ദയ അച്ചുവിനെ ട്രോളി രജിത് കുമാർ. ബിഗ് ബോസ് വീട്ടിൽ വന്നിട്ട് ദയയുടെ പ്രകടനം വളരെ മോശമാണെന്ന് രജിത് കുമാർ പറഞ്ഞു. ദയ ഒരു പരാജയമാണെന്നും ഉണർന്നു പ്രവർത്തിക്കണമെന്നും രജിത് കുമാർ പറഞ്ഞു. ഒരു തോൽവി ആയതുകൊണ്ടാണ് ജയിലിൽ കിടന്നു ഗോതമ്പുണ്ട തിന്നേണ്ടി വരുന്നതെന്നും രജിത് കുമാർ പറഞ്ഞു. ബിഗ് ബോസ് തുടങ്ങി ആദ്യ ആഴ്‌ച തന്നെ ജയിലിൽ കിടന്ന ആളല്ലേ ചേട്ടനെന്ന് രജിത് കുമാറിനോട് ദയ തിരിച്ചു ചോദിച്ചു. തന്നെ ചതിച്ചതുകൊണ്ടാണ് ജയിലിൽ കിടക്കേണ്ടി വന്നതെന്ന് രജിത് കുമാറും പറഞ്ഞു.
Read Here: Bigg Boss Malayalam 2 Recap: ‘ബിഗ് ബോസ് 2‘‘ മുപ്പതു ദിനം കടക്കുമ്പോള്‍
കിച്ചൺ ക്ലീനിങ്ങിന്റെ പേരും പറഞ്ഞ് ബിഗ് ബോസ് വീട്ടിൽ തർക്കം. പ്ലേറ്റ് കഴുകുന്നതുമായി ബന്ധപ്പെട്ട് രജിത് കുമാറിനെ എല്ലാവരും വിമർശിച്ചു. കൃത്യമായി പാത്രം കഴുകാൻ പറ്റില്ലെങ്കിൽ രജിത് കുമാർ അത് ചെയ്യേണ്ട എന്ന് മറ്റുള്ളവർ പറഞ്ഞു. പാത്രം കഴുകുന്നത് വൃത്തിയല്ലെങ്കിൽ ഞാൻ ടോയ്‌ലറ്റ് കഴുകാമെന്ന് രജിത് കുമാർ പറഞ്ഞു. രജിത് കുമാറിനെതിരെ സുജോ സ്വരം കടുപ്പിച്ചു. കുറച്ചു കൂടി വെള്ളം ഉപയോഗിച്ചാൽ പാത്രങ്ങളൊക്കെ വൃത്തിയാകുമെന്നും നന്നായി വെള്ളം ഉപയോഗിച്ച് പാത്രം കഴുകണമെന്നും രജിത് കുമാറിനോട് ബാക്കിയുള്ളവർ പറഞ്ഞു.
വിഷയത്തിൽ ക്യാപ്‌റ്റൻ ഫുക്രു ഇടപെട്ടു. പാത്രം കഴുകുമ്പോൾ വെള്ളം അധികം ചെലവാകുന്നതാണ് ചേട്ടന്റെ പ്രശ്‌നമെങ്കിൽ പാത്രത്തിൽ വെള്ളം പിടിച്ച് തെക്കി തെക്കി ഉപയോഗിച്ചൂടെ എന്ന് ഫുക്രു ചോദിച്ചു. ടോയ്‌ലറ്റ് ക്ലീനിങ് ഞാൻ നന്നായി ചെയ്യുമെന്നാണ് ഇവിടെയുള്ളവർ പറയുന്നത്. അതുകൊണ്ട് എന്നെയങ്ങ് ടോയ്‌ലറ്റിലിട്ടേക്ക് എന്നായി രജിത് കുമാർ.
അഞ്ചാം ആഴ്‌ചയിലേക്കുള്ള ക്യാപ്‌റ്റനെ തിരഞ്ഞെടുക്കാൻ ബിഗ് ബോസ് വീട്ടിൽ ടാസ്‌ക് നടന്നു. ആര്യ, ജെസ്‌ല, രജിത് കുമാർ എന്നിവരായിരുന്നു ഇത്തവണ ടാസ്‌കിൽ ഉണ്ടായിരുന്നത്. രജിത് കുമാറിനെയാണ് അഞ്ചാം ആഴ്ചയിലെ ക്യാപ്റ്റനായാണ് തിരഞ്ഞെടുത്തത്.
സുജോയോടുള്ള ഇഷ്‌ടം തുറന്നുപറഞ്ഞ് അലസാണ്ട്ര. ഇഷ്‌ടമുള്ളവർ ഓരോന്നു പറയുമ്പോൾ തനിക്ക് പെട്ടന്ന് വിഷമം വരുമെന്ന് അലസാണ്ട്ര പറഞ്ഞു. സുജോയുടെ കമ്പനി തനിക്ക് ഇഷ്‌ടമാണെന്നും അലസാണ്ട്ര പറഞ്ഞു.