Bigg Boss Malayalam 2: ഷാജിയുടെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ, ആഞ്ഞടിച്ച് അമൃതയും അഭിരാമിയും

Bigg Boss Malayalam 2: തങ്ങൾ ബിഗ് ബോസിലെത്തിയ ആദ്യ ആഴ്‌ച തന്നെയാണ് ഷാജിയിൽ നിന്നു മോശം അനുഭവം നേരിടേണ്ടിവന്നതെന്ന് അമൃതയും അഭിരാമിയും പറഞ്ഞു

Bigg Boss Malayalam 2: ബിഗ് ബോസ് വീട്ടിൽ ഷാജിക്കെതിരെ ഗുരുതര ആരോപണവുമായി അമൃതയും അഭിരാമിയും. കോടതി ടാസ്‌കിൽ പരാതി ഫയൽ ചെയ്‌തത് അമൃതയും അഭിരാമിയുമാണ്. ന്യായാധിപയായി തിരഞ്ഞെടുത്ത് ആര്യയെയാണ്. തന്റെ അഭിഭാഷകനായി ഷാജി തിരഞ്ഞെടുത്തത് ഫുക്രുവിനെയാണ്. ഒരിക്കൽ ഗെയ്‌മിനിടെ ഷാജി വളരെ മോശമായ രീതിയിൽ പരാമർശം നടത്തിയിരുന്നതായി അമൃതയും അഭിരാമിയും ആരോപിച്ചു.

തങ്ങൾ ബിഗ് ബോസിലെത്തിയ ആദ്യ ആഴ്‌ച തന്നെയാണ് ഷാജിയിൽ നിന്നു മോശം അനുഭവം നേരിടേണ്ടിവന്നതെന്ന് അമൃതയും അഭിരാമിയും പറഞ്ഞു. ഖനനം ടാസ്‌കിനിടെയാണ് സംഭവമെന്നും അവർ പറഞ്ഞു. തങ്ങളെ കുറിച്ച് ഷാജി അശ്ലീലം നിറഞ്ഞ, സന്ദർഭത്തിനു ചേരാത്ത പരാമർശം നടത്തിയെന്ന് അമൃതയും അഭിരാമിയും പറഞ്ഞു.

Read Also: കൊറോണ ഭീതി: ഉംറ തീർഥാടനം താൽക്കാലികമായി നിർത്തിവച്ചു

‘ആവശ്യമില്ലാത്ത രീതിയിലാണ് അത് പറഞ്ഞത്. കൊള്ളക്കാരെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മോശം പരാമർശം ഞങ്ങൾ രണ്ടുപേരെയും കുറിച്ച് പറഞ്ഞത്. തമാശ എന്ന വ്യാജേന ആയിരുന്നു അത്. ടാസ്‌കിനിടെ ഷാജി ചേട്ടൻ ഞങ്ങളുടെ മുന്നിൽവന്ന് പറഞ്ഞത് “എന്റെ കൂടെ കിടക്ക പങ്കിടാൻ മത്സരിക്കുന്ന രണ്ട് പെണ്ണുങ്ങളാണ് ഇവരെന്നാണ്” ‘ അമൃത പറഞ്ഞു. കുറച്ചുകൂടി വ്യക്‌തമായി പറഞ്ഞാൽ ഞങ്ങൾ രണ്ടുപേരും വേശ്യകളാണെന്ന തരത്തിലുള്ളതായിരുന്നു ഷാജിയുടെ പരാമർശമെന്നും അമൃത ആഞ്ഞടിച്ചു. ഗെയ്‌മിനിടെയാണ് അതു പറഞ്ഞത് എന്നാണ് ഷാജിയേട്ടൻ ന്യായീകരിക്കുന്നതെങ്കിൽ ആ ഗെയ്‌മിലുള്ള രണ്ട് പേരും സ്ത്രീകൾ തന്നെയായിരുന്നു എന്നാണ് തങ്ങൾക്ക് പറയാനുള്ളതെന്നും അമൃതയും അഭിരാമിയും പറഞ്ഞു. സമൂഹത്തിന്റെ മുന്നിൽ നിന്ന് രണ്ട് സ്ത്രീകളെ ഇങ്ങനെ പറയുന്നത് വളരെ വിഷമമായി തോന്നി. ഞങ്ങൾക്കുവേണ്ടി ഇവിടെ ആരും സംസാരിച്ചില്ലെന്നും അമൃതയും അഭിരാമിയും പരാതി പറഞ്ഞു. അക്ഷരാർഥത്തിൽ സ്ത്രീകൾക്കെതിരെയുള്ള പരാമർശമാണിതെന്നും ഇരുവരും പറഞ്ഞു.

