Bigg Boss Malayalam 2: ബിഗ് ബോസിലെ സ്ഥിരം കാഴ്‌ചയാണ് രജിത് കുമാറും ജെസ്‌ലയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ. ഇരുവരും പരസ്‌പരം തർക്കിക്കുന്നത് മിക്ക ദിവസങ്ങളിലും കാണാം. ഇന്നും അതു തന്നെയാണ് ഉണ്ടായത്. വളരെ മോശം വാക്കുകൾ പ്രയോഗിച്ചാണ് ഇരുവരും ഇന്ന് വഴക്കിട്ടത്.

ഗെയിമിന്റെ ഇടയിലാണ് രജിത്തും ജെസ്‌ലയും ഏറ്റുമുട്ടിയത്. ഫുക്രു ഗെയിമിനിടെ നിയമമനുസരിച്ചുള്ള വസ്ത്രമല്ല ധരിച്ചത്. ഇത് സുജോയും അമൃതയും ചോദ്യം ചെയ്‌തു. ഒടുവിൽ ആ വസ്ത്രം മാറ്റി അതു ജെസ്‌ലയുടെ കയ്യിൽ നൽകുകയാണ് ചെയ്‌തത്. ജെസ്‌ല ഗെയിമിൽ പങ്കെടുക്കാതെ പുറത്തിരിക്കുകയായിരുന്നു. രജിത് കുമാറും പുറത്തിരിക്കുന്നു. ഫുക്രു നൽകിയ ട്രൗസറിൽ ഗെയിമിന്റെ ഭാഗമായുള്ള രത്‌നങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് രജിത് ആരോപിച്ചു. ഇത് ജെസ്‌ലയെ ചൊടിപ്പിച്ചു. രജിത്തിനോട് ജെസ്‌ല ചൂടായി. ഡയമണ്ട് താൻ കണ്ടോ എന്ന് ജെസ്‌ല രജിത്തിനോട് ചൂടായി ചോദിച്ചു.

Read Also: രഹസ്യാന്വേഷണ വിഭാഗം പരാജയം; ഡൽഹി സംഘർഷത്തിൽ കേന്ദ്രത്തെ വിമർശിച്ച് രജനികാന്ത്

ഫുക്രുവിന്റെ ട്രൗസറിൽ രത്‌നങ്ങൾ ഉണ്ടെന്ന് രജിത് ആവർത്തിച്ചു. ടിഷ്യൂ പേപ്പറിനകത്ത് ഡയമണ്ട് ഒളിപ്പിച്ചിട്ടുണ്ടെന്ന് രജിത് പറഞ്ഞു. ലോക്കറിനകത്ത് വയ്‌ക്കാൻ പറഞ്ഞ ഡയമണ്ട് പേപ്പറിൽ വച്ചിരിക്കുകയാണെന്ന് രജിത് പറഞ്ഞു. ഡയമണ്ട് താൻ വിഴുങ്ങി എന്നായി ജെസ്‌ല. ഇങ്ങോട്ട് വാ..വായിൽ കയ്യിട്ട് എടുക്ക്..ജെസ്‌ലയുടെ ഭാഷ മോശമാണെന്ന് അമൃത ഉടൻ തന്നെ പറഞ്ഞു. എന്നാൽ, ജെസ്‌ല നിർത്തിയില്ല. രാവിലെ ബാത്ത്‌റൂമിൽ പോകുമ്പോൾ വിളിക്കാം എന്നായി ജെസ്‌ല. പിന്നീടങ്ങോട് രജിത്തും ജെസ്‌ലയും തമ്മിൽ മോശം ഭാഷ ഉപയോഗിച്ച് സംസാരിച്ചു.

“നീ ചെയ്യുന്ന അന്യായവും തെറ്റുകളുമാണ് ഞാൻ വിളിച്ചുപറയുന്നത്.” രജിത് പറഞ്ഞു. “എന്ത് പറഞ്ഞാലും ഒരു ന്യായം. ഒരു ന്യായാധിപൻ ഇരിക്കുന്നു. ചവിട്ടികൂട്ടി മൂലയ്‌ക്കിടണം. ഇത്രയും ഒരു ചൊറിയൻ ക്യാരക്‌ടർ ഞാനെന്റെ ലെെഫിൽ കണ്ടിട്ടില്ല. വെറുതെയല്ല ഇങ്ങേരുടെ ഭാര്യ ഇയാളെ ഇട്ടിട്ടു പോയത്. എങ്ങനെ പോകാതിരിക്കും ഇതല്ലേ സ്വഭാവം. ചൊറിയൻപുഴു! ദ മോസ്റ്റ് ഇറിറ്റേറ്റിങ് ക്യാരക്‌ടർ.” ജെസ്‌ല പറഞ്ഞു.

ഇന്നത്തെ എപ്പിസോഡിൽ ഫുക്രുവും സുജോയും തമ്മിൽ വഴക്കുണ്ടായി. ഗെയിമിനെ തുടർന്നാണ് ഇരുവരും തമ്മിൽ പരസ്‌പരം ഏറ്റുമുട്ടിയത്. അതിനുശേഷം സുജോയും സൂരജും തമ്മിൽ കോർത്തു.

ഇന്നത്തെ ബിഗ് ബോസ് വീട്ടിൽ കെെനോട്ടക്കാരിയായി തകർത്തഭിനയിച്ചത് വീണയാണ്. രജിത് കുമാർ, സുജോ, ഫുക്രു എന്നിവരുടെ കെെ നോക്കി ഭാവി പ്രവചിക്കുകയായിരുന്നു വീണ. രജിത് കുമാറിനു കഷ്‌ടകാലം വരുന്നതായി വീണ കെെ നോക്കി പ്രവചിച്ചു. ഇനിയുള്ള നാൽപ്പത് ദിവസം വളരെ സൂക്ഷിക്കണമെന്നും വീണ രജിത്തിനോട് പറഞ്ഞു. ജയിൽവാസത്തിനുള്ള സാധ്യതയുണ്ടെന്നും പ്രവചിച്ചു.

സുജോയുടെ പ്രണയത്തെ കുറിച്ച് വീണ സംസാരിച്ചു. ഫെയ്‌ക്ക് പ്രണയമാണോ എന്ന് വീണ ചോദിക്കുന്നു. സ്ട്രാറ്റജിയുടെ ഭാഗമാണോ പ്രണയമെന്നും അങ്ങനെയാണ് പലരും പറയുന്നതെന്നും വീണ പറഞ്ഞു. ഒന്നു സൂക്ഷിക്കുന്നതു നല്ലതാണെന്നും വീണ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook