Bigg Boss Malayalam 2: കോടതി ടാസ്ക് തുടരുകയാണ്. അസാധാരമായ അപ്രതീക്ഷിതമായ കാര്യങ്ങളാണ് ഇന്ന് വീട്ടിൽ നടന്നത്. കേസ് രജിസ്റ്റർ ചെയ്യുന്നതിനായി ആദ്യം ആരെത്തുമെന്ന വാശിയിലാണ് പ്രശ്നങ്ങൾക്ക് തുടക്കം. എലീനയുടെ കേസ് പരിഗണിച്ച് വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ഫുക്രു പുറത്തേക്കുള്ള വാതിൽക്കാൽ നിൽക്കുന്നു. പാഞ്ഞെത്തിയ രജിത് ഫുക്രുവിനെ തട്ടിമാറ്റി അവിടെ നിൽക്കുന്നു. ശാന്തനായിരുന്ന ഫുക്രുവിന് നേരെ പാഞ്ഞെത്തിയ സുജോ തട്ടികയറുകയും തള്ളിമാറ്റുകയും ചെയ്യുന്നു. ഇതോടെ മറ്റ് മത്സരാർഥികളും വിഷയത്തിൽ ഇടപ്പെട്ടു. രജിത്തിന്റെ കൈകളിൽ പിടിച്ചുവലിച്ചുവെന്ന് പറഞ്ഞ് അമൃതയും അഭിരാമിയും വീണയ്ക്ക് നേരെ തിരിഞ്ഞു.
Bigg Boss Malayalam: ആര്യയ്ക്ക് വെല്ലുവിളിയാവുന്നത് ഈ സഹോദരിമാരോ?
ഈ സമയം പുറത്തേക്കിറങ്ങിയ സുജോ ആദ്യം പോയി സ്ഥാനമുറപ്പിച്ചു. പിന്നാലെ ഓടിവന്ന രജിത് കുളത്തിലേക്ക് തെന്നിവീണു. രജിത്തിന്റെ ഒടിഞ്ഞ കയ്യിൽ പിടിച്ച് വലിച്ച് കയറ്റിയ സുജോ പരാതി രജിസ്റ്റർ ചെയ്യാൻ നിർബന്ധിക്കുകയാണ്. അതേസമയം ഓടിയെത്തിയ വീണയും ആര്യയും ഫുക്രുവും അഭിരാമിയും ചേർന്നാണ് രജിത്തിന് പ്രാഥമിക ശുശ്രൂഷ നൽകുന്നത്. ഇതിനിടയിൽ വീണയും അമൃത-അഭിരാമി സഹോദരങ്ങളും നേർക്കുനേർ വരുന്നു, സുജോയും ഫുക്രുവും നേർക്കുനേർ വരുന്നു.
സംഗീതസാന്ദ്രമായ പ്രഭാതത്തിന് ശേഷം കോടതി കാര്യങ്ങളിലേക്ക് കടക്കുകയാണ് ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡ്. കഴിഞ്ഞ വീക്കിലി ടാസ്ക്കിന് ശേഷം അലക്സാൻട്ര വീണയെ നോമിനേറ്റ് ചെയ്യാൻ പറഞ്ഞതിന് കാരണം ‘അമൃതയെ നഗ്നയാക്കും’ വീണ പറഞ്ഞു എന്നതായിരുന്നു. എന്നാൽ താൻ അങ്ങനെയല്ല പറഞ്ഞത് ഇതിലും മോശമായി ചെയ്യും എന്ന് മാത്രമാണ് പറഞ്ഞതെന്നാണ് വീണയുടെ വാദം. ഇത് ചൂണ്ടികാട്ടിയാണ് വീണ അലക്സാൻട്രയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. കോടതി മുറിക്കുള്ളിൽ പൊട്ടികരഞ്ഞ വീണ മാപ്പ് ആവശ്യപ്പെടുകയാണ്. അലക്സാൻട്ര മാപ്പ് പറഞ്ഞതോടെ വീണയ്ക്ക് നൂറു പോയിന്റ് ലഭിച്ചു.
അടുത്ത കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എലീനയാണ്. ബിഗ് ബോസിന്റെ ആദ്യ ദിവസങ്ങളിൽ താൻ അലവലാതി എന്ന് പറഞ്ഞത് സുജോ വലിയ വിഷയമാക്കിയെന്നും തന്നോട് മോഷമായി സംസാരിക്കുകയും ചെയ്തു എന്നതാണ് പരാതി. താൻ വളരെ തമാശ രൂപേണ പറഞ്ഞ കാര്യമാണെന്നും അദ്ദേഹത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും എലീന കൂട്ടിച്ചേർക്കുന്നു. എന്നാൽ കേസിൽ സാക്ഷി പറഞ്ഞ അലക്സാൻട്രയുടെ വാക്കുകൾ കൂടുതൽ പ്രകോപനമുണ്ടാക്കുന്നതായിരുന്നു. സുജോ തന്നോട് സംസാരിക്കുന്നത് ഇഷ്ടമില്ലാത്തതുകൊണ്ടാണ് എലീന അത്തരത്തിൽ പെരുമാറിയതെന്നായിരുന്നു അലക്സാൻട്ര പറഞ്ഞത്. ഇതിനോട് കാർക്കിച്ച് തുപ്പിയായിരുന്നു എലീനയുടെ പ്രതികരണം. വിശദമായ വാദപ്രദിവാദങ്ങൾക്കൊടുവിൽ എലീനയുടെ പരാതി ന്യായമുള്ളതാണെന്ന ഭൂരിപക്ഷ അഭിപ്രായത്തിൽ കേസ് അവസാനിപ്പിക്കുന്നു.