Bigg Boss Malayalam 2: ബിഗ് ബോസിൽ ഇന്ന് മോഹൻലാൽ എത്തി. കലക്കൻ ലുക്കിലാണ് ഇന്ന് ലാലേട്ടൻ ബിഗ് ബോസ് വീട്ടിലെത്തിയത്. തന്റെ പുതിയ ലുക്കും ഡ്രസും കണ്ട് ആരും പേടിക്കണ്ട എന്ന് ലാലേട്ടൻ തുടക്കത്തിലേ പറഞ്ഞു. ലാലേട്ടനെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് മത്സരാർഥികൾ പറഞ്ഞു.
കഴിഞ്ഞ ആഴ്‌ചയിലെ എപ്പിസോഡിനെ കുറിച്ച് മോഹൻലാൽ മത്സരാർഥികളുമായി സംസാരിക്കാൻ തുടങ്ങി. ആദ്യത്തെ കൊട്ട് കിട്ടിയത് ഫുക്രുവിനാണ്. ഫുക്രുവിനെ ലാലേട്ടൻ ‘ഇരുത്തിപൊരിച്ചു’. ‘നിനക്ക് പുതിയ അസുഖം തുടങ്ങിയല്ലോ ഫുക്രു?’ എന്നായിരുന്നു ലാലേട്ടന്റെ ആദ്യത്തെ ചോദ്യം. ‘അതെന്താ ലാലേട്ടാ’ എന്നായി ഫുക്രു. ‘നിനക്കറിയില്ലേ, ഞാൻ എല്ലാം കാണുന്നുണ്ട്’ എന്നാണ് മോഹൻലാൽ ഇതിനു മറുപടി നൽകിയത്.
Read Also: മതം വിട്ട പെണ്ണ്; യുക്‌തിവാദിയാകാനുള്ള കാരണം വ്യക്‌തമാക്കി ജെസ്‌ല
“പുതിയതായി തുടങ്ങിയതാണല്ലോ, ലോകം മുഴുവൻ ഇതു കാണുന്നുണ്ട്. കണ്ണിനു സുഖമില്ലേ? പുക പോയിട്ട് എന്തോ..പുക പോയിട്ട് കണ്ണ് ചുമക്കുന്നു എന്നോ…” ഫുക്രു സിഗരറ്റ് വലി തുടങ്ങിയതിനെ കുറിച്ചാണ് ലാലേട്ടൻ ഉദ്ദേശിച്ചത്. ഇതൊക്കെ കേട്ടപ്പോൾ ഫുക്രുവിനും കാര്യം പിടികിട്ടി. ‘പുതിയ അസുഖമാണല്ലോ. ഇവര് പഠിപ്പിച്ചതാണോ?’ മോഹൻലാൽ ചോദിച്ചു. ‘അല്ല’ എന്ന് ഫുക്രു പറഞ്ഞു. നന്നായാൽ നിനക്ക് കൊള്ളാം എന്ന് ഫുക്രുവിനെ നോക്കി ലാലേട്ടൻ പറഞ്ഞു.
കണ്ണിന് അസുഖമായതിനാൽ മാറിനിന്ന ദയ അച്ചു, രേഷ്‌മ എന്നിവർ ലാലേട്ടനൊപ്പം ഫ്ലോറിലെത്തി. കണ്ണിന്റെ അസുഖം ഭേദമാകാത്തതിനാൽ രണ്ടുപേരും തിരിച്ചുപോകുകയാണെന്ന് മോഹൻലാൽ മത്സരാർഥികളോട് പറഞ്ഞു. പോകുന്നതിനു മുൻപ് ദയ ചില പരിഭവങ്ങൾ പറഞ്ഞു. തന്നെ ആരും പരിഗണിച്ചില്ലെന്ന് ദയ പറഞ്ഞു. കണ്ണിനു അസുഖമായി പോയ ദിവസം രജിത് കുമാർ തന്നെ അവഗണിച്ചെന്ന് ദയ പറഞ്ഞു. അതിനു പിന്നാലെ എലീനയും തിരിച്ചെത്തി. ദയക്കും രേഷ്‌മയ്‌ക്കും കണ്ണിനു പ്രശ്‌നമൊന്നും ഇല്ലായിരുന്നു. വീട്ടിലുള്ള മത്സരാർഥികളെ പറ്റിക്കാൻ അങ്ങനെ പറഞ്ഞതാണെന്നും എലീനക്കൊപ്പം ദയയും രേഷ്‌മയും ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചുപോകുകയാണെന്നും മോഹൻലാൽ പറഞ്ഞു.
Read Also: സർവം നജീബിനായി; രാജ്യം വിടുകയാണെന്ന് പൃഥ്വിരാജ്
ആര്യ-വീണ, അഭിരാമി-അമൃത ടീമുകൾ തമ്മിലുള്ള നീരസം പരസ്യമായി. തങ്ങൾ പ്രതീക്ഷിച്ച പോലെ അല്ലായിരുന്നു ബിഗ് ബോസിലെത്തിയ അഭിരാമിയും അമൃതയെന്നും ആര്യ പറഞ്ഞു. ആര്യയും വീണയും ചേർന്ന് തങ്ങൾക്കെതിരെ സംസാരിക്കുന്നതു കേട്ട് വലിയ വിഷമം തോന്നിയെന്നും ഗെയ്‌മിൽ നിന്നു ക്വിറ്റ് ചെയ്യുന്നതിനെ കുറിച്ച് പോലും ആലോചിച്ചെന്നും അമൃത മോഹൻലാലിനോട് പറഞ്ഞു. അമൃതയെയും അഭിരാമിയെയും പിന്തുണയ്‌ക്കുന്ന നിലപാടിലായിരുന്നു രജിത് കുമാർ.
Bigg Boss Malayalam Hot News Read Here : മാഷിനേക്കാൾ ഭേദം പ്രദീപേട്ടനാ; എണ്ണിപ്പെറുക്കി ദയ, കണ്ണുതള്ളി ലാലേട്ടൻ. തന്റെ സ്വതസിദ്ധമായ ശെെലിയിൽ “എന്തോന്നാടെ ഇതൊക്കെ” എന്നു കെെ കൊണ്ട് ആംഗ്യം കാണിച്ച് ഞാനൊരു ബ്രേക്ക് എടുക്കുകയാണെന്ന് പറഞ്ഞ് ലാലേട്ടൻ ഉടൻ സ്‌കൂട്ടായി. തനിക്കിതൊന്നും കാണാൻ വയ്യേ..എന്നു ലാലേട്ടൻ പറയുകയും ചെയ്‌തു
ജെസ്‌ല തന്നെ തേച്ചൊട്ടിച്ചെന്ന് രജിത് കുമാർ. ‘തേച്ചൊട്ടിച്ചോ?’ എന്ന് ലാലേട്ടൻ തിരിച്ചു ചോദിച്ചു. വായ തുറന്നാൽ ജെസ്‌ല കള്ളം പറയുകയാണെന്നും അധികം കളിച്ചാൽ പ്രശ്‌നമാകുമെന്ന് തോന്നിയതുകൊണ്ടാണ് അവരോട് അധികം അടുപ്പം കാണിക്കാത്തതെന്നും രജിത് പറഞ്ഞു.
അസുഖം ബാധിച്ച് പുറത്തുപോയവർ അകത്തു തിരിച്ചെത്തിയപ്പോൾ ആറ്റിറ്റ‌്യൂഡ് മാറിയോ എന്ന് ലാലേട്ടൻ ചോദിച്ചു. സുജോ അകത്തു നടന്ന കാര്യം പിന്നീട് വീട്ടിലെത്തി പറഞ്ഞത് ശരിയായില്ലെന്ന് ലാലേട്ടൻ പറഞ്ഞു. അബ്‌ദുൾ കലാം മരിച്ച പോലെ ക്ലാസ് എടുക്കുന്നതിനിടെ മരിക്കാനാണ് തനിക്കു താൽപര്യമെന്ന് രജിത് പറഞ്ഞു.