Bigg Boss Malayalam 2: വീക്കിലി ടാസ്ക്കിന് പിന്നാലെ ക്യാപ്‌റ്റൻസി ടാസ്ക്കിലും വഴക്ക് തുടരുകയാണ്. അവരവർ പിന്തുണയ്ക്കുന്ന മത്സരാർഥികളെ നിലം തൊടാതെ ഒരു സ്റ്റാർട്ടിങ് പോയിന്റിൽ നിന്ന് ഫിനിഷിങ് പോയിന്റിലേക്ക് എത്തിക്കുകയെന്നതാണ് ക്യാപ്റ്റൻസി ടാസ്ക്. ആര്യ, രഘു, രജിത് എന്നിവരാണ് ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കുന്നത്. ഫുക്രു, വീണ, ദയ, ഷാജി, എലീന എന്നിവർ ആര്യയെയും രേഷ്മ, അലക്സാൻട്ര എന്നിവർ രഘുവിനെയും അമൃത-അഭിരാമി സഹോദരിമർ, സുജോ എന്നിവർ രജിത്തിനെയും ചുമക്കും.

രഘുവും ടീമും ആദ്യം തന്നെ പുറത്തായതോടെ മത്സരം രജിതും ആര്യയും തമ്മിലായി. മത്സരം പൂർത്തിയായതോടെ മത്സരാർഥികൾ തമ്മിൽ വാഗ്വാദമായി. ബിഗ് ബോസിന്റെ നിയമത്തിലെ ആശയകുഴപ്പമാണ് തർക്കത്തിന് കാരണം. പൊസിഷൻ മാറാതെ ആര്യയും ടീമും നിലയുറപ്പിച്ചപ്പോൾ ആദ്യം എത്തിയ സുജോയുടെ തോളിൽ നിന്ന് രജിത് താഴേ വീണിരുന്നു.

ആദ്യം എത്തണമെന്ന് പറഞ്ഞ ബിഗ് ബോസിന്റെ നിയമത്തിൽ തന്നെ പൊസിഷൻ മാറരുതെന്നുമുണ്ടായിരുന്നു. ഇതിൽ പിടിച്ച് രണ്ട് കൂട്ടരം തർക്കമായതോടെ ബിഗ് ബോസ് തീരുമാനം ആദ്യം പുറത്തായ രഘുവിനും അലക്സാൻട്രയ്ക്കും രേഷ്മയ്ക്കും വിട്ടു. രഘുവും അലക്സാൻട്രയും രജിത്തിനെ പിന്തുണച്ചപ്പോൾ രേഷ്മ ആര്യക്കൊപ്പം നിന്നു. രജിത്തിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് ആര്യ ഷോ തന്നെ ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം നടന്ന വഴക്കിന്റെ ഹാങ്ഓവർ ഇനിയും വീട്ടിൽ നിന്ന് വിട്ടുമാറിയിട്ടില്ല. അമൃത തന്നെ തന്നെ മനപൂർവ്വം കുറ്റക്കാരിയാക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് ബിഗ് ബോസിന് മുന്നിൽ പൊട്ടികരയുകയാണ് വീണ. വിഷമിച്ചിരിക്കുന്ന വീണയെ ബിഗ് ബോസ് കൻഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി കാര്യം അന്വേഷിക്കുകയായിരുന്നു. നിസാരമായ കാര്യങ്ങൾ പോലും പെരുപ്പിച്ച് അമൃത അടിയിലേക്ക് എത്തിക്കുകയാണെന്ന് വീണ ആരോപിക്കുന്നു.

ആടിയും പാടിയും സന്തോഷത്തോടെ മറ്റൊരു ദിവസത്തിന് തുടക്കമിട്ടിരിക്കുകയാണ് ബിഗ് ബോസ് വീട്ടിലെ മത്സരാർഥികൾ. ഒമ്പതാം ആഴ്ചയിലെ വീക്കിലി ടാസ്ക് ഉപേക്ഷിച്ചതോടെ മത്സരാർഥികളുടെ പോയിന്രുകൾ കാണിക്കുന്ന ടേബിളിൽ ക്യാൻസൽഡ് എന്ന് ലേബൽ ചെയ്തിരിക്കുന്നതാണ് മത്സരാർഥികൾ ദിവസത്തിന്റെ ആദ്യം തന്നെ കാണുന്ന കാഴ്ച.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook