Bigg Boss Malayalam 2, Episode 10 Live Updates: പരീക്കുട്ടി പാട്ടുപാടിയാൽ തനിക്ക് വിഷമം വരുമെന്ന് തെസ്‌നി ഖാൻ. ബിഗ് ബോസ് വീട്ടിൽ പരീക്കുട്ടി പാട്ടുപാടിയപ്പോൾ ആണ് തെസ്‌നി ഇക്കാര്യം പറഞ്ഞത്. പരീക്കുട്ടിയുടെ പാട്ടുകേട്ട് തെസ്‌നിയുടെയും മറ്റുള്ളവരുടെയും കണ്ണു നിറഞ്ഞു.

Read Also: ഞാൻ ടോയ്‌ലറ്റിലെ വെള്ളം കുടിച്ചിട്ടുണ്ട്, പക്കായാണ്: രജിത് കുമാർ

താനിതുവരെ ആരെയും വ്യക്തിഹത്യ ചെയ്‌തിട്ടില്ല എന്ന് രജിത് കുമാർ. പക്ഷേ, രജിത്തേട്ടൻ പറയുന്ന പല കാര്യങ്ങളും മറ്റുള്ളവർക്ക് വിഷമമുണ്ടാക്കുന്നുണ്ടെന്ന് എലീന പറഞ്ഞു.

ഇംഗ്ലീഷ് പറഞ്ഞാലും മലയാളം പറഞ്ഞാലും എല്ലാവർക്കും പ്രശ്‌നമാണെന്നായി എലീന. തന്നെ പോലുള്ള ഒരാൾക്ക് ഇവിടെ പറ്റില്ലെന്നും ഭയങ്കര ബുദ്ധിയുള്ള, ക്രൂക്ക്‌ഡ് മെെൻഡുള്ള ആളുകൾക്കേ ഇതൊക്കെ പറ്റൂ എന്നും എലീന പറഞ്ഞു.

Read Also: അതിരാവിലെ സെക്‌സോ? ഗുണങ്ങൾ ചില്ലറയല്ല, സെക്‌സിന് ഏറ്റവും അനുയോജ്യമായ സമയമിതാണെന്നാണ് പഠനങ്ങൾ. അതിരാവിലെ സെക്‌സിലേർപ്പെടുന്നത് സൗന്ദര്യം വർധിപ്പിക്കുകയും പ്രായം കുറയ്‌ക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ.

സുജോ തന്റെ പേര് തെറ്റിച്ചുവിളിക്കുന്നതിൽ അലക്‌സാണ്ട്ര പരിഭവം പറഞ്ഞു. സുജോന് തന്റെ പേര് അറിയില്ലെന്ന് അലക്‌സാണ്ട്ര പറഞ്ഞു. എന്നാൽ, സുജോ മനപ്പൂർവ്വം അലക്‌സാണ്ട്രയിൽ നിന്ന് പരിഗണന ലഭിക്കാനാണ് അങ്ങനെ ചെയ്യുന്നതെന്ന് രജിത് കുമാർ പറഞ്ഞു.

രജിത് കുമാറിനു എട്ടിന്റെ പണി കൊടുക്കാൻ കച്ചകെട്ടി വന്നതെന്ന് ഫുക്രുവാണ്. കസേരയിലിരിക്കുകയായിരുന്ന രജിത് കുമാറിനെ പിന്നിൽ വന്നിരുന്ന് പലതവണ വീഴ്‌ത്താൻ നോക്കി ഫുക്രു. കസേരയുടെ പിന്നിൽ നിന്ന് ഫുക്രു വലിച്ചുകൊണ്ടിരുന്നു. എന്നാൽ, ഫുക്രുവാണ് അത് ചെയ്യുന്നതെന്ന് രജിത് കുമാർ അറിഞ്ഞില്ല. ഫുക്രു പിന്നിൽ നിന്ന് വലിക്കുന്നതാണെന്ന് അറിഞ്ഞപ്പോൾ ജീവൻ രക്ഷിക്കാൻ കസേരയിൽ നിന്ന് മാറി ഇരിക്കുകയാണെന്ന് പറഞ്ഞ് രജിത് കുമാർ പോയി.

Read Also: എലീനയുടെ കാര്യം സീനാണ്; കുറ്റം കണ്ടെത്തി ബിഗ് ബോസ് അംഗങ്ങള്‍

ബിഗ് ബോസ് വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും താൻ കാണുന്നുണ്ടെന്ന് രജിത് കുമാർ പറഞ്ഞു. ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഒരു വട്ടനെ പോലെ, ഭ്രാന്തനെ പോലെ ഇവിടെ നടക്കുകയാണെന്നും രജിത് കുമാർ പറഞ്ഞു.

ബിഗ് ബോസ് വീട്ടിലെ ഏറ്റവും അപകടകാരിയായ മത്സരാർഥി മഞ്ജു പത്രോസ് ആണെന്ന് രജിത് കുമാർ പറഞ്ഞു. പരീക്കുട്ടിക്ക് ഉപദേശം നൽകുകയായിരുന്നു രജിത് കുമാർ. ഏറ്റവും ഡെയ്‌ഞ്ചറായ ആളാണ് മഞ്ജുവെന്നും സൂക്ഷിച്ചു കളിക്കണമെന്നും പരീക്കുട്ടിയോട് രജിത് പറഞ്ഞു. മഞ്ജു ആരാണെന്ന് തനിക്ക് മനസ്സിലായെന്നും മഞ്ജുവിന്റെ കെണിയിൽ താൻ കുടുങ്ങില്ലെന്നും രജിത് പറഞ്ഞു. മഞ്ജുവിൽ നിന്ന് ഓടിയൊളിക്കുകയാണ് ചെയ്യേണ്ടതെന്നും അവരുടെ മുഖത്ത് പോലും ഇനി നോക്കില്ലെന്നും രജിത് കുമാർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook