Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

Bigg Boss Malayalam 2: രജിത് അത്രത്തോളം അപമാനിച്ചു; ബിഗ് ബോസിൽ നിന്ന് പുറത്തായാൽ നാട് വിടുമെന്ന് ദയ

Bigg Boss Malayalam 2: ബിഗ് ബോസിൽ നിന്ന് പുറത്തായാൽ കുറച്ച് ദിവസം വീട്ടിൽ പോയി നിന്ന ശേഷം ഫെയ്സ്ബുക്കും ഡീആക്ടിവേറ്റ് ചെയ്ത് ഫോൺ നമ്പരും മാറ്റി ലോകത്തിന്റെ ഏതെലും കോണിലേക്ക് പോകുമെന്ന് ദയ

bigg boss malayalam 2, bigg boss malayalam 2 contestants, bigg boss today, ബിഗ് ബോസ് മലയാളം, bigg boss malayalam 2 eviction, bigg boss malayalam 2 february 22 written update, bigg boss malayalam 2 episode 49 written update, bigg boss malayalam 2 written update, kamal haasan, bigg boss malayalam, reality show, bigg boss malayalam 2 preview, bigg boss malayalam 2 review

Bigg Boss Malayalam 2: ബിഗ് ബോസിലേക്ക് മടങ്ങിയെത്തിയ ദിവസം മുതൽ ദയയും രജിത്തുമായുള്ള പ്രശ്നം വീട്ടിലെ പ്രധാന ചർച്ച വിഷയമാണ്. രജിത് അപമാനിച്ചുവെന്ന് ദയയും ദയ ഉപയോഗിച്ചുവെന്ന് രജിതും വാദിക്കുന്നു. ഏറ്റവും ഒടുവിൽ നാടുവിടുമെന്ന് തന്നെ പറഞ്ഞിരിക്കുകയാണ് ദയ. രജിത് കുമാർ തന്നെ അത്രത്തോളം അപമാനിച്ചുവെന്നും ബിഗ് ബോസിൽ നിന്ന് പുറത്തായാൽ കുറച്ച് ദിവസം വീട്ടിൽ പോയി നിന്ന ശേഷം ഫെയ്സ്ബുക്കും ഡീആക്ടിവേറ്റ് ചെയ്ത് ഫോൺ നമ്പരും മാറ്റി ലോകത്തിന്റെ ഏതെലും കോണിലേക്ക് പോകുമെന്ന് ദയ അലക്സാൻട്രയോട് പറയുന്നു.

ഈ സംസാരത്തിന് പിന്നാലെ രഘുവുമായി ഏറ്റുമുട്ടുകയാണ് ദയ. സുജോയുടെ മസിൽ പവറുകൊണ്ടാണ് ഈ ടീമിനൊപ്പം നിൽക്കുന്നതെന്ന് രഘു പറഞ്ഞപ്പോൾ രജിത്തിന്റെ സപ്പോർട്ട് കണ്ടിട്ടാണ് അവരുടെ കൂടെ നിൽക്കുന്നതെന്ന് ദയ ആരോപിച്ചു. ഇതിനോട് പ്രതികരിച്ച രഘു അങ്ങനെ ചെയ്തത് ദയയാണെന്നും രജിത്തിന്റെ പുറകെ നടന്നതും പ്രേമിച്ചതുമെല്ലം ദയയാണെന്നും ഒടുവിൽ ഒന്നും കിട്ടില്ലെന്ന് മനസിലായപ്പോൾ തിരിഞ്ഞെന്നും രഘു പറഞ്ഞു.

എന്നെ നാറ്റിച്ചാൽ ഞാനും നാറ്റിക്കുമെന്ന് ദയ പറയുന്നു. രജത്തിന് പുറത്ത് ഒരുപാട് പിന്തുണയുണ്ടെന്ന് പറഞ്ഞ് അയാളെ പിന്തുണയ്ക്കാൻ തന്നെ കിട്ടില്ലെന്നും ദയ. ഇതോടെ മറ്റ് മത്സരാർഥികളും വിഷയത്തിൽ ഇടപ്പെട്ടു. പുറത്ത് നടക്കുന്ന കാര്യങ്ങൾ അകത്ത് സംസാരിക്കാൻ പാടില്ലെന്ന നിയമം ദയയെ ഓർമ്മപ്പെടുത്തുകയാണ് ആര്യയും വീണയും ഫുക്രുവും.

സംഘർഷഭരിതമായ നിമിഷങ്ങൾക്ക് പിന്നാലെ വീട്ടിൽ സന്തോഷത്തിന്റെ കടന്നുവരവാണ്. കഴിഞ്ഞ ഡെയ്‌ലി ടാസ്ക്കിൽ ബിഗ് ബോസിലേക്ക് തിരികെ കൊണ്ടുവരണമെന്ന് മത്സരാർഥികൾ അഭിപ്രായപ്പെട്ട സുരേഷിന്റെ ശബ്ദ സന്ദേശമാണ് ബിഗ് ബോസ് കേൾപ്പിച്ചത്. പിന്നാലെ വീണയുടെയും സംഘത്തിന്റെയും നാടൻപാട്ടും വീടിനെ സജീവമാക്കുകയാണ്.

ദയയെ കോടതി കയറ്റി രജിത് കുമാർ.

തന്നെ മനപൂർവ്വം വ്യക്തിഹത്യ നടത്താൻ ശ്രമിച്ചുവെന്ന പരാതിയാണ് വീക്കിലി ടാസ്ക്കായ കോടതിയിൽ രജിത് കുമാർ സമർപ്പിച്ചിരിക്കുന്നത്. ന്യായധിപനായി രഘുവും ദയയുടെ വക്കീലായി ഫുക്രുവും എത്തി. രജിത് കുമാർ തന്നെയും അപമാനിച്ചുവെന്ന് ദയ ആരോപിച്ചതോടെ കേസ് സമാസമമായി. ബിഗ് ബോസ് നൽകിയ ടാസ്ക്കനുസരിച്ചാണ് അങ്ങനെ പറഞ്ഞതെന്ന് ദയയും പറഞ്ഞതോടെ കേസിൽ വോട്ടെടുപ്പിലൂടെ വിധി പറയാൻ ബിഗ് ബോസ് നിർദേശിച്ചു. വോട്ടെടുപ്പിൽ പരാതി ന്യായമല്ലെന്ന് കൂടുതൽ പേരും അഭിപ്രായപ്പെട്ടതോടെ ദയക്ക് 100 പോയിന്റ് ലഭിച്ചു.

രജിത് കുമാറിനെതിരെ ഫുക്രു

വീക്കിലി ടാസ്ക്കിനിടയിൽ താൻ ചവിട്ടിയതിന് മാപ്പ് പറഞ്ഞെന്നും എന്നാൽ മറ്റുള്ളവർ തന്നെ അപമാനിക്കുകയും കുറ്റപ്പെടുക്കകയും ചെയ്തപ്പോൾ മാപ്പ് പറഞ്ഞ കാര്യം മറച്ച് വെച്ചുവെന്നുമാണ് ഫുക്രുവിന്റെ പരാതി. സമഗ്രമായി വിസ്താരത്തിന് ശേഷം ഫുക്രുവിന്റെ പരാതി ന്യായമെന്ന് കണ്ടെത്തിയിരിക്കുകയാണ് കോടതി.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 2 live updates mohanlal march 03 episode 59 fukru arya veena rejithkumar

Next Story
Bigg Boss Malayalam 2: മത്സരാർഥികളുടെ തീരുമാനത്തിൽ നടുക്കും മാറാതെ രജിത് കുമാർ
The moderation of comments is automated and not cleared manually by malayalam.indianexpress.com