Bigg Boss Malayalam 2, Episode 8 Live Updates: മോഹൻലാൽ ഇന്നും ബിഗ് ബോസ് ഹൗസിലെ മത്സരാർഥികളെ കാണാനെത്തിയിട്ടുണ്ട്. തങ്ങളുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വനിതകളെ കുറിച്ച് സംസാരിക്കാൻ മത്സരാർഥികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് മോഹൻലാൽ.
ആദ്യ ആഴ്ച തന്നെ ഹൗസിൽ വളരെയധകം അടുപ്പം കാണിച്ച് തുടങ്ങിയ ബന്ധങ്ങളേതൊക്കെയെന്ന് മോഹൻലാൽ മത്സരാർഥികളോട് ചോദിക്കുന്നു. ഇപ്പോൾ ഉള്ളതിൽ നിന്നും കൂടുതൽ അടുപ്പവും സൗഹൃദവും ഉണ്ടാകണമെന്ന് മോഹൻലാൽ മത്സരാർഥികളോട്. ചെരവ ഇല്ലാത്തതാണ് ഇപ്പോഴും അംഗങ്ങളുടെ പ്രധാന പ്രശ്നം.
ബിഗ് ബോസ് വീട്ടിൽ രണ്ടാമത്തെ ആഴ്ച ആരു ക്യാപ്റ്റൻ സ്ഥാനത്തേക്ക് ആരെത്തുമെന്ന ടാസ്ക്കാണ് ഇനി. കഴിഞ്ഞ ആഴ്ച വീട്ടിൽ ഏറ്റവുമധികം അനക്കമുണ്ടാക്കിയ മൂന്ന് പേരായിരിക്കും ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കുന്നത്. മത്സരാർഥികൾ തന്നെ തിരഞ്ഞെടുത്ത സാജു, സുരേഷ്, രജിത് കുമാർ എന്നിവരാണ് ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കുന്നത്. എന്നാൽ സാജുവും തെറ്റിച്ചു
എന്നാൽ ഏഴ് സിനിമകൾ വരെ കൃത്യമായി അടുക്കിയ സാജു നവോദയായാണ് പുതിയ ക്യാപ്റ്റൻ. അടുത്താഴ്ചയിലെ നോമിനേഷനിൽ സാജു ഉണ്ടാകില്ല. ക്യാപ്റ്റൻ തിരഞ്ഞെടുപ്പിന് ശേഷം മോഹൻലാൽ പോയി.
സ്ത്രീശാക്തീകരണത്തെക്കുറിച്ച് തന്റെ പ്രസംഗം ഗംഭീരമാക്കിയെന്ന് രജിത് കുമാർ തന്നോട് തന്നെ. ഇനിയങ്ങോട്ട് താൻ കലക്കുമെന്നും രജിത് കുമാർ.