിന്നും ഈ ആഴ്ച പുറത്തായിരിക്കുന്നത് വീണയാണ്. അലസാൻട്ര, സുജോ, ഷാജി, വീണ, അമൃത-അഭിരാമി സഹോദരിമാർ എന്നിവരാണ് ഇത്തവണ നോമിനേഷനിലൂടെ പുറത്തേക്ക് വരാൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ നിന്നും ഏറ്റവും കുറവ് ലഭിച്ച വീണ പുറത്തേക്ക് പോവുകയാണ്. നോമിനേഷൻ കഴിഞ്ഞപ്പോൾ തന്നെ വീണയാകും പുറത്ത് പോകുന്നതെന്ന് ഏകദേശം ഉറപ്പായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിഗ് ബോസ് വീട്ടിലെ പ്രധാന ചർച്ച വിഷയങ്ങളിലൊന്ന് കാണപ്പൊന്ന് എന്ന ടാസ്ക്കിനിടയിൽ ആര്യ സുജോയുടെ കാല് പിടിച്ച് വലിച്ചോയെന്നതാണ്. കോടതി ടാസ്ക്കിലും ഇത് വിഷയമായി ഉയർന്ന് വന്നിരുന്നു. ഇതിനിടയിലാണ് ആര്യ വിഷയത്തിൽ ബിഗ് ബോസിനെ തന്നെ ചലഞ്ച് ചെയ്ത് രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോ കാണണമെന്നായിരുന്നു ആര്യയുടെ ആവശ്യം. മോഹൻലാൽ ഇന്ന് ആദ്യം എടുത്തിട്ടതും ഇതേ വിഷയം തന്നെ. വീഡിയോ ദൃശ്യങ്ങൾ കാണിച്ചതോടെ ആര്യ പറഞ്ഞത് കള്ളമെന്ന് തെളിഞ്ഞു. രണ്ടാം റൗണ്ടിൽ ആര്യ സുജോയുടെ കാലിൽ വലിക്കുന്നത് വ്യക്തമാണ്.

പിന്നാലെ ക്യാപ്റ്റനെതിരായ കംപ്ലെയിന്റ് ബോക്സ് തുറന്നിരിക്കുകയാണ് മോഹൻലാൽ. കഴിഞ്ഞ ആഴ്ച ക്യാപ്റ്റനായിരുന്ന ഫുക്രു സ്പോൻസേർഡ് ടാസ്ക്കിൽ പങ്കെടുക്കാതെയിരുന്നതാണ് ഒന്നിലധികം മത്സരാർഥികൾ പരാതിയായി ഉന്നയിച്ചിരിക്കുന്നത്. എന്നാൽ അതിന് താൻ നേരത്തെ തന്നെ ബിഗ് ബോസിനോടും മത്സരാർഥികളോടും ക്ഷമ ചോദിച്ചതാണെന്നും ഇപ്പോഴും ചോദിക്കുന്നെന്നും ഫുക്രു പറഞ്ഞു.

എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ സമാധാനം പാലിക്കേണ്ട പല സാഹചര്യങ്ങളിലും ഫുക്രുവിന്റെ പ്രവർത്തികൾ വീട്ടിലെ അന്തരീക്ഷം നശിപ്പിച്ചുവെന്ന് അമൃതയും സുജോയും പരാതിപ്പെട്ടു. എന്നാൽ താൻ ഗെയിമിനിടയിൽ പറഞ്ഞതാണെന്നും അതിന് മാപ്പ് ചോദിക്കില്ലെന്നും ഫുക്രു വ്യക്തമാക്കി. അങ്ങനെ പറഞ്ഞത് തെറ്റല്ലെന്ന് ഫുക്രുവിന് തോന്നുന്നുണ്ടോയെന്ന് മോഹൻലാൽ ചോദിച്ചു.

ഇതിന് ശേഷം ബിഗ് ബോസിലെ ശിഥയുദ്ധങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് മോഹൻലാൽ. അമൃത-അഭിരാമി സഹോദരിമാരും വീണയും തമ്മിലുള്ള പ്രശ്നവും സുജോയും ഫുക്രുവും തമ്മിലുള്ള പ്രശ്നത്തിനും രജിത് കുമാറും ദയയും തമ്മിലുള്ള പ്രശ്നത്തിനും പരിഹാരം കണ്ടെത്താൻ വീട്ടിലെ ഓരോരുത്തരെ തന്നെ ചുമതലപ്പെടുത്തുകയാണ് മോഹൻലാൽ. യഥാക്രമം രഘുവും ഷാജിയും ആര്യയും സംസാരിക്കുന്നു.

വനിതാ ദിനത്തിൽ അതിന്റെ പ്രാധാന്യം ചർച്ച ചെയ്തുകൊണ്ടാണ് ബിഗ് ബോസിന്റെ പുതിയ ആഴ്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വീട്ടിലെ വനിതാ മത്സരാർഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ഒപ്പം ആശംസകളും അറിയിക്കുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 2 march 8th episode live updates mohanlal episode 64 rejith kumar veena arya fukru

Next Story
Bigg Boss Malayalam: ഗെയിമിനിടയിൽ സുജോയുടെ ജാക്കറ്റിന്റെ നിറം മാറിയതെങ്ങനെ? കളിയിൽ കള്ളത്തരമോ എന്ന് പ്രേക്ഷകർbigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com