ഗെയ്‌മിനിടെയാണ് താൻ അത് പറഞ്ഞതെന്ന് ഷാജി ന്യായീകരിച്ചു. ഗെയ്‌മിലെ കഥാപാത്രമായാണ് സംസാരിച്ചത്. ഗെയിം നന്നാക്കാൻ വേണ്ടിയാണ് ചെയ്‌തത്. ഗെയ്‌മിനിടെ കഥാപാത്രത്തെ പറഞ്ഞാൽ അത് കഥാപാത്രത്തെയാണ്, വ്യക്തിയെയല്ല എന്നും ഷാജി പറഞ്ഞു. കഥാപാത്രത്തെ കഥാപാത്രമായി കാണാനുള്ള സെൻസ് തനിക്കുണ്ടെന്നും ഷാജി പറഞ്ഞു. ഒരു ഗെയിമിൽ സ്വന്തം ലക്ഷ്യം കാണാൻ ഏത് സ്ത്രീയെ കുറിച്ചും മോശമായി പറയാം എന്നാണോ എന്ന് അമൃത തിരിച്ചു ചോദിച്ചു. ഗെയ്‌മിലെ ക്യാരക്‌ടർ മാത്രമായാണ് ഷാജിയേട്ടൻ അത് പറഞ്ഞതെന്നാണ് ഫുക്രു പറഞ്ഞത്. ജെൻഡർ പറയേണ്ട ആവശ്യമില്ലെന്നായിരുന്നു ഫുക്രുവിന്റെ ന്യായീകരണം. ബിഗ് ബോസ് വീട്ടിലെ ഭൂരിഭാഗം പേരും അമൃതയെയും അഭിരാമിയെയുമാണ് ന്യായീകരിച്ചത്. വീണ മാത്രമാണ് ഷാജിയെ പിന്തുണച്ചത്. പിന്നീട് കോടതി രംഗങ്ങൾ കഴിഞ്ഞപ്പോൾ ഇരു കൂട്ടരും പരസ്പരം സംസാരിച്ചു. നിങ്ങൾക്ക് വിഷമം തോന്നിയെങ്കിൽ മാപ്പ് പറയുന്നതായി ഷാജി പറഞ്ഞു. ഷാജിയേട്ടനുമായി ഇപ്പോൾ ഒരു പ്രശ്‌നവുമില്ലെന്ന് അമൃതയും അഭിരാമിയും പറഞ്ഞു.

ഇതിനു പിന്നാലെ പരാതിക്കാരിയായി എത്തിയത് രേഷ്‌മയാണ്. രജിത് കുമാറിനെതിരെയായിരുന്നു പരാതി. ടെലികോളർ ടാസ്‌കിനിടെ താൻ ആരെയോ ഉമ്മവച്ചു എന്ന തരത്തിൽ രജിത് പറഞ്ഞതിനെയാണ് രേഷ്‌മ കോടതിയിൽ ചോദ്യം ചെയ്‌തത്. സംഭവിക്കാത്ത കാര്യം എന്തിനാണ് രജിത് ടാസ്‌കിൽ പറഞ്ഞതെന്ന് രേഷ്‌മ ചോദിച്ചു. വീണയായിരുന്നു ജഡ്‌ജി. പാഷാണം ഷാജിയാണ് രജിത്തിനു വേണ്ടി ഹാജരായത്.

 

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 2 march 4th episode live updates mohanlal

Next Story
Bigg Boss Malayalam 2: രജിത് അത്രത്തോളം അപമാനിച്ചു; ബിഗ് ബോസിൽ നിന്ന് പുറത്തായാൽ നാട് വിടുമെന്ന് ദയbigg boss malayalam 2, bigg boss malayalam 2 contestants, bigg boss today, ബിഗ് ബോസ് മലയാളം, bigg boss malayalam 2 eviction, bigg boss malayalam 2 february 22 written update, bigg boss malayalam 2 episode 49 written update, bigg boss malayalam 2 written update, kamal haasan, bigg boss malayalam, reality show, bigg boss malayalam 2 preview, bigg boss malayalam 2 review
The moderation of comments is automated and not cleared manually by malayalam.indianexpress.com