scorecardresearch

Bigg Boss Malayalam 2: കണ്ണേട്ടാ...അമ്പുച്ചാ... എന്ന് വിളിച്ച് ഗെയിം കളിക്കുകയായിരുന്നു; വീണയോട് തുറന്നടിച്ച് ഫുക്രു

Bigg Boss Malayalam 2 : രഘുവും രേഷ്മയും തമ്മിൽ എന്താണെന്ന് രജിത് ചോദിക്കുന്നത്

Bigg Boss Malayalam 2 : രഘുവും രേഷ്മയും തമ്മിൽ എന്താണെന്ന് രജിത് ചോദിക്കുന്നത്

author-image
Entertainment Desk
New Update
Bigg Boss Malayalam 2: കണ്ണേട്ടാ...അമ്പുച്ചാ... എന്ന് വിളിച്ച് ഗെയിം കളിക്കുകയായിരുന്നു; വീണയോട് തുറന്നടിച്ച് ഫുക്രു

Bigg Boss Malayalam 2, Episode 31 Live Updates: ബിഗ് ബോസ് വീട്ടിൽ മത്സരാർഥികളുടെ 30-ാം ദിവസത്തിന് തുടക്കം കുറിക്കുകയാണ്. പുതിയ ആഴ്ചയിലെ ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക്കാണ് ഇന്നത്തെ പ്രധാന സംഭവം. എട്ട് പേരടങ്ങുന്ന രണ്ട് ടീമുകളായി തിരിഞ്ഞ് ബിഗ് ബോസ് കോൾ സെന്റർ പ്രവർത്തനമാണ് ഈ ആഴ്ചയിലെ ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക്ക്. ടീം തീരുമാനിക്കുന്നതിൽ തന്നെ വഴക്ക് തുടങ്ങിയിരിക്കുകയാണ്.

Advertisment

publive-image

കോൾ സെന്ററിലേക്ക് ആദ്യം വിളിക്കുന്നത് രജിത് കുമാർ രേഷ്മയെയാണ്. രഘുവും രേഷ്മയും തമ്മിൽ എന്താണെന്ന് രജിത് ചോദിക്കുന്നത്. രഘു എലിമിനേഷനിൽ വന്നതോടെ സീരിയൽ ടീമിനൊപ്പം കൂടിയെന്നും പ്രദീപിനോടൊപ്പം ചേർന്ന് എന്തൊക്കെയാണ് കാട്ടികൂട്ടുന്നതെന്നും രജിത് ചോദിക്കുന്നു. എന്നാൽ ആണും പെണ്ണും തമ്മിൽ സംസാരിക്കുന്നതിൽ എന്താണെന്നും ഇവിടെ ക്യാമറയും മൈക്കും ഇതൊക്കെ കാണുന്നുണ്ടെന്നും രേഷ്മ തിരിച്ചടിച്ചു. ഇതോടെ രേഷ്മ പുരുഷന്മാരെ പുകവലിക്കുന്നയാളാണെന്ന് രജിത് ആരോപിച്ചു.

publive-image

Advertisment

ബസർ അടിക്കുന്നത് വരെ ഇരുവരും വാദപ്രതിവാദങ്ങൾ തുടർന്നെങ്കിലും കോൾ സെന്ററിലേക്ക് വിളിച്ച ആളോട് സൗമ്യമായി സംസാരിക്കാത്തതിനാൽ ആദ്യ ഘട്ടം അവസാനിക്കുമ്പോൾ രജിത് കുമാർ ടീമിനായി ഒരു പോയിന്റ് നേടി.

രണ്ടാം ഘട്ടത്തിൽ ഫുക്രുവാണ് കോൾ സെന്ററിലേക്ക് വിളിക്കുന്നത് വീണയെയാണ്. തന്നെ എന്തിനാണ് കഴിഞ്ഞ ദിവസം അവഗണിച്ചതെന്ന് ഫുക്രു ചോദിക്കുന്നു. കണ്ണേട്ടാ...അമ്പുച്ചാ... എന്ന് വിളിച്ച് ഗെയിം കളിക്കുകയായിരുന്നുവെന്നും ഫുക്രു. ഗെയിം വരുമ്പോൾ സുഹൃത്തുക്കളെ മറക്കുന്നതല്ല സൗഹൃദമെന്നും ഫുക്രു. എന്നാൽ ഇതെല്ലാം സമ്യമനത്തോടെ കൈകാര്യം ചെയ്ത വീണ എന്നാൽ ബസർ അടിച്ചതോടെ പൊട്ടിത്തെറിക്കുകയാണ്. വീട്ടുകാരെ പറഞ്ഞത് മോശവായി പോയെന്ന് പറഞ്ഞ് വീണ കരയുമ്പോൾ അത് ഗെയിമാണെന്നും അതിന്റെ ഭാഗമായിട്ടാണ് താനങ്ങനെ പറഞ്ഞതെന്നും ഫുക്രു വ്യക്തമാക്കുന്നു.

ഇതോടെ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ മത്സരാർഥികൾ പരസ്പരം ഏറ്റുമുട്ടുകയാണ്. ഏറെ നേരം നീണ്ട തർക്കത്തിന് ശേഷം ആരും പോയിന്റ് നേടിയില്ലെന്ന് ബിഗ് ബോസ് അറിയിച്ചു. കുറച്ച് സമയത്തിന് ശേഷം ഫുക്രു ക്ഷമ ചോദിച്ചെങ്കിലും പ്രശ്നം പൂർണമായും അവസാനിക്കുന്നില്ല.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: