കുലസ്ത്രീയെന്ന് വിളിച്ച് ജെസ്‌ല, ബോഡി ഷെയ്‌മിങ് വേണ്ടെന്ന് വീണ; ബിഗ് ബോസിൽ അടിയോടടി

ഭൂരിപക്ഷമാണ് ജയിക്കുന്നത്, ഭൂരിപക്ഷം പറയുന്നതാണ് ശരി തുടങ്ങിയ ബാലിശമായ വാദങ്ങളാണ് വീണ ഉയർത്തിയത്

Bigg Boss Jesla Madassery Bigg Boss Malayalam 2

ബിഗ് ബോസ് വീട്ടിൽ വീണയും ജെസ്‌ലയും തമ്മിൽ അടിയോടടി. ഇരുവരും പരസ്‌പരം ആശങ്ങൾ പറഞ്ഞ് വഴക്കടിച്ചു. ജെസ്‌ലയുടെയും വീണയുടെയും വഴക്ക് മതം, സ്ത്രീ സമത്വം എന്നീ വിഷയങ്ങളെ കുറിച്ചായിരുന്നു. വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ അവിശ്വാസികൾക്ക് അർഹതയില്ലെന്ന് വീണ പറഞ്ഞു. ജെസ്‌ല തിരിച്ചും വാദിച്ചു. പിന്നീട് ഇരുവരുടെയും സ്വരം ഉയർന്നു.

താൻ വിശ്വസിക്കുന്നത് ഇന്ത്യൻ ഭരണഘടനയിലാണെന്നും ജെസ്‌ല പറഞ്ഞു. തനിക്കു മതവും വിശ്വാസവും ഇന്ത്യൻ ഭരണഘടനയിലാണെന്ന് ജെസ്‌ല അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു. വീണ വിശ്വാസം, മതം എന്നിവയിൽ ഉറച്ചുനിന്നു. ഇന്ത്യൻ ഭരണഘടനയൊക്കെ ഞാനും പഠിച്ചിട്ടുണ്ടെന്നായി വീണ. ‘ഇരുപത്തിനാല് വയസ്സല്ലേ ആയിട്ടുള്ളൂ, പോയി വളർന്നിട്ടു വാ കൊച്ചേ..എന്നിട്ടാകാം സംസാരം’ എന്നായി വീണ. ഇത് ജെസ്‌ലയ്‌ക്ക് ഇഷ്ടപ്പെട്ടില്ല. വളർന്ന് കുറേ തടിവച്ചു സംസാരിക്കണോ എന്നായി ജെസ്‌ല. ഇതോടെ വീണ സ്വരമുയർത്തി. ബോഡി ഷെയ്‌മിങ് നടത്തി സംസാരിക്കരുതെന്ന് വീണ പറഞ്ഞു. നിങ്ങൾക്കെന്നെ പോയി വളർന്നിട്ടു വാ എന്നൊക്കെ പറയാം അല്ലേ എന്നായി ജെസ്‌ല. ഇരുവരും പരസ്‌പരം ഏറ്റുമുട്ടി. ജെസ്‌ല വീണയെ കുലസ്ത്രീ എന്നു വിളിച്ചു.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

ഭൂരിപക്ഷമാണ് ജയിക്കുന്നത്, ഭൂരിപക്ഷം പറയുന്നതാണ് ശരി തുടങ്ങിയ ബാലിശമായ വാദങ്ങളാണ് വീണ ഉയർത്തിയത്. എന്നാൽ, ന്യൂനപക്ഷത്തിനു സ്വാതന്ത്ര്യമുണ്ടെന്നും ഭൂരിപക്ഷമാണ് എപ്പോഴും ശരിയെന്ന് വിചാരിക്കരുതെന്നും ജെസ്‌ല പറഞ്ഞു. ഭൂരിപക്ഷമാണ് എപ്പോഴും ശരിയെന്ന നിലപാട് വീണ ആവർത്തിച്ചു. അപ്പോഴെല്ലാം ജെസ്‌ല അതിനെ ശക്തമായി എതിർത്തു.

Read Also: കൊറോണ വെെറസ്: കേരളത്തിൽ 1,053 പേർ നിരീക്ഷണത്തിൽ

ജെസ്‌ലയെ ഒറ്റയ്‌ക്ക് കിട്ടാൻ കാത്തിരിക്കുകയായിരുന്നു താനെന്ന് വീണ പറഞ്ഞു. ജെസ്‌ല ഭരണഘടനയാണ് തനിക്കെല്ലാം എന്നു പറഞ്ഞപ്പോൾ ഭർത്താവും കുടുംബവും വിശ്വാസങ്ങളുമാണ് തനിക്കെല്ലാം എന്ന് വീണ പറഞ്ഞു. സ്ത്രീ സമത്വം എന്നൊക്കെ പറഞ്ഞ് കുറേ ഇറങ്ങിയിട്ടുണ്ട്. ഇതിൽ കൂടുതൽ എന്ത് സ്വാതന്ത്ര്യമാണ് ഇവർക്ക് വേണ്ടതെന്ന് വീണ ചോദിക്കുന്നു. വെറുതേ ഒരു സീൻ ഉണ്ടാക്കാനാണെങ്കിൽ അതങ്ങ് പറഞ്ഞാൽ മതിയെന്നായി ജെസ്‌ല.

സുജോയ്‌ക്കും രജിത്തിനും ബിഗ് ബോസ് താക്കീത് നൽകി. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ, കയ്യേറ്റത്തിലേക്കും വ്യക്തിഹത്യയിലേക്കും അത് പോകരുതെന്ന് ബിഗ് ബോസ് ഇരുവരോടും പറഞ്ഞു. ഇനി അങ്ങനെയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ബിഗ് ബോസ് താക്കീത് നൽകി. ഇതോടെ രജിത്തും സുജോയും സെറ്റായി. ഇരുവരും ഒന്നിച്ചിരുന്ന് സംസാരിച്ചു.

മോശം പ്രകടനത്തെ തുടർന്ന് ഫുക്രുവും ദയ അച്ചുവുമാണ് ഇന്ന് ജയിലിൽ പോയത്. ഫുക്രു ജയിലിലേക്ക് പോകുമ്പോൾ അഭിവാദ്യങ്ങൾ സഖാവേ…എന്നു ജെസ്‌ല പറഞ്ഞു. അപ്പോൾ തന്നെ ഫുക്രു പറഞ്ഞത് ഇങ്ങനെ: ഞാനതിന് കോൺഗ്രസാ! ജയിലിലേക്ക് പോകുമ്പോഴും പൊട്ടിച്ചിരിപ്പിച്ചാണ് ഫുക്രു പോയത്.

ജയിലില്‍ കിടക്കുന്ന ഫുക്രു ഒരു ഈച്ചയെ തല്ലിക്കൊന്നു. ഇത് ജെസ്‌ലയ്‌ക്ക് ഇഷ്ടപ്പെട്ടില്ല. എന്തിനാ ആ പാവം ഈച്ചയെ കൊന്നതെന്ന് ജെസ്‌ല ചോദിച്ചു. യുക്തിവാദികളെയൊക്കെ പിടിച്ച് വീട്ടിൽ നിന്ന് പുറത്താക്കണമെന്ന് ഫുക്രു പറഞ്ഞു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 2 january 30 episode jesla madassery mohanlal

Next Story
ദയക്ക് രജിത് സാറിനെ ശരിക്കും ഇഷ്ടമാണ്, വിവാഹം കഴിക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express