Bigg Boss Malayalam 2, Episode 13 Live Updates: ബിഗ് ബോസ് വീട്ടിൽ വീണ്ടും പൊട്ടിക്കരഞ്ഞ് വീണ. ഫുക്രുവാണ് ഇത്തവണ വീണയെ കരയിപ്പിച്ചത്. ഫുക്രുവിന് വീണ ഭക്ഷണം വിളമ്പിവച്ചിരുന്നു. എന്നാൽ, ഫുക്രു അത് കഴിച്ചില്ല. ഇത് വീണയെ വിഷമിപ്പിച്ചു. തന്നെ ഫുക്രു ഒഴിവാക്കിയതുപോലെ വീണക്ക് തോന്നി. അതോടെ വീണ പൊട്ടിക്കരയാൻ തുടങ്ങി.

എന്നാൽ, ഫുക്രുവിന് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. വീണ വിളമ്പിവച്ചത് ഫുക്രു അറിഞ്ഞില്ല. അതുകൊണ്ടാണ് വേറെ എടുത്ത് കഴിച്ചത്. ഒടുവിൽ ആര്യ വിഷയത്തിൽ ഇടപെട്ടു. എന്തിനാണ് വീണയെ ഒഴിവാക്കുന്നതെന്ന് ആര്യ അടക്കമുള്ള അംഗങ്ങൾ ഫുക്രുവിനോട് ചോദിച്ചു. ഒടുവിൽ ഫുക്രു പോയി വീണയോട് സംസാരിച്ചു. ഭക്ഷണം വിളമ്പിവച്ചതു താൻ അറിഞ്ഞില്ലെന്ന് ഫുക്രു പറഞ്ഞു.

Read Also: ഭരതവും കിലുക്കവും ഒരേ വർഷമല്ലേ? ‘ബിഗ് ബോസ്’ മത്സരാർഥികളെ കൺഫ്യൂഷനിലാക്കിയ ‘ലാലേട്ടൻ ടാസ്‌ക്’

ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റനായി പ്രദീപിനെ തിരഞ്ഞെടുത്തു. സുരേഷ്, ആര്യ എന്നിവരും മത്സരത്തിനുണ്ടായിരുന്നു. എന്നാൽ, ക്യാപ്‌റ്റൻ ടാസ്‌കിൽ വിജയിച്ചത് പ്രദീപാണ്.

ഇന്നത്തെ ജനറേഷന്റെ ആറ്റിറ്റ്യൂഡിനെ വിമർശിച്ച് രജിത് കുമാർ. ഒരാളുമായി ഡേറ്റിങ് കഴിഞ്ഞ ശേഷം പിന്നീട് മറ്റൊരാളെ വിവാഹം ചെയ്യുന്ന രീതി അത്ര നല്ലതല്ലെന്ന് രജിത് കുമാർ പറഞ്ഞു.

ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോകാൻ താൻ തയ്യാറാണെന്ന് രാജിനി ചാണ്ടി ആവർത്തിച്ചു. താൻ പെട്ടിയും സാധനങ്ങളും ഒതുക്കിവച്ചിരിക്കുകയാണെന്നും എല്ലാം വരുന്നിടത്തുവച്ച് കാണാമെന്നും രാജിനി ചാണ്ടി പറഞ്ഞു.

ആരോടും അമിതമായ അടുപ്പം കാണിക്കരുതെന്ന് വീണക്ക് ആര്യയുടെ ഉപദേശം. ഫുക്രുവുമായുള്ള പിണക്കത്തിനു പിന്നാലെയാണ് വീണയെ ഉപദേശിച്ച് ആര്യ എത്തിയത്. തനിക്കിവിടെ ഫുക്രുവിനോട് മാത്രമാണ് അടുപ്പമെന്നും അവനിൽ നിന്ന് അങ്ങനെയൊരു പെരുമാറ്റം വന്നപ്പോൾ സങ്കടമായെന്നും വീണ പറഞ്ഞു.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

തന്റെ പ്രായം തുറന്നുപറഞ്ഞ് രാജിനി ചാണ്ടി. താനിപ്പോൾ 68 കഴിഞ്ഞ വ്യക്തിയാണെന്നും ബിഗ് ബോസ് വീട്ടിൽ വന്നത് വലിയ കാര്യമാണെന്നും അതിനു അവസരം നൽകിയ എല്ലാവർക്കും നന്ദിയുണ്ടെന്നും രാജിനി ചാണ്ടി പറഞ്ഞു.

ബിഗ് ബോസ് വീട്ടിൽ മോഷണം. ഫുക്രുവാണ് മോഷണത്തിന് ചുക്കാൻ പിടിച്ചെത്. വീണയും മഞ്ജുവും ഫുക്രുവിനൊപ്പമുണ്ടായിരുന്നു. രാത്രി 11.35 ന് ആരും കാണാതെ സുജോയുടെ പ്രോട്ടീൻ പൗഡർ കട്ടെടുത്ത് കഴിക്കുകയായിരുന്നു മൂന്ന് പേരും ചേർന്ന്. മൂന്ന് പേരും അതിൽ നിന്ന് കഴിച്ച ശേഷം ഒന്നും അറിയാത്ത പോലെ പോയി കിടന്നു.

ബിഗ് ബോസ് വീട്ടിൽ എല്ലാവരും കുറച്ച് ഓവർ ക്യൂരയസ് ആകുന്നത് തങ്ങളുടെ വിഷയത്തിലാണെന്ന് അലസാണ്ട്ര സുജോയോട്. ടിആർപി കൂട്ടാനും കുറച്ച് മസാല ഇടാനും നമ്മൾ തമ്മിൽ റിലേഷനിലാണെന്ന തരത്തിൽ അവതരിപ്പിക്കുകയാണെന്നും അലസാണ്ട്ര സുജോയോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook