Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്
വാക്‌സിൻ എടുത്തോ? വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ അറിയേണ്ടതെല്ലാം

Bigg Boss Malayalam 2: ബിഗ് ബോസ് വീട്ടിൽ നിന്ന് രണ്ടുപേർ പുറത്തേക്ക്; രജിത്തിനെ ഒരിക്കലും മിസ് ചെയ്യില്ലെന്ന് ജസ്‌ല

Bigg Boss Malayalam 2:

Bigg Boss Malayalam 2: ബിഗ് ബോസ് വീട്ടിൽ നിന്ന് ഈ ആഴ്ച രണ്ടുപേർ പുറത്തേക്ക്. ജസ്‌ലയും ആർജെ സൂരജുമാണ് ഈ ആഴ്ച പുറത്തേക്ക് പോകുന്നത്. പ്രേക്ഷകരുടെ വോട്ടുകൾ ഇത്തവണ അടുത്തടുത്താണെന്ന് മോഹൻലാൽ. പുറത്താകൽ പ്രതീക്ഷിച്ചിരുന്നെന്നും അതുകൊണ്ട് സങ്കടമില്ലെന്നും ഇരുവരും പറഞ്ഞു. രജിത്തിനെയൊഴിച്ച് ബാക്കി എല്ലാവരെയും മിസ് ചെയ്യുമെന്ന് പറഞ്ഞാണ് ജസ്‌ല പടിയിറങ്ങുന്നത്.

ബിഗ് ബോസ് വീട്ടിൽ ബോറടിച്ച് മരിക്കാറായിരുന്നെന്നും പുറത്ത് വരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ജസ്‌ല. താൻ ഒരുപാട് അനാചരങ്ങളെയാണ് ഇതുവരെ എതിർത്തിരുന്നത്. ബിഗ് ബോസിലും അതിനെതിരെയാണ് സംസാരിച്ചിട്ടുള്ളത്. സയൻസിനെയും അന്ധവിശ്വാസത്തെയും കൂട്ടുപിടിച്ചാണ് രജിത് കളിക്കുന്നതെന്നും ജസ്‌ല ആരോപിക്കുന്നു.

ഞാൻ നിങ്ങളെ ഒരിക്കലും മിസ് ചെയ്യില്ല; എല്ലാവരേയും ഹഗ് ചെയ്‌തു ജെസ്‌ല മടങ്ങി, ഒരാളെ ഒഴികെ ചിത്രങ്ങൾ

ബിഗ് ബോസ് വീട്ടിൽ പുതിയൊരു ആഴ്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. മോഹൻലാൽ ഇന്നും മത്സരാർഥികളെ കാണാനെത്തി. ആക്ഷേപഹാസ്യ പരിപാടിയാണ് ആദ്യം. വീട്ടിൽ നടന്ന വേദനാജനകമായ കാര്യം ഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയാണ് ടാസ്ക്.

ബിഗ് ബോസ് കഴിഞ്ഞയാഴ്ച നൽകിയ കാണപ്പൊന്ന് എന്ന ടാസ്ക്കിനിടയിൽ സംഭവിച്ച കാര്യം ഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് ആര്യ. ടാസ്ക്കിനിടയിൽ അമൃതയും അഭിരാമിയും വീണയും താനും ചേർന്ന് ഒന്നിച്ച് കളിക്കാമെന്ന് തീരുമാനിക്കുകയും എന്നാൽ ടാസ്ക്കിന്റെ ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ അഭിരാമിയും അമൃതയും തങ്ങളെ നൈസായിട്ട് തേച്ചൊട്ടിച്ചുവെന്ന് ആര്യ. വീണ ആ കഥയുടെ തുടർച്ച പറഞ്ഞപ്പോൾ ഓരോ മത്സരാർഥികളും അത്തരത്തിലുള്ള കഥകൾ ഒന്നൊന്നായി അവതരിപ്പിക്കുകയാണ്. കൂടുതൽ ആളുകളും രജിത്തിനെതിരെയാണ് സംസാരിച്ചത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 2 live updates mohanlal march 01 episode 57 fukru arya veena rejithkumar

Next Story
Bigg Boss Malayalam: മാഷിനേക്കാൾ ഭേദം പ്രദീപേട്ടനാ; എണ്ണിപ്പെറുക്കി ദയ, കണ്ണുതള്ളി ലാലേട്ടൻRajith Daya Mohanlal Bigg Boss
The moderation of comments is automated and not cleared manually by malayalam.indianexpress.com